ടേബിളിൽ ഇരിക്കുന്ന ജോയുടെ മൊബൈലിലെ റിങ്ടോൺ കേട്ടതും, ‘ഞാൻ’ ആ ഫോണിന് മുകളിൽ കൈകൾ വച്ചുകൊണ്ടു ജോക് മുന്നറിയിപ്പ് കൊടുത്തു!
‘ജോ’ ഇത് വീക്കെൻഡ് ആണ്, നമ്മൾ ഒന്നിച്ചു കഴിയേണ്ട സമയം,,, ഇത് തോമസ് സാറിൻറെ കോൾ ആണെങ്കിൽ എടുക്കരുത്!!
‘ജോ’ എൻ്റെ വിരലുകൾക്കടിയിൽ നിന്നും ആ ഫോൺ വലിച്ചെടുത്തു,, പിന്നെ ഫോണിൻറെ സ്‌ക്രീനിലേക്കും എൻ്റെ മുഖത്തേക്കും ഒരു ആശയക്കുഴപ്പത്തിൽ പെട്ടവനെ പോലെ മാറി, മാറി നോക്കി,,
ഞാൻ വീണ്ടും മുന്നിറിയിപ്പു കൊടുത്തു,, ‘ജോ’ ഫോൺ അറ്റൻഡ് ചെയ്യരുത്,, അറ്റൻഡ് ചെയ്താൽ പിന്നെ ഒരാഴ്ചത്തേക്കു നോ എൻട്രി !!
പക്ഷെ ഞാൻ അത് പറഞ്ഞു തീർക്കുന്നതിന് മുന്നേ,എന്നോടുള്ള സ്നേഹത്തേക്കാൾ, തോമസ് സാറിനോടുള്ള വിദേയത്വം ജയിച്ചു!!
എന്തെങ്കിലും അർജെന്റ്റ് കാര്യമാണെങ്കിലോ എന്നും പറഞ്ഞു കൊണ്ട് ജോ ആ കോൾ അറ്റൻഡ് ചെയ്തു,,
‘ഞാൻ’ മുഖം ഖനിപ്പിച്ചു, ഒന്ന് നേരെ ഇരുന്നതിനു ശേഷം ‘ജോ’യെ നോക്കിപ്പേടിപ്പിച്ചു കൊണ്ടിരുന്നു!
ഓക്കേ സാർ, നോ ഇഷ്യൂസ് സർ, ആ അറിയാം സാർ,, (പിന്നെ എൻ്റെ മുഖത്തേക്കു പാളി നോക്കിക്കൊണ്ടു) ആ,, ഒപ്പം ഉണ്ടാവും സാർ,, എന്നിങ്ങനെ സാർ, സാർ, സാറിന്റെ പെരുമഴ തന്നെ ഒഴുകിക്കൊണ്ടിരുന്നു!
ജോയുടെ ആ സംസാര രീതി കണ്ടിട്ട് എനിക്ക് ഒരേ സമയം ദേഷ്യവും,ചിരിയും വരുന്നുണ്ടായിരുന്നു,,,
ഇയാളെന്താ തോമസ് സാറിൻറെ അടിമയോ?? ഇത്ര അമിത ബഹുമാനത്തോടെ സംസാരിക്കാൻ? സത്യം പറഞ്ഞാൽ ജോയുടെ തോമസ് സാറുമായുള്ള ഫോൺ വിളി കണ്ടു നിക്കാൻ നല്ല കോമഡിയാണ്, വീട്ടിൽ ആയിരുന്നേൽ ഇരുന്നെടുത്തു നിന്നു അറിയാതെ എഴുന്നേറ്റു നിന്നേ സംസാരിക്കൂ, ഇപ്പൊ ഭാഗ്യത്തിന് ഇവിടെ ഒരു കഫേയിൽ ആയതു കാരണം എഴുന്നേറ്റിട്ടില്ല, എന്നാൽ ഒരു വടി കണക്കെ നേരെ നിവർന്നു ഇരുന്നിട്ടുണ്ട് , എഴുന്നേറ്റു നിൽക്കാൻ പറ്റാത്തതിന്റെ ഒരു അസംതൃതിയും ആ മുഖത്തു കാണാം!
ഏകദേശം അഞ്ചു മിനിറ്റോളം സംസാരിച്ചതിന് ശേഷം ‘ജോ’ കോള് ഡിസ്കണക്ട് ചെയ്തു,,
ജോയുടെ മുഖത്തു വല്ലാത്ത ഒരു പരവേശമുണ്ട്,, ആ കോളിലെ വിശേഷം എന്നോട് പറയാൻ എന്തോ വിമ്മിഷ്ടപ്പെടുന്ന കണക്കെ,,