പഴയചില ഓർമ്മകൾ മനസിന്റെ ഉള്ളറയിൽ നിന്നും പുറത്തേക്ക് വരുമ്പോഴേക്കും വീട്ടു മുറ്റതേക്ക് വിവേക് കാൽ വെച്ചിരുന്നു.. പുറത്ത് ആരെയും കാണുന്നില്ല, പാതി ചാരിയ മെയിൻ ഡോർ… ഉമ്മറത്തേക്ക് കയറാനുള്ള ടൈൽസ് ഇട്ട സ്റ്റെപ്പിൽ ഒരുവശത്തേക്ക് നീക്കി വച്ചിരുന്ന ബ്ലാക്ക്ക ളർ ഹീൽഡ് ചെരുപ്പ് വിവേകിന്റെ കണ്ണിൽ ഉടക്കി… അവൻ മെയിന് ഡോറിന് അരികിലേക് മാറിനിന്നു വാതിലിന്റെ വിടവിലൂടെ അകത്തേക്കു നോക്കി അവിടെയൊന്നും ആരെയും കണ്ടില്ല. പക്ഷെ ഉള്ളിൽ നിന്നും ഭാമയുടെ ശബ്ദം കേൾകാം.. അവൾ ആരോടോ സംസാരി കുന്നപോലെ തോന്നി… മെയിൻ ഡോർ തുറക്കാനോ അവളെ വിളിക്കാനോ നില്കാതെ വീടിന്റെ പിന്നാമ്പുറത്തേക് ഒച്ച വെക്കാതെ വിവേക് നടന്നു. ചായിപ്പിനോട് ചേർന്നുള്ള തന്റെ ബെഡ്‌റൂം ന്റെ ജനലരികിലേക് അവൻ ചേർന്നു നിന്നു. ജന വാതിൽ വിടവിലൂടെ വിവേക് ബെഡ്‌റൂമിലേക്കു നോക്കി, ഭാമ അവിടെ ഉണ്ടെന്ന് മനസിലാക്കി. അവൾ ആരോടോ സംസാരിക്കുകയാണ്, ഫോണിലെ ലൗഡ്സ്പീക്കറിൽ ഒരു പെണ്ണിന്റെ ശബ്ദം കേട്ടു ഞാൻ ജനലരി കിലേക് കാത് കൂർപ്പിച്ചു ഉള്ളിലേക്കു നോക്കി,
” ഡി പെണ്ണെ ഇതെന്റെ പുതിയ നമ്പർ ആണ് കേട്ടോ… സേവ് ചെയ്തു വെച്ചേരു… ഇനി താൻ എപ്പോഴാ മംഗളൂരിലേക്? ഫോണിന്റെ അങ്ങേതല കലിൽ നിന്നും ഇത്തിരി ഗംഭീര്യത്തോടെയുള്ള ഒരു സ്ത്രീ ശബ്ദം…
“അതാ ഞാൻ ആദ്യം ഈ നമ്പർ കണ്ടപ്പോൾ എടുക്കാതിരുന്നത്, എന്റെ കയ്യിൽ മറ്റേ നമ്പർ അല്ലെ ഉള്ളത്… ഇതെന്താ സ്റ്റെഫി ചേച്ചി പെട്ടെന്നു ഒരു നമ്പർ മാറ്റം…. കെട്ടിയോനു വല്ല സംശയം?😜 ഹേ.. പറ.. ഭാമയുടെ ചോദ്യം..
” സത്യം ഡി.. പുള്ളിക്കാരൻ പുറത്തായതു കൊണ്ടു എന്നെ വിളിക്കുന്ന സമയം ഹോസ്റ്റലിൽ നിന്നു നിനിക്കറിയാവുന്നതല്ലേ…. അന്ന് രണ്ടുവട്ടം ബിസി ആയതു കണ്ട് പുള്ളി ഉടക്കാൻ വന്നു.. എങ്ങനെ യൊക്കെയോ അന്ന് തടിയൂരി…. പിന്നെ മറ്റേ പുള്ളി വാങ്ങി തന്നതാ ഈ ന്യൂ നമ്പർ… തനിക് മാത്രമേ ഈ നമ്പർ അറിയൂ കേട്ടോ…
” ആര്? നമ്മളെ വാർഡൻ ജോർജ് ഏട്ടനോ?