റോക്കി 4 [സാത്യകി]

Posted by

 

‘മുട്ടൻ മഴ വരുന്നുണ്ട് മോളെ.. വാ തെറിക്കാം..’

ഞാൻ എന്റെ ജാക്കറ്റ് ഊരി അവൾക്ക് ഇടാൻ കൊടുത്തു. ജാക്കറ്റ് ഇടുന്നതിനു മുമ്പ് അവൾ ആ പേപ്പർ സൂക്ഷിച്ചു ബാഗിൽ വയ്ക്കുന്നത് ഞാൻ കണ്ടു.. അപ്പോൾ അവൾക്കത് കളയാൻ ഉദ്ദേശമില്ല.. അത് കണ്ടപ്പോ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. എന്റെ ഫോണും അവളുടെ ബാഗിൽ ഇട്ടു ഹെൽമെറ്റും അവൾക്ക് കൊടുത്തു ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു..

 

മഴയെ തോൽപ്പിക്കാൻ എന്ന വട്ടം ഞാൻ വേഗത്തിൽ ബൈക്ക് ഓടിച്ചു. ഇനിയും കുറച്ചു ദൂരം കൂടെയുണ്ട് അവളുടെ വീട്ടിലേക്ക്.. അത് എത്തുന്നതിനു മുമ്പ് തന്നേ മഴ ഞങ്ങളെ കീഴടക്കി പിന്തള്ളി മുമ്പോട്ട് പോയിരുന്നു.. എന്റെ ദേഹം മുഴുവൻ നനഞ്ഞു.. ഷർട്ടിനു ഉള്ളിലേക്ക് വീഴുന്ന വെള്ളം വരെ ഷഡിക്ക് ഉള്ളിലേക്ക് ഒലിച്ചു ഇറങ്ങുന്നു. എന്താ ഇപ്പോൾ പറയുക “ഇങ്കെ സൊല്ലാത ഇടം കൂടെ കുളിരിനട്രതെ.. ”

 

പക്ഷെ ഇവിടെ പെയ്തെത് പുതുവെള്ളൈ മഴ ഒന്നും അല്ലായിരുന്നു. നല്ല ഒന്നാന്തരം പേ പിടിച്ച മഴ ആയിരുന്നു. മഴത്തുള്ളിക്ക് ഒക്കെ അര ഗ്രാം വെയിറ്റ് ഉള്ളത് പോലെ തോന്നി. ഹെൽമെറ്റ്‌ ഇല്ലാത്തത് കൊണ്ട് മോന്തക്ക് വെള്ളം വീഴുമ്പോൾ ചെപ്പക്ക് അടി കിട്ടുന്നത് പോലെയാണ്.. ഞാൻ പിന്നിലേക്ക് നോക്കിയപ്പോൾ അവളും നനയുന്നുണ്ട്. ജാക്കറ്റ് ഉണ്ടെങ്കിലും ഈ മഴയിൽ അതൊന്നും വിലപ്പോവില്ല.. ഞാൻ വണ്ടി അടുത്ത് കണ്ട ഒരു വെയിറ്റിങ് ഷെഡിനടുത്തു നിർത്തി ഞങ്ങൾ രണ്ടും അവിടേക്ക് ഓടി കയറി. ഇഷാനിയേ എന്റെ മഞ്ഞ ജാക്കറ്റിൽ “ഡാർക്ക്‌” ലെ മാർത്തയേ പോലെ തോന്നി

 

ഞങ്ങൾ രണ്ടും ആ വെയിറ്റിങ് ഷെഡിൽ മഴ കൊള്ളാതിരിക്കാൻ കയറി നിന്നു. പക്ഷെ അത് കൊണ്ട് വലിയ പ്രയോജനം ഒന്നും ഇല്ലായിരുന്നു എന്ന് മാത്രം. ഏതോ എം പി പുണ്ട പൈസ അടിക്കാൻ വേണ്ടി ചെയ്തു വച്ചത് പോലെ ഒരു വെയിറ്റിങ് ഷെഡ്. ശരിക്കും ഒരു കിളിക്കൂട് അത്രയേ വലിപ്പം ഉള്ളു. ഇരിക്കാൻ ഒരു സീറ്റ് പോലും ഉണ്ടാക്കിയിട്ടില്ല. മഴയും വെയിലും ഒക്കെ കൊള്ളാതെ ഇരിക്കാൻ ഇതിനകത്ത് കയറിയാൽ ഊമ്പത്തെ ഉള്ളു. മഴ കൊലതുള്ളി പെയ്യുന്നത് കൊണ്ട് ഞാൻ ഇഷാനിയുടെ മുന്നിൽ കയറി നിന്നു. ഇപ്പോൾ ചാറ്റൽ അടിക്കുന്നത് എന്റെ പുറത്താണ് അധികവും വീഴുന്നത്. ഞാൻ മുന്നിൽ നിൽക്കുന്ന കൊണ്ട് അവളുടെ ദേഹത്ത് അധികം വീഴുന്നില്ല..

Leave a Reply

Your email address will not be published. Required fields are marked *