‘ഞാൻ അന്നത്തേതിൽ പിന്നെ അത്രക്ക് ഓവർ ആകാറില്ല. ഇടയ്ക്ക് ചെറുതായ് കഴിക്കും. അത്രേ ഉള്ളൂ..’
അവൾ പറഞ്ഞു
‘ഓ അന്നത്തെ പോലെ ഓവർ ആയി ആരെയെങ്കിലും പിടിച്ചു ഉമ്മ വയ്ക്കുമോ എന്ന് പേടിച്ചിട്ട് ആകും അല്ലേ..?
ഞാൻ കളിയാക്കി ചോദിച്ചു
‘പോ.. ഞാൻ അങ്ങനെ എല്ലാവരുടെ അടുത്തും ഉമ്മ വയ്ക്കാൻ നടക്കുവോന്നുമല്ല..’
കൃഷ്ണ എന്നോട് പിണങ്ങി കൊണ്ട് പറഞ്ഞു. എന്റെ തമാശ അവൾക്ക് രസിച്ചില്ല
‘പിണങ്ങിയോ.. ഞാൻ വെറുതെ പറഞ്ഞതാടി..’
ഞാൻ അവളുടെ പിണക്കം മാറ്റാൻ നോക്കി. അവൾ എന്റെ മുഖത്തേക്ക് നോക്കാതെ പുറത്തേക്ക് നോക്കിയിരുന്നു. ഞാൻ തോളിലൂടെ കയ്യിട്ടു അവളോട് ചേർന്നിരുന്നു.. ഉള്ളിലുള്ള മദ്യത്തിന്റെ പരുപാടി ആണോന്ന് അറിയില്ല. അടുത്തുള്ളത് ഇഷാനി ആണോന്ന് എനിക്ക് പെട്ടന്ന് കൺഫ്യൂഷൻ ആയി. അവളുടെ അതേ ഗേറ്റപ്പിൽ കൃഷ്ണ ഇരിക്കുന്നത് കൊണ്ടാണോ അതോ ഞാൻ ഫിറ്റ് ആയതാണോ..? എടാ രാഹുലെ മഹാപാപി… നീ എന്ത് നരകം ആട എനിക്ക് ഒഴിച്ച് തന്നത്….?
ബസിനുള്ളിൽ ഒരു തണുപ്പ് നിറഞ്ഞു നിന്നിരുന്നു. ബാക്കി എല്ലാവരും ഉറക്കം പിടിച്ചത് പോലെ തോന്നി. ഞങ്ങൾ അല്പം ഒച്ച താഴ്ത്തി അടക്കം പറയുന്നത് പോലെയാണ് സംസാരിച്ചിരുന്നത്.. കൃഷ്ണ എന്നോട് കുറച്ചു കൂടി ചേർന്നിരുന്നു. അന്ന് ആ മഴയുള്ള രാത്രി ഇഷാനി എന്നിലേക്ക് ചേർന്നു ഇരുന്നത് പോലെ.. കൃഷ്ണയുടെ സംസാരരീതി മെല്ലെ മാറി വന്നു. അവൾ എന്റെ മുഖത്തിന് അടുത്ത് വന്നു സംസാരിക്കാൻ തുടങ്ങി. ചെറുതായ് വികാരം കൊണ്ട പോലെ ആയിരുന്നു അവളുടെ ശബ്ദം അപ്പോൾ. എന്താണ് ഞങ്ങൾ സംസാരിക്കുന്നത് എന്ന് അത് പറഞ്ഞു കഴിയുമ്പോളേക്കും മറന്നു പോകുന്ന അവസ്‌ഥയിൽ എത്തിയിരുന്നു ഞാൻ. എന്തോ പറഞ്ഞിട്ട് എനിക്കത് മനസിലായില്ല എന്നും ഞാൻ അവളെ ശ്രദ്ധിക്കുന്നില്ല എന്നും തോന്നിയപ്പോൾ കൃഷ്ണ വീണ്ടും എന്നോട് പിണങ്ങിയത് പോലെ നീങ്ങി ഇരിക്കാൻ നോക്കി.. പക്ഷെ അവൾ അനങ്ങുന്നതിന് മുമ്പ് തന്നെ ഞാൻ അവളുടെ മുഖം എന്നിലേക്ക് അടുപ്പിച്ചു അവളെ ഗാഡമായി ചുംബിച്ചു
എന്റെ ശരീരം ആണോ മനസ്സ് ആണോ അപ്പോൾ നിയന്ത്രണത്തിൽ ഉണ്ടായിരുന്നത് എന്ന് എനിക്ക് ഉറപ്പില്ല. ഏതോ യാന്ത്രികമായ വികാരത്തിൽ ഞാനത് ചെയ്യുകയായിരുന്നു. അവളുടെ പിണക്കം മാറ്റി അവളെ സന്തോഷിപ്പിക്കണം എന്നെ അപ്പോളത്തെ എന്റെ ഇടുങ്ങിയ ബുദ്ധിയിൽ എനിക്ക് തോന്നിയുള്ളു. അതിന് ചെയ്തത് ഒടുക്കത്തെ അബദ്ധവും. അബദ്ധത്തിന്റെ വ്യാപ്തി കൂടിയത് അത് ബോധം വരുന്നത് വരെ ഞാൻ അബദ്ധം ആണെന്ന് മനസിലാക്കിയില്ല എന്നത് ആണ്..