‘തല തോർത്ത്..’
എന്റെ ദേഹം മുഴുവൻ മഴ കൊണ്ട് നനഞ്ഞിരിക്കുവാണ്. എന്റെ തലയിൽ നിന്ന് വെള്ളം ഒലിച്ചോണ്ട് ഇരിക്കുവാണ്. തോർത്തി ഇല്ലേൽ പനി വരുമെന്ന് പറഞ്ഞു ഇഷാനി ജാക്കറ്റ് മുന്നിൽ ഓപ്പൺ ചെയ്തു അവളുടെ അധികം നനയാത്ത ഹൂഡി കൊണ്ട് എന്റെ തല തോർത്തി തന്നു. ഞാൻ കുനിഞ്ഞു നിന്ന് അവൾക്ക് തോർത്താൻ നിന്ന് കൊടുത്തു. തോർത്തുന്നതിന് ഇടയിൽ ഞാൻ കണ്ണ് അവളുടെ വയറിലേക്ക് ഒന്ന് നോക്കി. കുനിഞ്ഞു നിൽക്കുന്ന എന്റെ നോട്ടം അവൾ കാണില്ല. പക്ഷെ അവളുടെ വയറെനിക്ക് കാണാൻ കഴിഞ്ഞില്ല. ഹൂഡിയുടെ അടിയിൽ അവൾ മറ്റൊരു ബനിയൻ കൂടി ധരിച്ചിരുന്നു.
തല തോർത്തി കഴിഞ്ഞു ഞാൻ എണീറ്റ് നിന്ന് അവളെ നോക്കി. ഹെൽമെറ്റ് വച്ചത് കൊണ്ട് തല നനഞ്ഞില്ല എങ്കിലും മുടിയിഴകളിൽ മഴത്തുള്ളികൾ ഒഴുകുന്നുണ്ടായിരുന്നു. തണുപ്പ് കാരണം ദേഹം ചെറുതായ് വിറയ്ക്കുന്നുണ്ട്. ഹെൽമെറ്റ് കയ്യിൽ പിടിച്ചിട്ടുണ്ട്.. പെട്ടന്ന് മേഘക്കീറുകൾക്ക് ഇടയിൽ നിന്ന് ബോംബ് പോലെ ഒരു ഇടിവെട്ടി. ഞാൻ വരെ പെട്ടന്ന് ഒന്ന് പകച്ചു പോയി.. ഇഷാനി ആണേൽ ശരിക്കും പേടിച്ചു.. അവൾ അല്പം കൂടി എന്റെ അടുത്തേക്ക് ചേർന്നു നിന്നു. അവളുടെ കയ്യിൽ ഇരിക്കുന്ന ഹെൽമെറ്റ് എന്റെ വയറിൽ ആണ് ഇപ്പോൾ മുട്ടി നിൽക്കുന്നത്. ഞങ്ങളുടെ രണ്ട് പേരുടെയും ശരീരങ്ങൾക്ക് ഇടയിൽ ആ ഹെൽമെറ്റ് മാത്രം ഒരു തടസമെന്ന പോലെ..
ഇത് വരെ അവളിൽ കാണാത്ത ഒരു സൗന്ദര്യം ഞാൻ അറിഞ്ഞു. ഇത് വരെ അവളെ കാണാത്ത ഒരു രീതിയിൽ ഞാൻ അവളെ നോക്കി. ചിറക് വിരിച്ചത് പോലെ വിടർന്ന പിരികങ്ങൾ… ചെറിയ കണ്ണുകളിൽ നിന്നും കറുത്ത ഗോട്ടി പോലെ തോന്നിപ്പിക്കുന്ന കൃഷ്ണമണി എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.. അളവിൽ കൊത്തി വച്ചത് പോലെ അവളുടെ നാസികകൾ… അതിന് താഴെയായി ചോരചുവപ്പിൽ വിറയ്ക്കുന്ന ചുണ്ടുകൾ.. ദൈവമേ ഇവൾ ബാക്കിയെല്ലാവരെയും പോലെ മജ്ജയും മാംസവുമായി ഇവിടെ ജനിച്ചു വീണതാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. ഏതോ ശില്പി അയാളുടെ പരിപൂർണശില്പത്തിന് ജീവൻ കൊടുത്തത് പോലെയാണ് എനിക്ക് തോന്നിയത്..