ഞാൻ : 😌😌😌
ഗായത്രി : എന്നാലേ ഇനി കുറച്ചു ദിവസത്തേക്ക് കൂടി കാത്തിരുന്നോ… അവൾ നാട്ടിലേക്ക് പോയി.
ഞാൻ : 😳 എന്തിനു? എന്നോട് ഒന്നും പറഞ്ഞില്ലല്ലോ?
സ്നേഹ : അത് ചേട്ടാ ഇന്ന് രാവിലെയാണ് വീട്ടിൽ നിന്നും കൂട്ടാൻ ആള് വന്നത്.
അവളുടെ അച്ഛമ്മ സുഖമില്ലാതെ കിടക്കുവാണ് അതുകൊണ്ട് പെട്ടന്നുള്ള പോക്കായിരുന്നു.
പിന്നെ വീട്ടിലായത് കൊണ്ട് വിളിക്കാൻ കഴിഞ്ഞെന്നു വരില്ല ചേട്ടനോട് കാര്യങ്ങളൊക്കെ പറയണം എന്ന് പറഞ്ഞിട്ടാണ് പോയത്.
ഞാൻ : 😔 അല്ല ഇനി എന്നാ വരുക?
ഗായത്രി : ഒരാഴ്ച എന്നപറഞ്ഞെ
ഞാൻ : ആഹ് ശെരി…
സ്നേഹ : എന്നാൽ ഞങ്ങൾ അങ്ങോട്ട് പോട്ടെ?
ഞാൻ : ആ
മൈര് എന്തൊരു അവസ്ഥയാണ് ദേവിയെ പെണ്ണിനെ ഒന്ന് കാണാം നേരിട്ട് ഒരുപാട് സംസാരിക്കാം എന്നൊക്കെ കരുതി വന്നിട്ട് ഇപ്പോൾ ഇത് എന്ത് പണിയ.
ഇനി ഒരാഴ്ച കൂടി കാക്കണമല്ലോ 😔
അങ്ങനെ ആലോചനയിൽ മുഴുകി നിൽക്കുമ്പോൾ ആണ് അങ്ങോട്ടേക്ക് മേഘ മിസ്സ് വരുന്നത്.
എന്നെ കണ്ടപാടേ പുള്ളിക്കാരി എനിക്കരികിലേക്ക് വന്നു.
മേഘ മിസ്സ് : വിച്ചു എങ്ങനുണ്ട് നിനക്കിപ്പോൾ?
ഞാൻ : കുഴപ്പമൊന്നുമില്ല മിസ്സേ…
മിസ്സ് : മ്മ് എന്തുപറ്റി മുഖത്തൊക്കെ ഒരു വാട്ടം?
ഞാൻ : ഏയ്യ് ഒന്നുമില്ല..
മിസ്സ് : അത് വെറുതെ… എന്താ മോനെ അഞ്ജലി വരാത്തത് കൊണ്ടാണോ?
ഞാൻ :😳😳😳 അഞ്‌ജലിയോ ഏത് അഞ്ജലി…. മിസ്സ് എന്താ ഈ പറയുന്നത്.
മിസ്സ് : വേണ്ടടാ ഒരുപാട് അങ്ങോട്ട് ഉരുളണ്ട എനിക്കെല്ലാം അറിയാം. അന്ന് നിന്നെ വണ്ടിയിടിച്ചു എന്ന് അറിഞ്ഞപ്പോൾ ഉള്ള അവളുടെ കരച്ചിൽ തന്നെ ധാരാളം ആയിരുന്നു അത് മനസ്സിലാവാൻ.
ഞാൻ : 😁
മിസ്സ് : ഓ എന്താ ഒരു ഇളി. പിന്നെ അവൾ എന്റെ നാട്ടുകാരി ആണ് കേട്ടോ 😊