ശ്രുതി വേദനയോടെ പറഞ്ഞു. ശ്രുതി പറഞ്ഞത് സത്യം ആണല്ലോ എന്ന് ഇഷാനി ചിന്തിച്ചു. ആരും തന്നെ മൈൻഡ് ആക്കാതെ ഇരുന്നപ്പോ പോലും ശ്രുതി തന്നോട് അടുത്തിടപഴകാൻ വന്നിട്ടുണ്ട്. ഒരിക്കലും താൻ അവളോട് അങ്ങനെ സംസാരിക്കാൻ പാടില്ലായിരുന്നു.. താൻ വാവിട്ട് പറഞ്ഞു പോയതിനെ ഓർത്തു ഇഷാനിക്ക് കുറ്റബോധം തോന്നി.. ആഷിക്ക് പറഞ്ഞത് അതിന്റെ ഇരട്ടി കുറ്റബോധം അവളിൽ ഉണ്ടാക്കി
‘ശരി.. നീ എന്നെ ഉദ്ദേശിച്ചാണ് അപ്പൊ പറഞ്ഞതെങ്കിൽ അത് സത്യം ആണ്.. അർജുൻ വരുന്നതിന് മുമ്പ് ഞാൻ നിന്നെ മൈൻഡ് ആക്കിയിട്ടില്ല നിന്നെ പറ്റിയുള്ള സ്റ്റോറി ഒക്കെ സത്യം ആണെന്നും വിചാരിച്ചിരുന്നു.. പക്ഷെ നമ്മൾ ഫ്രണ്ട്സ് ആയി കഴിഞ്ഞു എപ്പോളെങ്കിലും ഞാൻ നിന്നോട് ഫേക്ക് ആയതായി നിനക്ക് തോന്നിയിട്ടുണ്ടോ..? അർജുന് നിന്നോട് മുഴുത്ത പ്രേമം ഉള്ളത് കൊണ്ട് മാത്രം ആണ് ഞാൻ നിന്നോട് സംസാരിച്ചിരുന്നതും നിന്റെ ഒപ്പം നടന്നതും എന്നൊക്കെ ആണോ നീ കരുതിയിരുന്നത്.. നീ ഒരിക്കലും ഇങ്ങനെ ഒന്നും സംസാരിക്കുമെന്ന് ഞാൻ കരുതിയില്ല ഇഷാനി.. ‘
ആഷിക്ക് അത് പറഞ്ഞപ്പോ താൻ ഇല്ലാതെ ആയതു പോലെ അവൾക്ക് തോന്നി.. ഇവിടെ അർജുൻ ആയി ഉടക്കി കഴിഞ്ഞും കംഫർട് ആയിരുന്ന കുറച്ചു പേരുടെ സൗഹൃദം കൂടി താൻ നശിപ്പിച്ചിരിക്കുന്നു.. ആർക്ക് വേണ്ടി..? എന്തിന് വേണ്ടി..?
‘എടാ ഞാൻ അത് ഒന്നും ഓർത്തു പറഞ്ഞതല്ല.. എനിക്ക് എന്തോ ദേഷ്യം വന്നപ്പോ പറഞ്ഞു പോയതാ.. നിന്നെ ഞാൻ അങ്ങനെ ഒന്നും അല്ല കണ്ടിരിക്കുന്നത്.. റിയലി അയാം സോറി.. ‘
ആഷിക്ക് അത് കേട്ടിട്ട് തിരിച്ചു നടന്നു. അവൻ നല്ലത് പോലെ ഫീൽ ആയിരുന്നു അവൾ പറഞ്ഞത്. ഇഷാനി പെട്ടന്ന് ഓടി അവന്റെ മുന്നിൽ കയറി നിന്നു..
‘ഡാ പിണങ്ങല്ലേ.. ഞാൻ ഒരു പൊട്ടത്തരം പറഞ്ഞു.. നീയത് ക്ഷമിക്ക്..’
‘ക്ഷമിക്കാം.. നീ ടൂറിനു വരുമോ..?
ആഷിക്ക് അവസാനം ഒരു ഇമോഷണൽ ഗെയിം എന്ന പോലെ കാര്യങ്ങൾ എത്തിച്ചു. ഇപ്പോൾ വരില്ല എന്ന് പറഞ്ഞാൽ അത് ആഷിക്കിന്റെ പിണക്കം കൂട്ടുകയെ ഉള്ളു. അവനോട് എങ്ങനെ നോ പറയും. ഇഷാനി ചിന്തിച്ചു