പാറക്കുളത്തിൽ നിന്നും തിരികെ പോരുമ്പോ ഞാൻ എന്റെ ഒരു പഴയ സുഹൃത്തിനെ വിളിച്ചു. അവൻ ബാംഗ്ലൂർ ഉണ്ടായിരുന്നു. അടുത്ത വീക്ക് യൂ എസ് പോകുമെന്ന് എന്നോട് പറഞ്ഞിരുന്നു. അവനൊപ്പം ഞാനും പോകും. എന്താണ് കാര്യം എന്ന് പറഞ്ഞില്ല എങ്കിലും നാട്ടിൽ നിന്ന് മാറുവാൻ ആണ് പ്ലാൻ എന്ന് പറഞ്ഞപ്പോ അവൻ എന്നെ അപ്പോൾ തന്നേ ബാംഗ്ലൂർ നു ക്ഷണിച്ചു.. അവിടേക്കാണ് ഇപ്പോൾ ഈ യാത്ര..
റെയിൽവെ സ്റ്റേഷനിൽ രാഹുൽ ഉണ്ടായിരുന്നു.. അവനെ മാത്രമേ ഞാൻ വിളിച്ചുള്ളൂ.. ആഷിക്ക് വൈകിട്ട് അവന്റെ ഉമ്മയുടെ വീട്ടിൽ പോയിരുന്നത് കൊണ്ട് സ്‌ഥലത്തു ഇല്ലായിരുന്നു. എന്താണ് കാര്യം എന്ന് കൃത്യമായി മനസിലായില്ല എങ്കിലും അവൻ ഞാൻ വിളിച്ചപ്പോൾ തന്നെ ഓടി സ്റ്റേഷനിൽ വന്നു… ഞാൻ നാട് വിടുവാ എന്ന് പറഞ്ഞപ്പോൾ ആദ്യമൊരു തമാശ ആണെന്നാണ് അവൻ കരുതിയത്. പക്ഷെ എന്റെ ഭാവത്തിൽ നിന്നും പതിയെ അവനു സത്യം മനസിലായി
‘ഇന്ന് ഉച്ച വരെ ഒരു കുഴപ്പവും ഇല്ലാഞ്ഞ നീ ഇപ്പോൾ എങ്ങോട്ട് കെട്ടി എടുക്കുന്നു..?
അവൻ ഒന്നും മനസ്സിലാകാതെ ചോദിച്ചു
‘അവൾ അറിഞ്ഞെടാ.. ലച്ചു അറിഞ്ഞു.. അവളുടെ മുന്നിൽ ഞാൻ വെറും പുഴു ആയി.. ‘
ഞാൻ വേദനയോടെ പറഞ്ഞു..
‘അതിന്.. അവൾ അറിഞ്ഞാൽ ഓക്കേ. അത് അവിടെ കഴിഞ്ഞു. ഇനി കൃഷ്ണ അറിഞ്ഞാൽ അത് അവിടെ കഴിഞ്ഞ്.. ഒന്നും നിന്റെ മിസ്റ്റേക്ക് അല്ലല്ലോ. അതൊക്കെ ആ ടൈമിൽ ഉണ്ടായിപ്പോയ അബദ്ധം അല്ലേ..’
‘ഞാൻ ഇനി ഇവിടെ നിന്നാൽ അതൊരു മോശം അവസ്‌ഥ ആയിരിക്കും ഉണ്ടാക്കുക. ഞാൻ പോയാൽ പകുതി പ്രശ്നം തീരും..’
‘അത് നിന്റെ തോന്നലാണ്..’
അവൻ എന്നേ പിന്തിരിപ്പിക്കാൻ മാക്സിമം ശ്രമിച്ചു
‘അല്ല. ഞാൻ നാട്ടിൽ ഉണ്ടേൽ കൃഷ്ണ എവിടെ ആണേലും എന്നെ കാണാൻ വരും. എത്ര മാറി നിന്നാലും ഇഷാനിയേ എനിക്ക് കാണാൻ തോന്നും.. ഓർക്കുമ്പോ കാണാൻ പറ്റാൻ പോകാത്ത അത്ര ദൂരം ചെല്ലുമ്പോ ഈ പ്രശ്നം ഉണ്ടാവില്ല..’
‘എഡാ നിന്റെ അച്ഛൻ…?
‘വിഷമം വരും. പിന്നെ അവർക്ക് അതൊരു ശീലമായി. എന്റെ ഈ ഒളിച്ചോട്ടമേ… ഞാൻ അവിടെ പോയി സെറ്റിൽ ആയി കഴിഞ്ഞു അച്ഛനെ അവിടേക്ക് വിളിക്കും. പ്രായം ആയില്ലേ ഇനി വിളിച്ചാൽ വാശി കളഞ്ഞു വന്നേക്കും..’
എല്ലാത്തിനെ കുറിച്ചും ഞാൻ ആലോചിച്ചിരുന്നു.. വെറുമൊരു എടുത്തുചാട്ടം മാത്രം അല്ല ഈ തീരുമാനം…
‘വേറെ ആരോടും പറയുന്നില്ലേ..?