‘ഇത് അടിച്ചിട്ട് എന്താ പ്രയോജനം സത്യത്തിൽ..?
അവൾ സംശയം ചോദിച്ചു
‘ഞാൻ പറഞ്ഞല്ലോ ഈ തണുപ്പ് ഒന്ന് മാറ്റാൻ..’
‘അത് ഇപ്പോൾ അല്ലേ. നീ തണുപ്പത്ത് മാത്രം അല്ലല്ലോ അടിക്കുന്നത്. അതാണ് ചോദിച്ചത്..?
‘അതിപ്പോ ഓരോരുത്തർക്കും ഓരോ റീസൺ അല്ലേ.. ചിലർ ഒരു ഓളത്തിന് കുടിക്കും, ചിലർ എന്തെങ്കിലും മറക്കാൻ കുടിക്കും, ചിലർ ഓർക്കാൻ വേണ്ടി കുടിക്കും.. അങ്ങനെ കുറെ കാരണങ്ങൾ ഉണ്ട്..’
ഞാൻ ഒരു സിപ് എടുത്തു കൊണ്ട് പറഞ്ഞു
‘നീ ഇതിൽ ഏതാ..?
അവൾ ചോദിച്ചു
‘കുടിച്ചു കുടിച്ചു കരളുരുകി ചാവില്ലേ.. അതിന് വേണ്ടിയാ..’
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. എന്റെ ആ തമാശ എന്തോ അവൾക്ക് ഇഷ്ടം ആയില്ല. അവൾ ഒന്നും പറയാതെ എന്റെ മുഖത്തു നോക്കി ഇരുന്നു.. പെട്ടന്നാണ് ഞങ്ങൾക്ക് ചുറ്റും ഇരുട്ടിന്റെ ഒരു തിരശീല വീണത്.. കറന്റ് പോയി…
‘പണ്ടാരം.. പെട്ടന്ന് വന്നാൽ മതിയാരുന്നു..എമർജൻസി എവിടാണോ.?
ഞാൻ ഇരുന്നിടത്ത് നിന്ന് എണീറ്റു എമർജൻസി തപ്പി പോയി. അടുക്കളയിൽ ആണ് വച്ചതായി ഓർമ. ഓർമ ശരിയായിരുന്നു. അതവിടെ തന്നേ ഉണ്ടായിരുന്നു. ഞാൻ എമർജൻസി ആയി ഹാളിലേക്ക് വന്നപ്പോൾ ആണ് ഇഷാനി ഓക്കാനിക്കുന്ന ശബ്ദം കേട്ടത്..
‘അയ്യേ.. ഇരുട്ടത്ത് ഗ്ലാസ് മാറി.. ഏ…’
ഞാൻ വെട്ടമായി വന്നപ്പോൾ കണ്ടത് എന്റെ ബിയർ കയ്യിൽ പിടിച്ചോണ്ട് ഇരിക്കുന്ന അവളെ ആണ്
‘വെട്ടം വരുന്നതിന് മുന്നേ എടുത്തു കേറ്റാൻ ആര് പറഞ്ഞു. മണം പോലും കിട്ടിയില്ലേ നിനക്ക്..?
‘ഞാൻ പെട്ടന്ന് എടുത്തു വായിൽ വച്ചതാ.. കുറച്ചു വായിൽ പോയി..’
ഇഷാനി കയ്പ്പ് മുഖത്ത് വരുത്തി പറഞ്ഞു
‘ആ കുറച്ചു അല്ലേ കുഴപ്പമില്ല.. എന്തായാലും രുചി കിട്ടിയില്ലേ ബിയറിന്റെ..’
‘രുചിയോ.. എന്ത് ചൊവയാടാ.. നിങ്ങൾ ആണുങ്ങൾ ഇതെങ്ങനെ കുടിക്കുന്നോ..?
ഇഷാനി പറഞ്ഞു
‘ആണുങ്ങൾ മാത്രം അല്ല പെണ്ണുങ്ങളും ഇതൊക്കെ അടിക്കും. നിനക്ക് അറിയാൻ മേലാഞ്ഞിട്ടാ..’
‘അയ്യേ.. എനിക്ക് ഇഷ്ടം അല്ല..’