” ജെന്നി ഞാൻ ഇറങ്ങുവാട്ടോ ,ഗ്യാസിൽ കുടിക്കാ നുള്ള വെള്ളം വച്ചിട്ടുണ്ട് ഒന്ന് വാങ്ങി വച്ചേരു…..
“ഹാ …പദ്മ താൻ വൈകിക്കണ്ട പൊയ്ക്കോ ഞാൻ വാങ്ങിവച്ചോളാം ” ഹാളിലെ ടി വി ക്ക് മുന്നിലിരുന്ന് ജെന്നി വിളിച്ചു പറയുന്നതും കേട്ട് കയ്യിൽ ടോർച്മാ യി മുറ്റത്തേക്കിറങ്ങി…
” അച്ചായാ ഞാൻ ഇറങ്ങുവാ കേട്ടോ… കഴിക്കാ നുള്ള ടാബ്‌ലെറ്സ് ടേബിളിൽ വച്ചിട്ടുണ്ട്, ഇന്നലെ തെ പോലെ കഴിക്കാൻ മറക്കണ്ട… അത്താഴം കഴിഞ്മുറ്റത് ഉലാത്തി കൊണ്ടിരുന്ന കുരുവിളയോടായി പദ്മ പറഞ്ഞു…
” മ്മ്… നിന്നോട് ഞാൻ പറയാറില്ലേ ഇവിടെ നിന്നോളാൻ… എന്തിനാ എന്നും രാത്രിയുള്ള ഈ യാത്ര…. അവിടെ ആരേലും പാലുകുടിക്കുന്ന പിള്ളേരു ണ്ടോടി…. പറഞ്ഞാലും കേൾക്കില്ല… വേണു ഇന്നും നല്ല ഫോമിൽ ആയിരുന്നല്ലോ വരവ്… തോട്ടത്തിൽ അവന്റെ കൂട്ടു കെട്ടു ഇത്തിരി കൂടുന്നുണ്ട്… ഞൻ കാണട്ടെ അവനെ ശെരിക്കും ഒന്ന്…..
“….പറഞ്ഞിട്ട് എന്നകാര്യം… അച്ചായന് അറിയുന്നത തല്ലേ വേണു ഏട്ടന്റെ സ്വഭാവം…..ഗേറ്റിനു അരികിലെ ക്ക് പദ്മ നടക്കുമ്പോൾ കുരുവിളയും കൂടെ ഉണ്ടായിരുന്നു….
” ഞാൻ വീട്ടിലേക് കൊണ്ടു വിടണോടി പദ്മേ? “..
” ഇച്ചായൻ പോയി കിടക്കാൻ നോക്കിയേ…. ഞാൻ ഒറ്റയ്ക്കു പൊക്കോളാം നെ. അല്ല , അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ അച്ചായാ ഇന്ന് നല്ല മൂഡിൽ ആണെന്ന് തോന്നുന്നല്ലോ.🤔 എത്രണ്ണം കീറി 🙄. കുറെ നാളായി ഇല്ലാത്ത ഒരു സ്നേഹാന്വേഷണം….. എന്ന… എന്നാ പറ്റി അച്ചായാ…? പദ്മ ചിരിച്ചു കൊണ്ട് ഗേറ്റ് തുറന്നു… കുരുവിള ഒന്ന് തിരിഞ്ഞു വീടിന്റെ മുകളിലെ ബാൽക്കണിയിലേക്കും ഉമ്മറത്തേക്കും നോക്കി അവിടെ ഒന്നും ആരും ഇല്ലാ എന്ന് ഉറപ്പുള്ളത് കൊണ്ടാകണം ഗേറ്റ് തുറന്ന് മതിലിനു പുറത്തേക് അയാളും കടന്നു..
അയാളുടെ മനസ് എളുപ്പത്തിൽ വായിച്ചു മനസിലാക്കാൻ പദ്മയ്ക് കഴിവുള്ളത് കൊണ്ടാക ണം അവൾ മതിലിനു അരികെ വെളിച്ചം തട്ടാത ഒരു മൂലയിലേക് മാറി നിന്നിരുന്നത്…