അവളൊരു ശില്പമായിരുന്നു എങ്കിൽ എന്ന് ഞാൻ ചിന്തിച്ചു.. എങ്കിൽ ഞാൻ അവളെ എന്റെ സർവ്വസ്വവും കൊടുത്തു സ്വന്തം ആക്കിയേനെ.. അവളൊരു രാജകുമാരി ആയിരുന്നെങ്കിൽ അവൾക്ക് വേണ്ടി ഞാൻ യുദ്ധം ചെയ്തേനെ.. അവളൊരു ദേവത ആയിരുന്നെങ്കിൽ അവൾക്ക് വേണ്ടി ഞാൻ തപസ്സ് ചെയ്തേനെ… എന്നാൽ യഥാർത്ഥ്യത്തിൽ എന്റെ കൈയ്യകലത്തിൽ മഴയുടെ തണുപ്പിൽ അടിമുടി വിറച്ചു നിൽക്കുന്ന വെറുമൊരു പെൺകുട്ടി മാത്രമാണ് അവൾ.. ആ അവളെ എങ്ങനെ സ്വന്തം ആക്കണമെന്ന് മാത്രം എനിക്ക് അറിയില്ലായിരുന്നു…
മഴ ശരീരത്തെ തണുപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ അടുത്തുണ്ടെന്ന ബോധം എന്റെ മനസിനെ ചൂട് പിടിപ്പിച്ചു കൊണ്ടിരുന്നു. അവളുടെ മുഖം കൈകളിൽ കോരിയെടുത്തു ചുംബനം കൊണ്ട് അവളെ മൂടാൻ ഞാൻ മോഹിച്ചു. She is made for kissing. എന്റെ ജീവിതത്തിൽ ഇന്നോളം ഒരു ചുംബത്തിനായി ഞാൻ ഇത്രയധികം മോഹിച്ചിട്ടില്ല. എന്റെ ചുണ്ടുകളിൽ കൊത്തിപ്പറിച്ചിട്ട് പോയ അനേകം ചുണ്ടുകളെ ഞാൻ മറന്നു. അതൊന്നും അവളുടെ ചെഞ്ചുണ്ടിനോളം വരില്ല എന്ന് ഞാൻ ചിന്തിച്ചു. ഞാൻ അവളെ ആകെ മൊത്തത്തിൽ നിരീക്ഷിച്ചു
അവളുടെ കണ്ണുകളിൽ ഒരു ഭയവും കുസൃതിയുമെല്ലാം ഞാൻ കണ്ടു. വിടർന്നു തടിച്ച അവളുടെ കീഴ്ച്ചുണ്ടുകൾ മലർന്ന് ചുംബനം ക്ഷണിക്കുന്നത് പോലെ ഉണ്ടായിരുന്നു. അവളുടെ നിശ്വാസങ്ങൾ അവളെന്താണ് ചിന്തിക്കുന്നത് എന്ന് എനിക്ക് മനസിലാക്കി തന്നു.. എന്നെ പോലെ തന്നെ അവളും ചുംബനത്തെ പറ്റിയാണ് ചിന്തിക്കുന്നത്.. ഒന്ന് മുന്നോട്ടാഞ്ഞു അവളുടെ ചുണ്ടുകളിൽ മുത്താൻ ഞാൻ ആലോചിച്ചു. എന്നാൽ ഏതോ ഒരു ഉൾബോധം എന്നെ പിറകിലേക്ക് പിടിച്ചു വലിച്ചു. ഒരുപക്ഷെ അവൾ ഇപ്പോൾ അത് ആഗ്രഹിക്കുന്നില്ല എങ്കിൽ ഞാൻ ഇപ്പോൾ ചുംബിച്ചാൽ അതൊരു മോശം ഫീലെ അവളിൽ ഉണ്ടാക്കൂ.. ഇനിയും ഇത് പോലെ നിന്നാൽ ചിന്തിക്കാനുള്ള എന്റെ കഴിവ് തന്നെ നഷ്ടപ്പെടുമെന്ന് പേടിച്ചു ഞാൻ അവളോട് പറഞ്ഞു
‘മഴ ഇപ്പോളൊന്നും തോരുമെന്ന് തോന്നണില്ല.. നിന്റെ വീട്ടിലോട്ട് പോകാൻ ഇനിയും കുറെ പോണം.. രണ്ട് മിനിറ്റ് കൊണ്ട് എന്റെ വീട്ടിൽ ചെല്ലാം.. മഴ തോർന്നു കഴിഞ്ഞു ഞാൻ നിന്നെ വീട്ടിൽ കൊണ്ട് വിടാം.. അത് ഓക്കേ ആണോ..?