ഇഷാനി വീണ്ടും ചോദിച്ചു
‘ചുമ്മാ..’
കോപ്പ്.. അവളെ വിശ്വസിപ്പിക്കാൻ തക്ക കള്ളം ഒന്നും മനസ്സിൽ വരുന്നില്ല.. എന്തെങ്കിലും പറഞ്ഞു നിന്നില്ലെങ്കിൽ എല്ലാം ഇപ്പോൾ പുറത്ത് വരുമെന്ന് എനിക്ക് തോന്നി
‘ചുമ്മാതോ..? ചുമ്മാതെ എന്തിനാണ് നീ എന്റെ പടം വരപ്പിക്കുന്നത്..?
അവൾ വളരെ സീരിയസ് ആയിട്ടാണ് ചോദിക്കുന്നത്.. പണി പാളിയോ
‘ഞാൻ ഫ്രണ്ട്‌സ് ന്റെ എല്ലാം പടം വരപ്പിച്ചു വാങ്ങാറുണ്ട്..’
നിലവാരം ഉള്ളൊരു കള്ളം ആ സമയത്തു നാക്കിൽ വന്നുമില്ല. വന്നത് ഇത് പോലൊരു ഊളത്തരം
‘എന്നിട്ട് ബാക്കി ഫ്രണ്ട്സിന്റെ ഒക്കെ എവിടെ..?
അവൾ വീണ്ടും സീരിയസ് ടോണിൽ തന്നെ ആണ്.. ഞാൻ വെറുതെ ബുക്ക്കളുടെ താളുകൾ കുടഞ്ഞു അവയ്ക്കിടയിൽ എന്തോ തിരയുന്നത് പോലെ അഭിനയിച്ചു
‘നിനക്ക് എന്താ പറ്റിയത്.. ആകെ കിടന്നു വിയർക്കുന്നു.. പറയുന്നത് ഒന്നും അത്രക്ക് ക്ലിയർ ആകുന്നുമില്ല.. ഞാൻ അവനെ തന്നെ വിളിച്ചു ചോദിച്ചോളാം..’
ഇഷാനി ഫോൺ എടുത്തു. എന്നാൽ അവൾ ആഷിയെ വിളിക്കുന്നതിന് മുമ്പ് തന്നെ ഞാൻ അവളുടെ ഫോൺ തട്ടിപ്പറിച്ചു.. അവൾ എനിക്കെന്താ പറ്റിയതെന്ന് മനസിലാകാതെ പകച്ചു എന്നെ നോക്കി
‘എന്താടാ.. അവനെ വിളിച്ചാൽ എന്താ.. നീ എന്താ ഒളിക്കാൻ ശ്രമിക്കുന്നത്..?
അവൾ ചോദിച്ചു
‘നിനക്കും അറിയാമല്ലോ..? അതിനി അറിഞ്ഞൂടാത്തത് പോലെ നീയും അഭിനയിക്കണ്ട..’
എന്നായാലും ഒരുപക്ഷെ അവൾ ഇത് അറിയേണ്ടത് ആണ്.. ഇനിയിപ്പോ കള്ളത്തരം പറഞ്ഞു അവളെ പറ്റിക്കാൻ എനിക്ക് പറ്റില്ല. രണ്ടും കല്പ്പിച്ചു തുറന്നു പറയാൻ തന്നെ ഞാൻ തീരുമാനിച്ചു
‘എനിക്ക് എന്ത് അറിയാമെന്നു..? ഞാൻ എന്താ അഭിനയിച്ചത്..? നീ കാര്യം തെളിച്ചു പറ..’
ഇഷാനി കാര്യം മനസിലാകാത്തത് പോലെ ചോദിച്ചു
‘നമ്മുടെ കാര്യം..’
അവളോട് ഇഷ്ടം പച്ചക്ക് പറയാൻ ഇപ്പോളും ഉള്ളിൽ എന്തോ ഒരു പേടി…
‘നമ്മുടെ.. എന്ത് കാര്യം..?
അവൾക്ക് കാര്യം മനസിലായി എന്ന് എനിക്ക് മനസിലായി. അവളുടെ ശബ്ദത്തിലെ പതറിച്ചയിൽ തന്നെ അതുണ്ടായിരുന്നു..
‘ എനിക്ക് നിന്നോട് ഫ്രണ്ട്ഷിപ്പിന് പുറമെ ഒരു ഫീലിംഗ്സ് ഉണ്ട്.. ഞാൻ അത് പറയാതെ തന്നെ നിനക്ക് അറിയാം.. പറയണോ വേണ്ടയോ എന്ന് ഞാൻ ഒരുപാട് ആലോചിച്ചത് ആണ്.. മേ ബീ ദിസ് ഈസ് റൈറ്റ് ടൈം ഫോർ ഇറ്റ്..’