❤️സഖി 5❤️ [സാത്താൻ😈]

Posted by

 

 

 

ഞാൻ ഇരുകൈകളും കൊണ്ട് അവളുടെ മുഖത്തെ പൊതിഞ്ഞുപിടിച്ചു ശേഷം അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു.

ആ ചുംബനം അവൾ ഇരു മിഴികളും അടച്ചുകൊണ്ട് സ്വീകരിച്ചു.

ശേഷം അല്പം നാണത്തോട് കൂടെ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു.

 

“കൂടെ ഉണ്ടാവോ എന്നും എന്റേത് മാത്രമായി ”

 

എന്റെ നെഞ്ചിൽ തലചായ്ച്ചു നിൽക്കുന്ന അഞ്ജലിയോടായി ഞാൻ ചോദിച്ചു.

 

അഞ്ജലി : ഞാൻ അന്നേ പറഞ്ഞില്ലേ ഏട്ടാ എന്നും ഉണ്ടാവും ഏട്ടന്റെ മാത്രമായി എന്ന് പിന്നെ എന്തിനാ എപ്പോഴും ചോദിക്കുന്നത്.

എന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടാണോ?

 

ഞാൻ : അയ്യോ അങ്ങനല്ല എന്റെ പെണ്ണിന്റെ നാവിൽ നിന്നും അത് കേൾക്കാൻ ഒരു പ്രത്യേക സുഖം ആണ്.

 

അഞ്ജലി : ഓഹോ. അതാണോ കൊള്ളാല്ലോ 😊

 

ഞാൻ : അല്ല പോവണ്ടേ നമുക്ക്..

 

അഞ്ജലി : ഇപ്പോഴേ പോണോ 🥲

 

ഞാൻ : ഇത് കൊള്ളാല്ലോ ഇത്രയും നേരം പോവാം എന്ന് പറഞ്ഞുനിന്ന ആൾ തന്നെയാണോ ഈ പറയുന്നത്

 

അഞ്ജലി : അതെ ഈ നെഞ്ചിന്റെ ചൂടേറ്റുകൊണ്ട് ഇങ്ങനെ നിൽക്കാൻ ഒരു പ്രത്യേക സുഖം.

 

ഞാൻ : എന്നാലേ തല്ക്കാലം ഇന്നത്തേക്ക് ഇത്ര മതി എനിക്കും ആഗ്രഹം ഉണ്ട് പക്ഷെ ഇനി ഇവിടെ നിന്നാൽ പിള്ളേരൊക്കെ വന്നു തുടങ്ങും അതാ. നമ്മളെ പോലെ ഒരുപാട്‌പേർക്ക് വന്നു നിൽക്കണ്ട സ്ഥലം ആണ് 😊

 

അഞ്ജലി : പോവാം അല്ലെ?

 

ഞാൻ :ആ പോവാം. അല്ല ചുണ്ടൊക്കെ ഒന്നുകൂടി ചുവന്നു തുടുത്തല്ലോ അല്ലെങ്കിലേ നിന്റെ ചുണ്ട് ചുവന്നിട്ടാ ദേ ഇപ്പോൾ കടിച്ചു പറിക്കാൻ തോന്നുന്നു 😌

 

അഞ്ജലി : ആ നിങ്ങൾ തന്നല്ലേ മനുഷ്യ അങ്ങനെ ചുവന്നിട്ടുണ്ടെൽ അതിനു കാരണം. എന്നിട്ട് ഇപ്പോൾ കടിച്ചു പറിക്കുകയും വേണോ 🤨

 

ഞാൻ : ഈ… 😁

 

അഞ്ജലി : വാ പോയേക്കാം ഇനി ഇവിടെ നിന്നാൽ ചിലപ്പോൾ കണ്ട്രോൾ പോവും. 🤣

Leave a Reply

Your email address will not be published. Required fields are marked *