സെമി ജയിച്ചതിന്റെ പിറ്റേന്ന് ഹോളിഡേ ആയിരുന്നു. കുറെ ദിവസം ആയി ഫുഡ് ഓർഡർ ചെയ്തു വരുത്തിച്ചത് കൊണ്ട് എനിക്ക് ആകെ മടുത്തു. അത് കൊണ്ട് ഇന്ന് എഴുന്നേറ്റ് ഇവിടെ തന്നെ എന്തെങ്കിലും ഉണ്ടാക്കാം എന്ന് കരുതി അടുക്കളയിൽ കയറി. ഫുഡ് റെഡി ആയി കൊണ്ട് ഇരിക്കുമ്പോളാണ് കോളിങ് ബെല്ലിന്റെ ശബ്ദം കേൾക്കുന്നത്.. ആരാണ് ഈ രാവിലെ എന്നെ കാണാൻ വന്നതെന്ന് മനസ്സിൽ ഓർത്ത് ഞാൻ ഡോർ തുറന്നു..
‘നീ ഇവിടെ ഉണ്ടായിരുന്നോ..? ഞാൻ കരുതി നാട് വിട്ടു പോയി കാണുമെന്ന്..’
ഇഷാനി സ്വല്പം ദേഷ്യത്തിൽ ആണ് അത് പറഞ്ഞത്
‘നീ എന്താ ഇവിടെ.. ഇങ്ങോട്ട് വന്നതാണോ..?
ഞാൻ അവളെ പെട്ടന്ന് കണ്ട അന്ധാളിപ്പിൽ ചോദിച്ചു
‘ഇങ്ങോട്ട് തന്നെ വന്നതാ.. നിന്നെ ഒന്ന് കാണാൻ..’
അവൾ നല്ല ദേഷ്യത്തിൽ ആണെന്ന് തോന്നുന്നു
‘എന്നാൽ വെളിയിൽ നിക്കാതെ വാ.. ‘
ഞാൻ അവളെ അകത്തോട്ടു ക്ഷണിച്ചു
‘ നീ എന്താ ഇപ്പോൾ എന്നെ ഒഴിവാക്കുന്നെ..? ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ നിന്നോട്..?
ഇഷാനി സംശയഭാവത്തിൽ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് ചോദിച്ചു
‘ എന്ത് തെറ്റ്.. ആര് ഒഴിവാക്കി എന്ന്.. നീ വാ..’
ഞാൻ അവളുടെ കയ്യിൽ പിടിച്ചു അകത്തേക്ക് കയറ്റാൻ നോക്കിയപ്പോൾ ബലം പിടിച്ചു അവൾ കൈ വിടുവിച്ചു
‘ ഇല്ല.. നീ എന്തോ ഒളിച്ചു വയ്ക്കുന്നുണ്ട്.. പണ്ടത്തെ പോലെ നമ്മൾ പിന്നെയും കമ്പനി ആയി വന്നതല്ലേ.. ഇപ്പോൾ നീ ആയിട്ട് എന്നെ അവോയ്ഡ് ചെയ്യുന്നു. ക്ലാസ്സിൽ വരില്ല, ഞാൻ വിളിച്ചാൽ എടുക്കില്ല. നിന്നെ കാണാൻ തന്നെ ഞാൻ എത്ര തവണ വന്നെന്നു അറിയാമോ..?
ഇഷാനി സങ്കടത്തോടെ ചോദിച്ചു
‘എടി അങ്ങനെ ഒന്നും ഇല്ല. ഞാൻ ആകെ മടുപ്പ് അടിച്ചത് കൊണ്ട് ക്ലാസ്സിലേക്ക് ഒന്നും ഇറങ്ങാഞ്ഞത് ആണ്..’
ഞാൻ അവളുടെ ചോദ്യങ്ങളെ എല്ലാം ഒഴിവാക്കാൻ ശ്രമിച്ചു
‘സത്യം പറ.. ഞാൻ അറിയാതെ വല്ലതും പറഞ്ഞോ നിന്നോട്.. എന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും മിസ്റ്റേക്ക് വന്നോ..?