കുട്ടി സ്റ്റോറി സീരീസ് 3 [Achuabhi]

Posted by

പിറ്റേന്നു ഞായറാഴ്ച ആയതുകൊണ്ട് കടയിൽ പോകണ്ടായിരുന്നു. രാവിലെ പൈപ്പിൽ വെള്ളമില്ലാത്തതുകൊണ്ടു ബക്കറ്റും എടുത്തുകൊണ്ടു ഷീല ചേച്ചിയുടെ വീട്ടിലേക്കു പോയി.””

ആ വയലിന് സൈഡിലായി ആകെ രണ്ടുവീടുകളെ ഉള്ളു. ഒന്ന് അസീനയുടെയും ഒന്ന് ഷീല ചേച്ചിയുടെയും ആണ്.””

 

ആഹ്.””” എഴുനേറ്റതെയുള്ളോ ആതിരേ.””

 

മ്മ്മ്”

 

അമ്മയില്ലേ..?

 

ഇല്ലിത്താ.. അമ്മ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയി.

 

മ്മ്മ്”” വല്ലാത്തൊരു കഷ്ടമാണ് ഷീലച്ചേച്ചിയുടെയും ആതിരയുടെയും കാര്യം. അത്യാവശ്യം സാമ്പത്തികം ഉള്ള കുടുംബം ആയിരുന്നു…. അഞ്ചാറ് കൊല്ലം മുൻപ് ചേട്ടൻ മരിച്ചെങ്കിലും രണ്ടുകൊല്ലം മുൻപ് ഒരു കുറവും കാണിക്കാതെയാണ് ആതിരയുടെ കല്യാണം നടത്തിയത്. വെറും രണ്ടുമാസം ആണ് ആ ബന്ധം നിലനിന്നത് കെട്ടിയചെറുക്കന് വേറെ ഒരുത്തിയുമായി വഴിവിട്ട ബന്ധം.”” അവന്റെ വീട്ടുകാർക്കൊക്കെ നേരുത്തെ അറിയാവുന്ന കാര്യം ആയിട്ടുപോലും എല്ലാം മറച്ചുവെച്ചു ആതിരയുടെ ജീവിതംകൂടി ഇല്ലാതാക്കികളഞ്ഞു.””

ആ ബന്ധമൊഴിഞ്ഞതു മുതൽ ഈ വീട്ടി നിന്ന് അവൾ പുറത്തോട്ടു പോയിട്ടില്ല.”” എപ്പഴും മുറിയിൽ തന്നെയാണ് ………………… എന്ത് സുന്ദരിയാണ് പെണ്ണ്… 26 വയസേ ആയിട്ടുള്ളു അപ്പോഴേക്കും ഈ ഗതിയായി നല്ല വിദ്യാഭ്യാസവും അവൾക്കുണ്ട്.

 

എടി മോളെ”” ഞാൻ ഒരു കാര്യം പറയട്ടെ നിന്നോട്.”

 

എന്താണ് ??

 

നീ എന്റെ കൂടെ കടയിൽ വരുന്നോ ? നിന്റെ വിദ്യഭ്യാസത്തിനു പറ്റിയ ജോലി ഒന്നുമല്ല അവിടെ… ഈ ജീവിതകാലം മുഴുവൻ പട്ടിണിയില്ലാതെ കഴിയാനുള്ളത് ഉണ്ടാക്കിവെച്ചിട്ടാണ് നിന്റെ അച്ഛനും പോയത്.. എന്നും ഇങ്ങനെ ആകാതിരിക്കുമ്പോൾ ഒരു വിഷമം ആണ് പെണ്ണേ.”” പുറത്തോട്ടൊക്കെ ഇറങ്ങിയാൽ മാറാവുന്ന പ്രശ്നങ്ങളെ ഇപ്പം നിനക്കുള്ളു.

 

ഞാൻ ഇല്ല ഇത്താ.”” തുണിക്കടയിൽ വന്നു ജോലിചെയ്യാനുള്ള നാണക്കേട് കൊണ്ടൊന്നുമല്ല.”” ആളുകളെയൊക്കെ ഫേസ് ചെയ്യാൻ ഒരു മടിയാണ്.

 

നീ എന്തിനാണ് ആളുകളെ നോക്കുന്നത്. അവരാണോ നിനക്ക് ചിലവിനു തരുന്നത് “” എപ്പഴും ഇങ്ങനെ ഓരോന്നും ചിന്തിച്ചു മുറിയിൽ തന്നെ ഇരുന്നോ നീ. നിന്റെ അമ്മയുടെ വിഷമം എങ്കിലും നിനക്ക് മനസിലാക്കിക്കൂടെ.””

ആ സംസാരം ശരിക്കും ആതിരയുടെ നെഞ്ചിൽ തന്നെ തറച്ചു. അവളുടെ കണ്ണുകൾ നിറയുന്നതുകണ്ടാ അസീന അരികിലേക്ക് ചെന്നു മുടിയിൽ തലോടി ……

Leave a Reply

Your email address will not be published. Required fields are marked *