‘പിന്നെ എന്താണ് ഇത്..? ഞാൻ എന്തായി കരുതണം അതിനെ..? നിന്റെ ഒരു നേരമ്പോക്ക് ആയിട്ടോ..?
‘ഞാൻ പറഞ്ഞല്ലോ… എന്റെ തെറ്റാണ്.. ഹോറിബിൾ മിസ്റ്റേക്ക്.. എനിക്ക് അതിന് നിന്നോട് എങ്ങനെ ക്ഷമ ചോദിക്കണം എന്നോ ഒന്നും അറിയില്ല..’
‘നീ എത്ര ക്ഷമ പറഞ്ഞിട്ടും കാര്യമില്ല. എനിക്ക് ഭ്രാന്ത് പിടിക്കുന്നു ഓർക്കുമ്പോ തന്നെ..’
അവൾ വല്ലായ്മയോടെ പറഞ്ഞു
‘ തെറ്റ് ചെയ്ത് വേദനിപ്പിച്ചിട്ട് ക്ഷമിക്കണം എന്ന് പറയുന്നത് ശരിയല്ല എന്നറിയാം.. വേറെന്ത് പറയണം എന്നെനിക്ക് അറിയില്ല.. നീ പറ.. ‘
ഞാൻ ഒരു ശിക്ഷ ചോദിക്കുന്നത് പോലെ അവളോട് ചോദിച്ചു
‘അത് നടന്നില്ല എന്നത് പോലെ മുന്നോട്ടു പോകാൻ എനിക്ക് പറ്റില്ല.. നിനക്ക് പറ്റുമായിരിക്കും.. എന്നെ ഹേർട്ട് ചെയ്യാതെ ഇരിക്കാനാണ് നീ നോക്കുന്നത് എങ്കിൽ എന്നോട് ഒരിക്കലും നീ ഇങ്ങനെ ഒന്നും സംസാരിക്കില്ലായിരുന്നു..’
അവൾ എന്തോ അർഥം വച്ചു പറഞ്ഞു
‘നീ പറയുന്നത്….?
‘അങ്ങനെ സംഭവിച്ചു.. അത് നമ്മൾ അറിഞ്ഞു കൊണ്ട് തന്നെ ആണ്. അങ്ങനെ കരുതിയാൽ നിനക്ക് എന്താണ് പ്രോബ്ലം..?
ഒരു കൊടുങ്കാറ്റു പോലെ ആ ചോദ്യം എനിക്ക് മേൽ പതിച്ചു
‘പക്ഷെ നമ്മൾ തമ്മിൽ അങ്ങനെ…?
ഞാൻ ഒരു മടിയോടെ ചോദിച്ചു
‘നമ്മൾ തമ്മിൽ ഇത് വരെ ഒന്നും ഇല്ലായിരുന്നു. ഇനി ആകാമല്ലോ..’
അവളുടെ മുഖത്തെ തെളിച്ചക്കുറവ് പതിയെ മാഞ്ഞു വന്നു
‘എനിക്ക് പക്ഷെ നിന്നെ അങ്ങനെ കാണാൻ പറ്റില്ല..’
ഞാൻ പറഞ്ഞു
‘നിന്റെ ഷോ വിട് അർജുൻ. നമുക്ക് രണ്ട് പേർക്കും അറിയാം ഞാൻ നിന്റെ ടൈപ്പ് ആണെന്ന്.. ഞാൻ നിനക്ക് അപ്പീൽ ആയി തോന്നിയിട്ടില്ല എന്ന് മാത്രം നീ പറയരുത്..’
‘അങ്ങനെ അല്ല ഞാൻ പറഞ്ഞത്. യൂ നോ.. ഒരു റൊമാന്റിക് റിലേഷൻഷിപ് എനിക്ക് ശരിയാവില്ല. ഞാൻ സീക്ക് ചെയ്യുന്നത് ഫിസിക്കൽ ആയിട്ടുള്ള റിലേഷൻ മാത്രം ആണ്.. നിന്നെ എനിക്ക് അങ്ങനെ മാത്രം കാണാൻ കഴിയില്ല..’