‘എടാ.. ഞാൻ… ‘
അവൾ എന്ത് പറയും എന്നറിയാതെ കുഴഞ്ഞു
‘വരുമോ…? ഇല്ലയോ…?
ആഷിക്ക് തറപ്പിച്ചു ചോദിച്ചു
‘എടാ നീയെന്നോട് പിണങ്ങല്ല്.. ഞാൻ ഇല്ല..’
അവൾ അവന്റെ കൈ പിടിച്ചു പറഞ്ഞു
‘ഓക്കേ. നിന്റെ തീരുമാനം അങ്ങനെ ആണല്ലോ.. ആയിക്കോട്ടെ.. ഇനി നമ്മൾ തമ്മിൽ പഴയത് പോലെ ഒന്നുമില്ല. ഞാനിനി നിന്റെ മുഖത്ത് നോക്കില്ല.. നിന്നോട് മിണ്ടില്ല.. അതിപ്പോ നീ അർജുനോട് പിണക്കം മാറ്റി കൂട്ടായാലും നീ അവനെ പ്രേമിച്ചാലും എന്ത് തന്നെ ആയാലും ആഷിക്ക് ഇനി നിന്നോട് മിണ്ടില്ല…’
ഒരു ഉഗ്ര ശപഥം പോലെ അത് പറഞ്ഞിട്ട് ഇഷാനിയുടെ കൈ തട്ടി മാറ്റി അവളെ തള്ളി മാറ്റിയിട്ടു ആഷിക്ക് നടന്നു പോയി.. ഇഷാനി പിറകെ ചെന്നെങ്കിലും അവളെ ഒന്ന് നോക്കാൻ പോലും അവൻ കൂട്ടാക്കിയില്ല.. അത്രക്ക് ക്രൂരമായി അവൻ അവളെ അവഗണിച്ചു.. കോളേജിൽ ആയതു കൊണ്ട് മാത്രം ഇഷാനി കരയാതെ പിടിച്ചു നിന്നു.
ഇഷാനി ടൂറിനു വരില്ല എന്ന് എനിക്ക് അതോടെ തീർച്ചയായി. ഇനിയൊരു ചെറിയ പ്രതീക്ഷ പോലും വേണ്ട. അവളില്ലാതെ തന്നെ ടൂർ പോകാൻ ഞാൻ മാനസികമായി തയ്യാറെടുത്തു..
ഒരു വൈകുന്നേരം ആണ് ഞങ്ങൾ ഇവിടെ നിന്നും തിരിച്ചത്. എല്ലാവരും ഒരു മണിക്കൂർ മുമ്പ് തന്നെ കോളേജിനു മുൻ വശത്തു എത്തിയിരുന്നു. അവിടെ റോഡിൽ ആയിരുന്നു ബസ് പാർക്ക് ചെയ്തിരുന്നത്. എല്ലാവരും ടൂറിനെ കുറിച്ചുള്ള എക്സൈറ്റ്മെന്റ്ലായിരുന്നു. ഞാനൊഴിച്ചു.. ഞാൻ അപ്പോളും അവളില്ലാത്തതിന്റെ ഒരു പാതി നിരാശയിൽ ആയിരുന്നു. അത് പുറത്തു കാണിച്ചില്ല എന്ന് മാത്രം..
‘ഡാ എനിക്ക് ഷഡി വേണം.. ഞാൻ പുതിയത് ഒന്നും വാങ്ങിയില്ല
മറന്ന് പോയി..’
വണ്ടി വിടാൻ മിനിട്ടുകൾ മാത്രം സമയം ഉള്ളപ്പോൾ ആണ് ഏറ്റവും അത്യന്താപേഷികം ആയ കാര്യം താൻ മറന്നെന്നു രാഹുൽ ഓർത്തത്..
‘നീ ഇത് ഇപ്പോളാണോ വാണമേ പറയുന്നത്..?
ഞാൻ ദേഷ്യപ്പെട്ടു. വണ്ടി എടുക്കാൻ സമയം ആകുന്നു.. ഇപ്പോൾ കടയിൽ പോകാൻ പോയാൽ താമസിക്കും