റോക്കി 4 [സാത്യകി]

Posted by

ഞാൻ ഒരു ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞു

 

‘അത് സാരമില്ല. ഞാനും കുറച്ചു ഓവർ ആരുന്നു…’

അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. ഞാൻ പറഞ്ഞ മീനിങ് ഇവൾക്ക് മനസിലായിട്ടില്ല എന്ന് തോന്നുന്നു

 

‘എടി അതല്ല.. ഞാൻ നിന്റെ അടുത്ത് അങ്ങനെ.. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.. ഇറ്റ്സ് മൈ മിസ്റ്റേക്ക്.. മൈൻ ഒൺലി..’

ഞാൻ പറഞ്ഞു

 

‘ഇപ്പോളാണോ എന്നിട്ട് ബോധോദയം ഉണ്ടായത്..?

അവൾ അല്പം സീരിയസ് ആയി എന്നെ നോക്കി ചോദിച്ചു

 

‘പറഞ്ഞില്ലേ.. ഇന്നലെ ഒരു ബോധം ഇല്ലായിരുന്നു മൊത്തത്തിൽ..’

ഞാൻ ആകെ വൾനെറിബിൾ ആയി

 

അവൾ എന്റെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് പുച്ഛം ആണോ ദേഷ്യം ആണോ പക ആണോ എന്നൊന്നും എനിക്ക് മനസിലായില്ല. ഒരുപക്ഷെ അറപ്പായിരിക്കും. എന്റെ കൈകളിൽ നിന്ന് കൈ വിടുവിച്ചു അവൾ രോഷത്തോടെ എന്റെ അരികിൽ നിന്നും ദൂരേക്ക് നടന്നു..

 

‘കൃഷ്ണാ…’

ഞാൻ ഓടി അവളുടെ മുന്നിൽ കയറി നിന്നു..

 

‘യൂ ആർ ഏ ചീറ്റർ.. ഐ ഡോണ്ട് വാണ്ട് ടു ടോക്ക് ടു യൂ..’

അവൾ അരിശത്തോടെ പറഞ്ഞിട്ട് വീണ്ടും എന്നിൽ നിന്ന് മാറി നടന്നു. വഴിയോര കടകളുടെ ഒടുവിൽ ചെറിയൊരു ഇടവഴി തുടങ്ങുന്ന അവിടെ വച്ചു ഞാൻ അവളോട് വീണ്ടും സംസാരിക്കാൻ ശ്രമിച്ചു

 

‘അയാം സോറി.. നീ കരുതുന്നത് പോലെ അല്ല..’

എനിക്ക് അവളെ എങ്ങനെ കൺവിൻസ് ചെയ്യണം എന്നറിയില്ലായിരുന്നു…

 

‘ഇനഫ്.. നീ ഇങ്ങനെ എന്നോട് കാണിക്കും എന്ന് ഞാൻ കരുതിയില്ല.. ഇത് തന്നെ ആണോ നീ അവളോടും കാണിച്ചത്..? അതാണോ അവൾ നിന്നോട് ഒരിക്കലും മിണ്ടാത്തത്..?

കൃഷ്ണ ഉദ്ദേശിച്ചത് ഇഷാനിയെ കുറിച്ചാണ്. അപ്പോളാണ് ഇന്നലെ ഇഷാനിയുടെ പിണക്കത്തിന്റെ കാര്യവും എന്റെ വായിൽ നിന്ന് പോയത് ഞാൻ ഓർത്തത്

 

‘നോ… അത് ഞാൻ പറഞ്ഞത് തന്നെ ആണ് സത്യം ആയും.. നിന്റെ പക്ഷെ.. ഐ വാസ്ന്റ് യൂസിങ് യൂ..’

ഞാൻ വാക്കുകൾക്ക് വേണ്ടി കഷ്ടപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *