അവൾ കണ്ണുകൾ തുടച്ചു…
ഞാൻ വരാം ഇത്താ.”” ഇത്ത പറഞ്ഞത് ശരിയാണ് നാട്ടുകാർ അല്ലല്ലോ എനിക്കും അമ്മയ്ക്കും ചിലവിനു തരുന്നത്..””
മ്മ്മ്.”” അസീന മൂളികൊണ്ടു വെള്ളവുമായി വീട്ടിലേക്കു പോയി. ഉടനെ തന്നെ ഫോൺ എടുത്തു ഇക്കയെ വിളിച്ചു കാര്യം പറഞ്ഞപ്പോ ഇക്കയും ഒകെ ആണ്….
അങ്ങനെ അടുത്ത ദിവസം മുതൽ ആതിരയും അസീനയുടെ കൂടെ ജോലിക്കു പോകാൻ തുടങ്ങിയപ്പോൾ അവളുടെ അമ്മയ്ക്കും സന്തോഷം ആയി. പോകുന്ന വഴിയിലൊക്കെ അറിയാവുന്ന ആളുകൾ വന്നു സംസാരിക്കുമ്പോൾ ഒരാളുപോലും മോശം പറഞ്ഞില്ല.”” അത് അവൾക്ക് വലിയ സന്തോഷം നൽകി.”
എന്നാൽ കടയിൽ എത്തിയാൽ പിന്നെ വല്യ സംസാരം ഒന്നുമില്ല.. എന്തേലും മിണ്ടുകയാണെകിൽ അത് അസീനയോടു ആയിരിക്കും. രഞ്ജിത്തിനെ കാണുമ്പോൾ തലകുനിച്ചാണ് നടക്കുന്നത് അവനോടു അങ്ങനെ മിണ്ടാനൊന്നും നിന്നിട്ടുമില്ല അവൾ.”” വിവാഹം നടന്നതും മുടങ്ങിയതുമൊക്കെ അവനും അറിയാമായിരുന്നു.. അതിന്റെയൊക്കെ ഇടയിൽ സുബൈറിക്കയുടെ റൊമാൻസും കൈക്രിയകളും കൂടി കൂടി വന്നുകൊണ്ടിരുന്നു.”” അതെല്ലാം ആസ്വദിച്ചു അസീനയും ഹാപ്പി ആയിരുന്നു.””
_________________
ഒരു ദിവസം കടയിൽ വല്യ തിരക്കൊന്നും ഇല്ല. സുബൈറിക്ക ആണെങ്കിൽ ഏതോ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയിരിക്കുകയാണ്.””
ഞാൻ ഒരു കാര്യം ചോദിക്കട്ടെ ??
എന്താ ഇത്താ ?
വേറൊന്നുമല്ല….. വന്നദിവസം മുതൽ ശ്രദ്ധിക്കുന്നതാണ് നീ എന്താ രഞ്ജിത്തിനോട് മിണ്ടാത്തത്..? ഇവിടെ അകെ നമ്മൾ മൂന്നുപേരല്ലേ ഉള്ളു പിന്നെ എന്താ അവനെ കാണുമ്പോൾ മാത്രം തലകുനിച്ചു നടക്കുന്നേ…
ഒന്നുമില്ല ഇത്താ.”” ഇത്തയ്ക്ക് തോന്നിയതായിരിക്കും.
ഹ്മ്മ്മ് തോന്നൽ ഒന്നുമല്ല. ഞാൻ കാണുന്ന കാര്യം അല്ലെ പെണ്ണേ.”” നിനക്ക് പറയാൻ ബുദ്ധിമുട്ടു ആണെങ്കിൽ പറഞ്ഞാൽപോരെ.. ഞാൻ അവനോടു ചോദിച്ചോളാം.””
എന്തിന് ? അതൊന്നും വേണ്ടാ… എന്നാൽ പറയടി എന്താ കാര്യം.””
എന്റെ ഇത്താ വേറെയൊന്നുമല്ല…. ഈ രഞ്ജിത്തേട്ടൻ പണ്ട് എന്റെ പിറകെ നടന്നതാണ്. ഇഷ്ടമാണോ എന്നും ചോദിച്ചുകൊണ്ട്.””
ഹ്മ്മ്മ്……… അതുകൊള്ളാമല്ലോ. എന്നിട്ടു നീ എന്നുപറഞ്ഞു ??