റോക്കി 4 [സാത്യകി]

Posted by

 

‘തന്നെ നീ എന്തായാലും പോകില്ല. ഇപ്പോൾ പോയാൽ പോകാം..’

ഞാൻ അവളോട് പറഞ്ഞു. പക്ഷെ എങ്ങനെ പോകും എന്ന് എനിക്ക് അറിയില്ല എന്ന് മാത്രം

 

‘നമുക്ക് ട്രിപ്പിൾ അടിച്ചു പോകാം.. അല്ലാതെ വേറെ വഴിയില്ല..’

കൃഷ്ണ എന്റെ പിന്നിൽ ഇരുന്ന് പറഞ്ഞു

 

‘ക്യാമറ ഒക്കെ ഉള്ളതല്ലേ. രണ്ടിനും ഹെൽമെറ്റും ഇല്ല പോരാത്തതിന് ട്രിപ്പിളും..’

ഞാൻ സംശയത്തോടെ പറഞ്ഞു

 

‘ക്യാമറ എവിടെ ഒക്കെ ഉണ്ടെന്ന് നിനക്ക് അറിയില്ലേ. അതില്ലാത്ത വഴി പോണം. അതല്ലാതെ വേറെ വഴി എങ്കിൽ നീ പറ..’

കൃഷ്ണ എന്നോട് ചോദിച്ചു. ഞാൻ വേറൊരു വഴി ആലോചിച്ചിട്ട് കിട്ടിയില്ല. ആകെയുള്ളത് ഒരാളെ ഒഴിവാക്കുക എന്നുള്ളതാണ്. കൃഷ്ണ എന്തായാലും ഒഴിവാകില്ല.. ഇഷാനി ചിലപ്പോൾ സ്വയമേ മാറി തരും. സോ… ഇതേ ഉള്ളെന്ന് തോന്നുന്നു ഒരു വഴി

 

‘നീ ആലോചിച്ചു നിൽക്കതെ വരുന്നുണ്ടേൽ വന്നു കേറ്..’

ആലോചിച്ചു നിന്ന ഇഷാനിയോട് കൃഷ്ണ വിളിച്ചു പറഞ്ഞു. ആ ഡയലോഗ് ന്റെ ധ്വനി വച്ചു ഇഷാനി താൻ വരുന്നില്ല എന്ന് പറഞ്ഞു പിന്തിരിയേണ്ടത് ആണ്.. പക്ഷെ ഇത്തവണ അതുണ്ടായില്ല.. പൂർണ്ണമനസ്സോടെ അല്ലെങ്കിലും ഇഷാനി നടന്നു വന്നു ബൈക്കിനു ഏറ്റവും പിന്നിലായ് ഇരുന്നു. ഞാൻ അതൊരിക്കലും പ്രതീക്ഷിച്ചില്ല. എന്നാൽ എന്നേക്കാൾ ഞെട്ടിയത് കൃഷ്ണ ആയിരുന്നു. മിററിലൂടെ അവളുടെ മുഖം പെട്ടന്ന് മാറിയത് ഞാൻ കണ്ടു.

 

‘എന്നാൽ പോകാം..’

ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു രണ്ട് പേരോടുമായി ചോദിച്ചു….

 

ഞാൻ ഭയന്നത് പോലെ പോലീസ് ചെക്കിങ് ഒന്നും ഭാഗ്യത്തിന് വഴിയിൽ ഉണ്ടായിരുന്നില്ല. എന്റെ പിന്നിൽ കൃഷ്ണയും അവൾക്ക് പിറകിൽ ഇഷാനിയും.. – അങ്ങനെ ആണ് ഇരുന്നത്. കൃഷ്ണ രണ്ട് കൈ കൊണ്ടും എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഇഷാനി കൃഷ്ണയേ തൊടാതെ ബൈക്കിന്റെ പിന്നിൽ പിടിച്ചു കൊണ്ട് ഇരുന്നു. അവളുടെ ആ ഇരിപ്പ് അത്ര നന്നല്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ അവളോട് കൃഷ്ണയുടെ തോളിൽ പിടിക്കാൻ പറഞ്ഞു. മനസില്ലമനസോടെ ഇഷാനി അത് അനുസരിച്ചു.

അവിടെ എത്തുന്നത് വരെ കൃഷ്ണ എന്റെ ചെവിക്ക് റസ്റ്റ്‌ തന്നില്ല. ഓരോ കാര്യങ്ങൾ പറഞ്ഞു അവളെന്റെ ചെവി തിന്നോണ്ട് ഇരുന്നു. ഞങ്ങളുടെ സംസാരം എല്ലാം കേട്ട് കൊണ്ട്, എന്നാൽ അത് കേൾക്കാത്തത് പോലെ ഏറ്റവും പിന്നിലായ് ഇഷാനിയും. അവിടെ എത്തുന്നത് വരെ കപ്പിൾസ് ന് കൂട്ട് വരുന്ന ഫ്രണ്ടിന്റെ അവസ്‌ഥ ആയിരുന്നു ഇഷാനിക്ക്.

Leave a Reply

Your email address will not be published. Required fields are marked *