അവൾക്ക് ശല്യം ആകാതെ ഞാൻ മാക്സിമം ഒഴിവായി കൊടുത്തിരുന്നു. പക്ഷെ ഒരു തവണ എനിക്കാ പതിവ് തെറ്റിക്കേണ്ടി വന്നു. കോളേജ് ടൂറിന്റെ കാര്യത്തിൽ ആയിരുന്നു അത്. ക്രിസ്തുമസ് അവധിക്ക് ഒരു ആഴ്ച മുമ്പായിരുന്നു ടൂർ പ്ലാൻ ചെയ്തിരുന്നത്. ക്രിസ്തുമസിന് ശേഷം മാനേജ്മെന്റിന്റെ പരിപാടികൾ, എക്സാംകൾ ഒക്കെ ആയി പല പരിപാടികൾ വരുന്നത് കൊണ്ട് ടൂർ കുറച്ചു നേരത്തെ ആക്കി. ക്ലാസ്സിൽ ഒട്ടുമിക്ക ആളുകളും പേര് കൊടുത്തിരുന്നു. എന്റെ ഊഹം പോലെ ഇഷാനി പേര് കൊടുത്തിട്ടില്ല എന്നറിഞ്ഞു
‘നീ അവളോട് ചോദിച്ചില്ലേ..?
ഞാൻ ഗോകുലിനോട് ചോദിച്ചു
‘ചോദിച്ചു.. അവൾ താല്പര്യം ഇല്ലാത്ത പോലെ ഒഴിഞ്ഞു മാറി..’
അവൻ പറഞ്ഞു
‘നീ സീറ്റ് ഫൈനലൈസ് ചെയ്യാൻ വരട്ടെ.. ഞാൻ അവളെ കൊണ്ട് സമ്മതിപ്പിക്കാമെന്ന് നോക്കട്ടെ..’
‘അത് ഓർത്തു ടെൻഷൻ അടിക്കേണ്ട. ടൂറിന്റെ അന്ന് വന്നു അവൾ വരാമെന്ന് പറഞ്ഞാലും നമുക്ക് സെറ്റ് ആക്കാം.. നീ എങ്ങനെ എങ്കിലും അവളെ കൊണ്ട് വരാൻ മാക്സിമം ശ്രമിക്കണം. അവളും നീതുവും മാത്രമേ പേര് തരാതെ ഉള്ളു..’
നീതുവിന്റെ അച്ഛന് ക്യാൻസർ വന്നു സീരിയസ് ആയിരുന്നു. അത് കൊണ്ട് അവൾ ക്ലാസ്സിൽ തന്നെ വരുന്നത് കുറഞ്ഞിരുന്നു. സാഹചര്യം അതായത് കൊണ്ട് അവൾ ടൂറിനു വരുന്നില്ല എന്ന് പറഞ്ഞിരുന്നു..
നീതുവിന് അങ്ങനെ ഒരു കാരണം ഉണ്ടെങ്കിൽ ഇഷാനിയുടെ കാരണം ഞാനാണ്. ഞാൻ ഉള്ളത് കൊണ്ടാവും അവൾ വരുന്നില്ല എന്ന് വച്ചത്. അവളോട് സംസാരിച്ചു ആ തീരുമാനത്തിൽ നിന്ന് അവളെ മാറ്റണം എന്ന് ഞാൻ തീരുമാനിച്ചു
ആർട്സ് ഡേയ്ക്ക് പരിപാടിക്ക് പങ്കെടുക്കുന്ന കുട്ടികളെ ക്ലാസ്സിൽ നിന്ന് വിളിച്ചു കൊണ്ട് പോകാൻ വന്ന പയ്യൻ തന്റെ പേര് വിളിച്ചത് കേട്ട് ഇഷാനിക്ക് അത്ഭുതം ആയി. താൻ ഒന്നിലും പേര് കൊടുത്തില്ല എന്ന് പറഞ്ഞെങ്കിലും അത് അവിടെ പോയി ക്ലാരിഫൈ ചെയ്യാൻ ടീച്ചർ പറഞ്ഞത് കൊണ്ട് ഇഷാനി ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി പേര് വിളിച്ചു ഇറക്കിയ പയ്യന്റെ പുറകെ നടന്നു.. ഫിസിക്സ് ഡിപ്പാർട്മെന്റ്ന്റെ അവിടെ എത്തിയപ്പോൾ കോണിപ്പടിയുടെ അവിടേക്ക് അവൻ കൈ ചൂണ്ടി. ഇഷാനി അവിടേക്കു നോക്കിയപ്പോൾ അർജുൻ തന്നെ നോക്കി നിൽക്കുന്നത് കണ്ടു.