അവൻ ചോദിച്ചു
‘വേറെ ആരോടും പറയാൻ പറ്റില്ല. ആഷി ഇവിടില്ല. പിന്നെ രേണു, കൃഷ്ണ, ശ്രുതി ഇവരോട് ഒക്കെ ഇത് പറഞ്ഞാൽ പോക്ക് നടക്കില്ല..’
ഞാൻ പറഞ്ഞു
‘എന്നോട് പറഞ്ഞത് എനിക്ക് നിന്നെ തടയാൻ പറ്റില്ല എന്ന് കരുതിയത് കൊണ്ടാണോ..?
അവന്റെ ശബ്ദത്തിൽ ഒരു വേദന ഉണ്ടായിരുന്നു
‘ഒരിക്കലും അല്ല. അങ്ങനെ അല്ല ഞാൻ ചിന്തിച്ചത്.. നിനക്ക് മാത്രെമേ എന്നെ മനസിലാക്കാൻ പറ്റൂ. അവരെല്ലാം അവരുടെ ഭാഗത്തു നിന്ന് മാത്രം ഇതെല്ലാം ചിന്തിക്കുള്ളൂ…’
അവൻ ഒന്നും പറയാതെ എഴുന്നേറ്റ് മാറി നിന്നു. ഞാൻ അവന്റെ അടുത്ത് പ്ലാറ്റ്ഫോമിൽ കയറി നിന്നു
‘ദേ വണ്ടിയുടെ ചാവി… ഇനി അവനെ നീ എടുത്തോ.. നിന്റെ കയ്യിൽ ആകുമ്പോ അവൻ സേഫ് ആയിരിക്കും.. പിന്നെ ആഷിക്കോളിക്ക് ഓടിക്കാൻ കൊടുക്കരുത്.. മൈരൻ എണ്ണ അടിക്കില്ല..’
ഞാൻ ചിരിയോടെ ആണ് പറഞ്ഞത് എങ്കിലും എന്റെ ശബ്ദം ഇടറി.. രാഹുൽ പെട്ടന്ന് എന്നെ കെട്ടിപ്പിടിച്ചു.. പിരിയുന്നു എന്നത് അവനും ഉൾക്കൊണ്ടു. താല്പര്യം ഇല്ലാതെ ആണെങ്കിലും അവനാ ചാവി വാങ്ങി
‘ഡാ… ഇഷാനിയെ ഒന്ന് കൂടി വിളിച്ചു നോക്കെടാ.. നിങ്ങൾ സംസാരിച്ചാൽ എല്ലാം തീരും..’
അവൻ വീണ്ടും അവളുടെ കാര്യം എടുത്തിട്ട്
‘അവൾക്കിതിൽ ഒന്നും ചെയ്യാൻ ഇല്ലഡാ.. ഞാൻ അവളെ ഡിസേർവ് ചെയ്യുന്നില്ല.. ഇനിയിപ്പോ അവൾ എന്റെ കാര്യത്തിൽ ഇപ്പോൾ ഇങ്ങോട്ട് വന്നു ഓക്കേ പറഞ്ഞാൽ പോലും ഞാൻ തീരുമാനം മാറ്റില്ല.. ഈ പോക്ക് അനിവാര്യമാണ്..’
എന്റെ മറുപടി ഉറച്ചത് ആയിരുന്നു.. ഇനി എന്റെ തീരുമാനം മാറ്റാൻ ഒന്നിനും കഴിയില്ല എന്ന് രാഹുൽ മനസിലാക്കി..
അപ്പോളേക്കും എനിക്ക് പോകാനുള്ള ട്രെയിൻ വരുന്നു എന്ന് അവിടെ അന്നൗൺസ് ചെയ്യാൻ തുടങ്ങി. അപ്പോൾ ഇനി യാത്ര.. ഞാൻ ഓർത്തു
ട്രെയിൻ വരുന്നുണ്ടോ എന്ന് ഞാൻ തല ചെരിച്ചു പാളത്തിന്റെ അങ്ങേ അറ്റത്തിലേക്ക് നോക്കി.
പ്രണയത്തിന്റെയും കൂട്ട്കെട്ടുകളുടെയും കുറ്റബോധങ്ങളുടെയും ഈ പടവിൽ നിന്നും എന്നെ പറിച്ചെടുത്തു കൊണ്ട് പോകാൻ അകലെ നിന്നും ഒരു തീവണ്ടി വരുന്നതിന്റെ ചൂളമടിക്കായി ഞാൻ കാതോർത്തു…..