ഞാൻ ചോദിച്ചു
‘വേണ്ട. കുറച്ചു കഴിഞ്ഞു മതി..’
അത് പറഞ്ഞു കഴിഞ്ഞു അവളോട് എന്ത് സംസാരിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. ഇഷാനിയുടെ വിഷയം എടുത്തിടണോ എന്ന് ഞാൻ ചിന്തിച്ചു.. കുറച്ചു നേരത്തേക്ക് അവളും ഒന്നും സംസാരിച്ചില്ല. ഞങ്ങൾക്ക് ഇടയിൽ മൗനം മുളച്ചു തുടങ്ങി. അത് സത്യത്തിൽ വളരെ അരോചകം ആയി തോന്നി…
‘എന്നെ മിസ്സ് ചെയ്തോ..?
ലച്ചു ഇടറിയ ശബ്ദത്തിൽ എന്നോട് ചോദിച്ചു
‘യെസ്…’
അത് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ എന്തോ ഒരു വേദന പടർന്നു. ശരിയാണ്.. ശരിക്കും ഞാൻ അവളെ മിസ്സ് ചെയ്തിരുന്നു. ഇഷാനിക്ക് വേണ്ടി ആണെങ്കിൽ പോലും അവളെ ലൈഫിൽ നിന്ന് ഒഴിവാക്കേണ്ടി വന്നത് വളരെ പ്രയാസം ഏറിയ ഒരു കാര്യം ആയിരുന്നു..
‘എന്നിട്ട് എന്താ ഒന്ന് വിളിക്കുക പോലും ചെയ്യാഞ്ഞേ.. അറ്റ്ലീസ്റ്റ് ഒരു മെസ്സേജ് എങ്കിലും..?
ലച്ചു പരിഭവത്തോടെ ചോദിച്ചു
‘നീ എല്ലായിടത്തും എന്നെ ബ്ലോക്ക് ചെയ്തില്ലേ.. പിന്നെ ഞാൻ കരുതി നീ ഒന്ന് ശരിക്കും കൂൾ ആയിട്ട് നേരിട്ട് കണ്ട് അപ്പോളജൈസ് ചെയ്യാമെന്ന്..’
‘എല്ലാത്തിലും ഒന്നും ഞാൻ ബ്ലോക്ക് ആക്കിയില്ല. നിനക്ക് വേണമെങ്കിൽ ഗൂഗിൾ പേയിൽ എനിക്ക് മെസ്സേജ് ഇടാമായിരുന്നു..’
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ടപ്പോ എനിക്കും ചിരി വന്നു. ഞങ്ങൾക്ക് ഇടയിൽ തളം കെട്ടി നിന്ന ശോകം അന്തരീക്ഷം മൊത്തത്തിൽ മാറി. എന്നാൽ ആ ചിരി അവസാനിക്കും മുമ്പേ അവൾ എന്റെ അരികിലേക്ക് ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു. അത് ഞാൻ ഒട്ടും എക്സ്‌പെക്ട് ചെയ്തിരുന്നില്ല. ലച്ചു എന്നെ ശരിക്കും കെട്ടിപ്പിടിച്ചു. എന്റെ ഭാഗത്തു നിന്നും പ്രതികരണം ഒന്നും ഉണ്ടാകാതെ വന്നപ്പോൾ അവൾ മുഖം ഉയർത്തി എന്നെ നോക്കി.. അവളോട് എന്ത് പറയണം എന്നറിയാതെ കുഴങ്ങി നിൽക്കുകയായിരുന്നു ഞാൻ..
‘നീ എന്റടുത്തു നമ്പർ ഇട്ടാൽ ഞാൻ നിന്നെ വിട്ട് പോകുമെന്ന് കരുതിയോടാ..’
അവൾ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് തന്നെ ചോദിച്ചു
‘എന്ത് നമ്പർ..?