രാവിലെ ഞാൻ എണീറ്റത് പുറകിൽ രാഹുലിന്റെ കൂടെ ആണ്. അവിടെ ഞാൻ എപ്പോൾ എണീറ്റ് പോയെന്ന് എനിക്ക് ഓർമ വന്നില്ല. എണീറ്റ് കുറച്ചു നേരത്തേക്ക് തലേന്ന് നടന്ന കലാപരിപാടി ഞാൻ ഓർമ്മിച്ചില്ല. മറ്റെന്തോ കാര്യത്തിൽ ചിന്തിച്ചിരുന്നു ഞാൻ അത് വിട്ടു പോയി. രാവിലെ ഫ്രഷ് ആകാൻ ഒരു ഹോട്ടലിൽ എത്തി കുളിച്ചു കൊണ്ടിരുന്നപ്പോൾ ആണ് തലേന്ന് നടന്ന കാര്യങ്ങൾ ഒരു മിന്നായം പോലെ എന്റെ തലയിൽ വന്നത്. പെട്ടന്ന് ഒരു ദുസ്വപ്നം കണ്ടത് പോലെ ഞാൻ ഷോക്ക് ആയി.. ദൈവമേ ഇന്നലെ കയ്യിൽ നിന്ന് പോയോ.. കഴിഞ്ഞ ഓരോ കാര്യവും എന്റെ മനസിലേക്ക് ഇരച്ചു കയറി വരാൻ തുടങ്ങി. ഷവറിന്റെ ചുവട്ടിൽ നിൽക്കവേ അലിഞ്ഞു താഴേക്ക് ഒഴുകി ഇല്ലാണ്ട് ആയിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു. എന്തൊരു തെണ്ടിത്തരം ആണ് കാണിച്ചത്.. ശേ ഞാൻ ഇത്രക്ക് ബോധം ഇല്ലാതെ പെരുമാറിയോ..? എനിക്ക് സ്വയം പുച്ഛം തോന്നി..
പക്ഷെ ഒരു സൈഡിലൂടെ എന്റെ മനസ്സ് ഞാൻ അത് ചെയ്തിട്ടില്ല എന്ന് എന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. രാഹുലിനോട് ഇന്നലെ ഞാൻ അവന്റെ കൂടെ ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ ഉണ്ടായിരുന്നു എന്ന് മറുപടി കിട്ടി. അത് സത്യം ആവണേ എന്ന് ഞാൻ പ്രാർഥിച്ചു. കൃഷ്ണയേ രാവിലെ കണ്ടപ്പോൾ എല്ലാം സാധാരണ പോലെ പെരുമാറാൻ ഞാൻ ശ്രമിച്ചു. അവളും എന്നോട് അങ്ങനെ തന്നെ പെരുമാറിയപ്പോൾ എന്റെ വിശ്വാസം എന്നെ രക്ഷിച്ചു എന്ന് ഞാൻ കരുതി. ഞങ്ങൾ തനിച്ചു കണ്ടു മുട്ടുന്നത് വരെയേ ആ വിശ്വാസത്തിനു ആയുസ്സ് ഉള്ളായിരുന്നു. ഉച്ചക്ക് ഫുഡ് കഴിച്ചു എല്ലാവരും അടുത്തുള്ള കടകളിൽ ചെറിയ ഷോപ്പിങ് നടത്തുവായിരുന്നു. ഒരു ഫ്രോക്കും ധരിച്ചു തലയിൽ ഒരു തൊപ്പിയുംവച്ചു ചിരിച്ചു കൊണ്ട് അവൾ എന്റെ അടുത്തേക്ക് വന്നു.. എന്റെ കൂടെ അവന്മാർ ഒന്നും അപ്പോൾ ഇല്ലായിരുന്നു..
‘എന്താ നോക്കുന്നെ..?
കടയിൽ ഞാൻ എന്തോ വാങ്ങാൻ നിക്കുന്നു എന്ന് കരുതി അവൾ എന്നോട് ചോദിച്ചു
‘ഒന്നുമില്ല.. വെറുതെ നോക്കി നിന്നതാ…’