‘സെയിം പിച്ച്..! ഞാനും പാട്ട് കേൾക്കും.. മഴയത്തു ഇളയരാജ മ്യൂസിക് യാ മോനെ..’
അവളെന്റെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു
‘ഞാൻ റഹ്മാനിയാക് ആണ്.. പുള്ളിയുടെ സോങ്‌സ് ആണ് അധികം കേൾക്കാറ്..’
ഞാൻ പറഞ്ഞു
‘മ്മ്.. പക്ഷെ ഇളയരാജ ആണ് ബെസ്റ്റ്..’
അവൾ പറഞ്ഞു
‘ഉവ്വ.. റഹ്മാന്റെ അടുത്തൊന്നും വരില്ല..’
ഞാൻ തർക്കിച്ചു
‘അർജുൻ.. നിനക്ക് മ്യൂസിക്കിനെ പറ്റി ഒന്നും അറിയില്ല.. ഞാൻ പറയുന്നു ഇളയരാജ ആണ് ബെസ്റ്റ്…’
‘മ്യൂസിക് പഠിച്ചു എന്ന് വച്ചു നീ പറയുന്നത് ശരിയാകണോ..? റഹ്മാൻ ആണ് ഗോട്ട്..’
‘തേങ്ങാക്കൊല.. നിന്നോട് തർക്കിച്ചിട്ട് കാര്യമില്ല.. നിനക്ക് ഒന്നും മ്യൂസിക് സെൻസ് ഇല്ല..’
ഇഷാനി ദേഷ്യത്തിൽ എന്റെ അടുത്ത് നിന്നും മാറി ഇരുന്നു. ഇത്രയും നേരം ചേർന്നു ഇരുന്നപ്പോ ഒരു സുഖം ഉണ്ടായിരുന്നു. അത് പോയി കിട്ടി. തർക്കിക്കണ്ടായിരുന്നു എന്ന് തോന്നി.. ലച്ചുവുമായി ഫുട്ബോൾ പറഞ്ഞാണ് അടി ആകാറുള്ളത് എങ്കിൽ ഇവിടെ ഇഷാനി ആയി മ്യൂസിക് പറഞ്ഞു ഒരെണ്ണം സ്റ്റാർട്ട് ചെയ്തു
‘നീ വേറെ എന്തൊക്കെ ആണ് ചെയ്യാറ് മഴ ഉള്ളപ്പോൾ..’
ഞാൻ അവളോട് ചോദിച്ചു
‘ഞാൻ പാട്ട് കേൾക്കും, കുക്ക് ചെയ്യും, ബുക്ക് വായിക്കും… പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടം എന്താണെന്ന് അറിയാമോ..?
‘എന്താണ്..?
ഞാൻ ചോദിച്ചു
‘ഒന്നും ചെയ്യാതെ പുതച്ചു മൂടി തലയിണയും കെട്ടിപിടിച്ചു കിടക്കുന്നത്…’
ഇഷാനി നെഞ്ചോടു കൈ വച്ചു കെട്ടിപ്പിടിക്കുന്ന പോലെ ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു
‘ആഹാ.. നല്ല മഴ അല്ലേ.. ഇവിടെ തലയണ ഇല്ല വേണേൽ എന്നെ കെട്ടിപിടിച്ചോ..’
ഞാൻ ചുമ്മാ പറഞ്ഞു
‘നീ ഒരെണ്ണം കൂടി തരുവാണേൽ കെട്ടിപ്പിടിക്കാം..’
അവൾ കുസൃതിചിരിയോടെ പറഞ്ഞു
‘അടവ് കയ്യിൽ വച്ചാൽ മതി.. ഇനിയില്ല എന്ന് പറഞ്ഞാൽ ഇല്ല..’
ഞാൻ ഉറച്ച സ്വരത്തിൽ പറഞ്ഞു
‘ലാസ്റ്റ്… ഒരെണ്ണം കൂടി.. പ്ലീസ്….’
ഇഷാനി കെഞ്ചി
‘ഇല്ല.. ഇല്ല… ഇല്ല..’