മിസ്സ് : സോറി ഒന്നും വേണ്ട അത്രക്ക് വലിയ തെറ്റൊന്നും അല്ല നിങ്ങൾ ഈ ചെയ്തത്.
ഞാൻ പറഞ്ഞില്ലേ എനിക്ക് നിങ്ങൾ സ്നേഹിക്കുന്നതിൽ ഒരു എതിർപ്പുമില്ല മാത്രവുമല്ല ദേ ഇവൻ എന്റെ മോനെ പോലെയാ അപ്പോൾ ഞാൻ എന്തിനാ നിങ്ങൾ സ്നേഹിക്കുന്നതിനെ എതിർക്കുന്നത്.
രണ്ടാളും പരസ്പരം മിണ്ടരുതെന്നോ കാണരുതെന്നോ ഒന്നും ഞാൻ ഒട്ട് പറയത്തുമില്ല
ഇങ്ങനെ ഒരുമിച്ച് നടക്കുന്നതിലും പ്രശ്നമില്ല പക്ഷെ ഇതുപോലെ ഒട്ടിച്ചേർന്നു നടക്കേണ്ട എന്നെ പറയുന്നുള്ളു.
ഞാൻ : എന്റെ മേഘ കുട്ടി ഒന്ന് ക്ഷമിക്ക് ഇനി ഉണ്ടാവില്ല. ചോറി 😊
മിസ്സ് : 😊 മതിയാക്ക് വിച്ചു നിന്റെ സോപ്പിങ്.
നിങ്ങൾ സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം പിന്നെ അവസാനം ആരേലും അറിഞ്ഞിട്ട് എന്റെ അടുത്ത സഹായവും ചോദിച്ചു വന്നേക്കരുത്
ഞാൻ : ഓ പിന്നെ ഞാൻ വരും മിസ്സ് സഹായിക്കേം ചെയ്യും. 😊
മിസ്സ് : എന്ത് ചെയ്യാനാ നിന്നെയൊക്കെ തലയിൽ വെച്ച എന്റെ പാട് 😊 അല്ല മോളെ ഇവനോ ബോധമില്ല നിനക്കും അങ്ങനെ ആണോ 😉
അഞ്ജലി : ഞാൻ പറഞ്ഞതാ മിസ്സേ വേണ്ടന്ന് ഏട്ടനാ സമ്മതിക്കാഞ്ഞത് 😌😜
ഞാൻ : 🥴 ഇപ്പോൾ ഞാൻ കുറ്റക്കാരൻ ആയി അല്ലെ കൊള്ളാം 😔
അഞ്ജലി : 😂 സോറി ഒരു അവസരം വന്നപ്പോൾ താങ്ങിയതാ
ഞാൻ : 🥲🥲🥲🥲
മിസ്സ് : മ്മ് മതി മതി രണ്ടിന്റെയും കറക്കം ക്ലാസ്സിൽ പോവാൻ നോക്ക് രണ്ടും ചെല്ല്..
അഞ്ജലി : ശെരി മിസ്സേ..
ഞാൻ : അല്ല മിസ്സ് അന്ന് പറഞ്ഞ ആ വീടിന്റെ കാര്യം അച്ഛൻ ഓക്കേ പറഞ്ഞിട്ടുണ്ട് കേട്ടോ. വേണേൽ ഈ ആഴ്ച തന്നെ മാറിക്കോ.
പിന്നെ ഇടക്കൊക്കെ മുകളിലെ നില ഞങ്ങൾക്ക് തരേണ്ടി വരും കേട്ടോ 😊
മിസ്സ് : ആണോ? നീ മുകളിലോ അടുക്കളയിലോ എവിടെ വേണേൽ വന്നു കിടന്നോ. ഞങ്ങൾക്ക് നാലാൾക്കും ഉള്ള മുറി മാത്രം കിട്ടിയാൽ മതി.