ആഷിക് : എന്ത് ഡെസ്പ് അവൾ ഇനി വന്നില്ലേൽ വേറെ ആരേലും അത്രേയുള്ളൂ 😊
ഞാൻ : അതാണ്.
അങ്ങനെ അവനെ ആക്കി ഞാൻ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു.
വണ്ടി ഓടിക്കുന്ന കൂട്ടത്തിലും മനസ്സ് മുഴുവനും എന്റെ അഞ്ചു മാത്രമായിരുന്നു. ഇന്ന് സംഭവിച്ചതൊക്കെ എന്റെ മനസ്സിലേക്ക് കടന്നു വന്നുകൊണ്ടിരുന്നു.
അതെ ഇപ്പോൾ ഊണിലും ഉറക്കത്തിലും എല്ലാം അവൾ മാത്രമായിരുന്നു.
ഒരിക്കലും അവളെ നഷ്ടപ്പെടുത്തരുതേ ഈശ്വരന്മാരെ എന്ന് മാത്രമായിരുന്നു എന്റെ ഏക പ്രാർത്ഥന.
പ്രേമം മനുഷ്യനെ ഭ്രാന്തൻ ആകുമെന്ന് പറയുന്നത് ശെരിയാണ്. ഞാനും ഇന്ന് ഒരു ഭ്രാന്തനാണ് അവളെന്നെ മരുന്നിനു മാത്രം സുഖപെടുത്താൻ കഴിയുന്ന ഭ്രാന്ത് ❤️❤️❤️❤️
(ഒരുപാട് സംശയങ്ങളും തെറ്റുകളും ഉണ്ടാവും എന്നറിയാം നേരത്തെ പറഞ്ഞപോലെ മനസ്സ് ക്ലിയർ അല്ല അടുത്ത പാർട്ടിൽ കഥയിലും എഴുത്തിലും എല്ലാം ശെരിയാവും എന്ന് പ്രതീക്ഷിക്കാം 😌)
തുടരും ❤️……..