‘ഞാൻ വരുന്നില്ലട.. നിന്നോട് ഞാൻ മുന്നേ പറഞ്ഞതല്ലേ ഞാൻ ഇല്ലെന്ന്..’
ഇഷാനി ശ്രുതിയോട് പറഞ്ഞു
‘ഇപ്പോളും നിനക്ക് വേണ്ടി ഒരു സീറ്റ് പറഞ്ഞു വച്ചിട്ടുണ്ട്.. നീ ജസ്റ്റ് ഒരു ഓക്കേ പറഞ്ഞാൽ മാത്രം മതി..’
ആഷിക്ക് പറഞ്ഞു
‘എനിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടാ.. പ്ലീസ് നിർബന്ധിക്കരുത്.’
ഇഷാനി പറഞ്ഞു
‘അർജുൻ ആയി എന്തോ ഇഷ്യൂ ഉള്ളത് കൊണ്ടാണ് നീ വരാത്തത് എന്നറിയാം.. അതെന്താ എന്ന് ഞങ്ങൾക്ക് അറിയില്ല. അത് പറഞ്ഞു മാറ്റാൻ ഞങ്ങൾ കുറെ ശ്രമിച്ചു.. അത് നടന്നില്ല. ഇപ്പോൾ നീ ടൂറും അത് പറഞ്ഞു വേണ്ടെന്ന് വക്കുന്നു. താല്പര്യം ഇല്ലെന്നൊക്കെ നീ വെറുതെ പറയുവാ..’
ആഷിക്ക് പറഞ്ഞു
‘അവൻ ആണ് പ്രശ്നം എങ്കിൽ അവൻ നിന്റെ അടുത്ത് പോലും വരില്ല. ഞാൻ ഉറപ്പ് തരാം.. ഞാൻ അല്ലേടാ വിളിക്കുന്നെ ഒന്ന് വാടാ..’
ശ്രുതി അവളുടെ കൈ പിടിച്ചു നിർബന്ധിച്ചു
‘അവൻ കാരണം ഒന്നുമല്ല.. എനിക്ക് വരാൻ താല്പര്യം ഇല്ല..’
ഇഷാനി കുറച്ചു പരുക്കൻ ആയി സംസാരിച്ചു
‘എന്തിനാടി കള്ളം പറയുന്നേ.. അവനാണ് റീസൺ എന്ന് എല്ലാവർക്കും അറിയാം.. അവനെ ഒഴിവാക്കാൻ ആണ് നിന്റെ തീരുമാനം എങ്കിൽ അങ്ങനെ ആയിക്കോ,, ഇനി അവന്റെ കാര്യത്തിൽ ഞങ്ങൾ നിന്നെ നിര്ബന്ധിക്കില്ല.. പക്ഷെ ടൂറിന്റെ കാര്യം വരുമ്പോൾ നീ ഒഴിവാക്കുന്നത് ഞങ്ങളെ എല്ലാം അല്ലെ..? ഞങ്ങളും നിന്റെ ഫ്രണ്ട്സ് അല്ലെ..?
അർജുനെതിരെ ഇട്ട അതെ സൈക്കോളജിക്കൽ മൂവ് ഇഷാനിക്ക് എതിരെയും ആഷിക്ക് പ്രയോഗിച്ചു. പക്ഷെ അത് തിരിച്ചടിച്ചത് മറ്റൊരു വിധത്തിൽ ആയിരുന്നു
‘അവൻ എന്നോട് മിണ്ടുന്ന കൊണ്ടല്ലേ നിങ്ങളും എന്നോട് മിണ്ടി തുടങ്ങിയത്. ഇപ്പോളും ഈ വന്നു നിർബന്ധിക്കുന്നത് എല്ലാം അവനു വേണ്ടി തന്നെ അല്ലെ.. അല്ലാതെ എന്നെ ടൂറിനു കൊണ്ട് വരണം എന്ന് അത്ര ആഗ്രഹം ഉണ്ടായിട്ടാണോ..?
പെട്ടന്ന് വന്ന ഏതോ ഒരു മൂഡിൽ ഇഷാനി അങ്ങനെ പറഞ്ഞു
‘നീ എന്താ ഇങ്ങനെ സംസാരിക്കുന്നെ. അർജുൻ ഇവിടെ വരുന്നതിന് മുമ്പ് ഞാൻ നിന്റെ അടുത്ത് സംസാരിക്കാൻ വന്നിട്ടില്ലേ..? കമ്പിനി ആകാൻ വന്നിട്ടില്ലേ..? അപ്പോളൊക്കെ നീയാണ് അവോയ്ഡ് ചെയ്തത്.. എല്ലാവരുടെയും കൂട്ടത്തിൽ നീ എന്നെ കൂട്ടരുതായിരുന്നു..’