അവൾ എന്നോട് ചോദിച്ചു..
‘ഞാനോ..?
ഞാൻ എന്നെ തന്നെ ചൂണ്ടി ചോദിച്ചു. ഞാനല്ലേ ഇന്നലെ ബോറൻ ആയതു അവൾ അല്ലല്ലോ
‘അല്ലടാ.. ഞാൻ… ഞാൻ നിനക്ക് ഭയങ്കര ഇഷ്ടം ആയിട്ട് വാങ്ങി തന്നത് ആയിരുന്നു. നീ അത് അവനു കൊടുത്തപ്പോ എനിക്കത് ഇൻസൾട്ട് ആയി. പക്ഷെ ഞാൻ നിന്റെ ഭാഗത്തു നിന്ന് ചിന്തിച്ചപ്പോ നീയാണ് ശരിയെന്നു തോന്നി. അവൻ ആ ഷർട്ട് ഇഷ്ടപ്പെട്ടു ചോദിച്ചാൽ നീയെങ്ങനെ കൊടുക്കാതെ ഇരിക്കും. നീ ഫ്രണ്ട്ഷിപ്പ് ശരിക്കും വാല്യൂ ചെയ്യുന്നത് കണ്ട് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. എനിക്കൊന്നും ഒരിക്കലും അത്രക്ക് സിനിസിയർ ആകാൻ പറ്റില്ല. ഒരു ദിവസം ക്രിസ്റ്റി എന്നേക്കാൾ ഒരുങ്ങി വന്നാൽ എനിക്ക് ഉള്ളിൽ കുശുമ്പ് എടുക്കും. പക്ഷെ നീ നിന്റെ കൂടെ ഉള്ളവരുടെ കാര്യം കഴിഞ്ഞേ നിന്നെ നോക്കൂ.. അപ്പൊ അത് മനസിലാക്കാതെ നിന്നോട് വഴക്കിട്ട ഞാനാണ് മണ്ടി..’
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
ഇതെന്ത് മറിമായം. ജീവപര്യന്തം കിട്ടണ്ട കാര്യം ചെയ്തതിന് പദ്മഭൂഷൺ കിട്ടിയിരിക്കുന്നു എന്ന പോലെ ആയി എന്റെ അവസ്‌ഥ.
‘അല്ല. എന്റെ ഭാഗത്തെ മിസ്റ്റേക്ക് ആയിരുന്നു…’
എനിക്ക് പറഞ്ഞു മുഴുവിപ്പിക്കാൻ കഴിയുന്നതിനു മുമ്പ് അവൾ കേറി സംസാരിച്ചു
‘അത് പോട്ടെ. ആരുടെ തെറ്റെങ്കിലും ആകട്ടെ. നമുക്ക് അത് വിടാം.. ഇപ്പോൾ ഒന്ന് സ്‌മൈൽ ചെയ്തേ..’
അവൾ എന്നോട് ചേർന്ന് നിന്നൊരു സെൽഫി എടുത്തു കൊണ്ട് പറഞ്ഞു
ആ നിമിഷം ഞാൻ അത് തിരിച്ചറിഞ്ഞു. ഇവളുമാരുടെ ഡി എൻ ഏ യിൽ എന്നെ ചുറ്റി കറങ്ങി വരാനുള്ള ഏതോ ജീൻ ഉണ്ട്. ലക്ഷ്മി ഇതിന് അപ്പുറം ആയിരുന്നു. എത്ര വഴക്ക് ഇട്ടാലും ചിലപ്പോൾ പട്ടിയെ പോലെ വാലാട്ടി പിറകെ വരും. കൃഷ്ണയും ഈ കാര്യത്തിൽ ഒട്ടും മോശമല്ല എന്ന് എനിക്ക് മനസിലായി.
‘മൈരേ ഐഡിയ ഏറ്റില്ല. ബനിയൻ ഇനി തിരിച്ചു തന്നില്ല എങ്കിൽ വീട്ടിൽ കയറി ഇടിക്കും..’
ഐഡിയ പാളിയ വിഷയത്തിലും ഞാൻ രാഹുലിനോട് തമാശിച്ചു