എന്താ സംഭവിച്ചത് എന്ന് നീയും അറിയുന്നത് നല്ലതാണ്.
അവൾ : മ്മ് എന്നാൽ പറയി…..
ഞാൻ : അന്നത്തെ ദിവസം മാത്രമായി പറയുന്നതിലും നല്ലത് ഞാൻ കൈ ഫാക്ചർ ആയി കിടന്നപ്പോൾ നീ വന്നിരുന്നില്ലേ അത് കഴിഞ്ഞുള്ള ഓരോ സംഭവങ്ങൾ ആയി പറയുന്നതാവും.
വേറെ ഒന്നുമല്ല എല്ലാം എവിടെയൊക്കെയോ കണക്ട് ആണെന്ന് ഒരു തോന്നൽ ഇപ്പോൾ എനിക്കുള്ളപോലെ.
അവൾ : എന്നാൽ പറ കേൾക്കട്ടെ
ഞാൻ കഴിഞുപോയ ഓരോ കാര്യങ്ങൾ ആയി ഓർക്കാൻ തുടങ്ങി. ഒപ്പം അവളോട് പറയാൻ കഴിയുന്നതൊക്കെ പറയുവാനും.
ഫ്ലാഷ്ബാക്ക്…. ➡️➡️➡️➡️➡️➡️➡️
കോളേജിലേക്ക് വീണ്ടും പോവാൻ തുടങ്ങിയപ്പോൾ മനസ്സിൽ ആകെ ഒരു ഉദ്ദേശം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അതെ അഞ്ചു അവളെ കാണണം.
ഇതുവരെ ഒന്ന് ശെരിക്കും സംസാരിക്കാൻ പോലും സാധിച്ചിട്ടില്ല.
എന്തിനു സംസാരിക്കാൻ പോയിട്ട് എന്റെ പെണ്ണിനെ ഒന്ന് നല്ലപോലെ കാണുവാൻ പോലും ആയില്ല.
പിന്നെ ഒരു വിധത്തിൽ ആ ആക്‌സിഡന്റ് നന്നായി അതുകൊണ്ടാണല്ലോ ഇത്ര പെട്ടന്ന് എനിക്ക് അവളെ കിട്ടിയത്. 😌❤️
നീണ്ട ഒരു ഇടവേളക്ക് ശേഷം കോളേജിൽ എത്തിയതായത് കൊണ്ട് പതിവ് വലിയും കഴിഞ്ഞാണ് ഞങ്ങൾ അകത്തേക്ക് കയറുന്നത്. സ്ഥിരം സ്ഥലത്തു തന്നെ ഞങ്ങൾ മൂവരും ഇരുപ്പുറപ്പിച്ചു.
അറിയാവുന്ന കുട്ടികളൊക്കെ വന്നു എങ്ങനെയുണ്ട് എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു എങ്കിലും അവരോടൊക്കെ എന്തേലും ഒക്കെ അങ്ങ് പറയുന്നതല്ലാതെ ഒരുപാട് ശ്രദ്ധിക്കാൻ എനിക്കായിരുന്നില്ല.
കാരണം എന്റെ ഏക ലക്ഷ്യം അവളെ കാണണം എന്നത് മാത്രമായിരുന്നു.
ഒരു 9:30 ആയിക്കാണും അവളുടെ കൂട്ടുകാരികൾ മാത്രം വരുന്നത് കണ്ടു. അവൾ പക്ഷെ ആ കൂട്ടത്തിൽ ഇല്ലാത്തത് എന്താ എന്ന് എനിക്ക് മനസ്സിലായിരുന്നില്ല.
ഇന്നലെ രാത്രി വിളിച്ചപ്പോഴും പറഞ്ഞത് രാവിലെ കാണാം എന്നായിരുന്നു.
എന്റെ ആശങ്ക മറച്ചു വെക്കാതെ തന്നെ ഞാൻ സ്നേഹയോടും ഗായത്രിയോടും കാര്യം അന്നെഷിച്ചു.
ഞാൻ : സ്നേഹ.. അവൾ എവിടെ?
സ്നേഹ : എന്താ ചേട്ടാ കാണാൻ കൊതിയാവുന്നുണ്ടോ? 😂