‘അത് നീ ഇപ്പോൾ അറിയണ്ട..’
ഇഷാനി ഒരു കള്ളച്ചിരിയോടെ പറഞ്ഞു. ഞാൻ വീണ്ടും നിർബന്ധിച്ചു നോക്കിയെങ്കിലും അതിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ അവൾ താല്പര്യപ്പെട്ടില്ല
‘അപ്പോൾ ഉള്ളിൽ ഇഷ്ടം ഒക്കെ ഉണ്ടായിട്ടാണോ നീ ഇടയ്ക്ക് എന്നെ കല്യാണം ആയെന്ന് പറഞ്ഞു ഒഴിവാക്കിയേ..?
ഞാൻ പിന്നെയും ചോദിച്ചു കൊണ്ടിരുന്നു
‘അത് പിന്നെ… പിള്ളേർ ഒക്കെ പറയുന്നു നിനക്ക് നല്ല ഗേൾസിനെ കിട്ടും, ഞാൻ കൊള്ളില്ല എന്നൊക്കെ.. അത് കേട്ടപ്പോൾ എനിക്ക് ഈഗോ അടിച്ചു.. അതാ അങ്ങനെ പറഞ്ഞെ. നീ അത് കേട്ട ഉടനെ പോയി ലക്ഷ്മിയുടെ പുറകെ പോകുമെന്ന് ഞാൻ കരുതിയില്ല..’
അവൾ വിഷമത്തോടെ പറഞ്ഞു
‘ഞാൻ ഒരിക്കലും അവളുടെ പുറകേ പോകില്ലായിരുന്നു.. നീ അന്ന് ആ കള്ളം പറഞ്ഞത് കൊണ്ടാണ് ഇതൊക്കെ ഇങ്ങനെ ആയി തീർന്നത്..’
ഞാൻ അത് പറഞ്ഞു തീർന്നതും എന്റെ കയ്യിൽ ഒരടി വന്നു വീണു.
‘ഇതെന്തിനാ ഇപ്പോൾ ഒരടി..?
ഞാൻ ചോദിച്ചു
‘ദേഷ്യം വന്നിട്ട്.. നീ എന്തിനാ ഞാൻ ഒരു കള്ളം പറഞ്ഞ ഉടനെ അവളുടെ പുറകെ പോയത്..? അതും വേറെ ആരെയും കിട്ടിയില്ല അല്ലേ..’
അവൾ കൈ വീശി പിന്നെയും എന്നെ വേദനിപ്പിക്കാതെ തല്ലി
‘ഇത് കൊള്ളാം.. കഴിഞ്ഞ കേസിന് ഒക്കെ ഇപ്പോൾ ആണോ വഴക്ക് ഇടുന്നത്.. അന്നീ സ്നേഹവും സങ്കടവും ദേഷ്യവും ഒന്നും കണ്ടില്ലല്ലോ..’
അവളുടെ കൈ പിടിച്ചു വച്ചു കൊണ്ട് ഞാൻ പറഞ്ഞു
‘വിഷമം ഇല്ലാരുന്നെന്നോ..? നിങ്ങളെ ആദ്യമായ് കണ്ടപ്പോൾ തന്നെ എന്റെ നെഞ്ച് പൊട്ടി പോകുന്ന പോലെ തോന്നി.. അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല.. ഫുൾ കരച്ചിൽ ആയിരുന്നു.. അറിയുമോ നിനക്ക്..?
ഇഷാനിയുടെ കണ്ണുകൾ നിറഞ്ഞു.. അവളുടെ ശബ്ദം കരച്ചിലിന്റെ വക്കോളാം എത്തിയിരുന്നു
‘ശരിക്കും….?
ഞാൻ ആകാംഷ അടക്കാൻ വയ്യാതെ ചോദിച്ചു
‘സത്യം.. അന്ന് മാത്രം അല്ല.. നിങ്ങളെ ഒരുമിച്ച് എപ്പോ കണ്ടാലും അന്നെല്ലാം ഞാൻ കുറെ നേരം ഇരുന്നു കരയുമായിരുന്നു.. കരഞ്ഞു കരഞ്ഞു എനിക്ക് നെഞ്ച് വേദന വന്നിട്ടുണ്ട്…’