❤️സഖി 5❤️ [സാത്താൻ😈]

Posted by

അല്ല റെന്റ് ഒക്കെ എങ്ങനെ ആണ്.

 

ഞാൻ : അമ്മക്ക് മകൻ കൊടുക്കുന്നതിനു വാടക വാങ്ങാൻ പാടില്ല. മിസ്സ്‌ അങ്ങ് വന്നു താമസിച്ചാൽ മതി. അല്ല നാലാൾ എന്ന് പറയുന്നത് ആരൊക്കെയാ ഫാമിലി വരുന്നുണ്ടോ?

 

മിസ്സ്‌ : വേണ്ട മോനെ എല്ലാം അറിഞ്ഞിട്ട് കൂടുതൽ അഭിനയിക്കേണ്ട കേട്ടല്ലോ.

 

ഞാൻ : ഏഹ് എന്ത് അറിഞ്ഞിട്ടെന്ന് ആണ് ഈ പറയുന്നത്? മിസ്സ്‌ എന്താ പറയുന്നേ

 

മിസ്സ്‌ : അഞ്ചു നീ ഇവനോട് അപ്പോൾ അത് പറഞ്ഞില്ലേ?

 

അഞ്ജലി : ഇല്ല 😊

 

മിസ്സ്‌ : എടാ നാലാൾ എന്ന് പറഞ്ഞത് ഞങ്ങൾ നാലാളും ആണ്. ഞാനും ഇവളും സ്നേഹയും ഗായത്രിയും.

 

ഞാൻ : 🤩(മനസ്സിൽ ലഡ്ഡു പട പടാപൊട്ടി 😌)

ആഹാ എന്നാൽ പിന്നെ ഇടക്കല്ല ഞാൻ ഡെയിലി അവിടെ കാണും 😌

 

മിസ്സ്‌ : അയ്യടാ ആ പൂതി അങ്ങ് മനസ്സിൽ വെച്ചോണ്ടാ മതി. വല്ലപ്പോഴും വന്നു കിടക്കുന്നത് സ്ഥിരം ആക്കാൻ നിൽക്കണ്ട കേട്ടോ.

 

ഞാൻ : 🙂

 

ഞാൻ : അഞ്ചു നീ ക്ലാസ്സിലേക്ക് പൊക്കോ ഞാൻ മിസ്സിനോട് ഒന്ന് സംസാരിച്ചിട്ട് പൊക്കോളാം.

 

അഞ്ജലി : ആ ശെരി.

 

അവൾ പോയതും ഞാൻ മിസ്സിനോട് പറഞ്ഞു.

 

ഞാൻ : മിസ്സേ സംസാരിക്കാൻ ഒരു വഴിയും ഇല്ലാതിരുന്നതാ താങ്ക്സ് കേട്ടോ. 😊

 

മിസ്സ്‌ : ആ സംസാരിക്കാൻ ഒക്കെ വന്നോ അതൊന്നും കുഴപ്പമില്ല വേണ്ടാത്ത വല്ല പണിക്കും നിന്നാൽ ചട്ടുകം പഴുപ്പിച്ചു ചന്തിയിൽ വെക്കും ഞാൻ രണ്ടിന്റെയും.

 

ഞാൻ : വേണ്ട അതിന്റെ ആവശ്യം വരില്ല. 😌

 

 

 

മിസ്സ്‌ : എന്നാൽ നിങ്ങൾക്ക് കൊള്ളാം.

പിന്നെ വിച്ചു നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല അതൊരു പാവം ആണ് അതിനെ കരയിക്കാൻ ഇട വരരുത് കേട്ടോ.

 

ഞാൻ : ഇല്ല മിസ്സേ ഒരിക്കലും ഞാൻ കാരണം അവൾക്ക് കരയേണ്ടി വരില്ല. ഇത് ഞാൻ എന്റെ അമ്മക്ക് തരുന്ന വാക്കാ പോരെ 😊

Leave a Reply

Your email address will not be published. Required fields are marked *