സ്നേഹ : ഓ നമ്മൾ സ്വർഗ്ഗത്തിലെ കാട്ടുറുമ്പവുന്നില്ലേ വാടി നമുക്ക് ഇവിടുന്ന് പോവാം ചേട്ടാ വരുന്നില്ലേ?
ആഷിക് : ആ.. വരാം
ഞാൻ : ഡാ പോവല്ലേ ഒന്നിങ്ങു വന്നേ…
ആഷിക് : എന്താടാ? ഇനി വല്ലതും ഒപ്പിക്കാൻ ഉണ്ടോ? അവളുടെ നോട്ടം കണ്ടിട്ട് എന്നെ ഇപ്പോൾ കടിച്ചു കീറുമെന്ന് തോന്നുന്നു .
ഞാൻ : അതൊന്നുമില്ല… ഞാൻ കാര്യം അവളെ അറിയിച്ചു തന്നിട്ടുണ്ട് എന്തേലും ചോദിച്ചാൽ അങ്ങ് നല്ലപോലെ എല്ലാം പറഞ്ഞേക്ക്
എന്നാൽ ശെരി നിങ്ങൾ ചെല്ല് ഞങ്ങളുടെ ഇടക്ക് കാട്ടുറുമ്പാവാതെ 😂
ആഷിക് : ഓഹോ നീ വരും മൈ……
പറയാൻ വന്ന തെറി മുഴുവൻ ആക്കാതെ അവനും അവർക്കരികിലേക്ക് നടന്നു.
എന്നെ നോക്കി ചിരിച്ചു നിൽക്കുന്ന അഞ്ജലിയെ നോക്കികൊണ്ട് ഞാൻ ചോദിച്ചു.
ഞാൻ : നമുക്ക് ഒന്ന് നടന്നാലോ?
അഞ്ജലി : അത് വേണോ ആരേലും കണ്ടാൽ?
പബ്ലിക് ആയിട്ട് ഒന്നും വേണ്ട എന്ന് മിസ്സ് വാണിംഗ് തന്നിട്ടുണ്ട്.
ഞാൻ : അതികം ആരും എത്തിയിട്ടില്ല പിന്നെ നിനക്ക് പേടിയാണേൽ വേണ്ട…
അഞ്ജലി : പേടി ഒന്നുമില്ല എന്നാലും.
ഞാൻ : എന്ത് എന്നാലും വരുന്നുണ്ടേൽ വാ പെണ്ണെ 😌😊
അഞ്ജലി : ആ വരാം… 😊
ഞങ്ങൾ രണ്ടാളും കോളേജിന്റെ ഇടനാഴികളിലേക്ക് കടന്ന് നടക്കാൻ തുടങ്ങി. പരസ്പ്പരം ഒന്നും സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല എങ്കിലും ഇടക്കെപ്പോഴോ രണ്ടാളുടെയും കൈകൾ തമ്മിൽ കോർത്തു പിടിച്ചിരുന്നു.
ആദ്യമായി അവളുടെ കൈകളിൽ സ്പർശിച്ചപ്പോൾ ഒരു ഇലക്ട്രിക് ഷോക്ക് കടന്നു പോയപോലെ എനിക്ക് തോന്നി….
അവൾക്കും അങ്ങനെ തോന്നിയിട്ടുണ്ടാവണം അല്ല അങ്ങനെയാണല്ലോ അതിന്റെ ഒരു ഇത്. ഏത്?
നേരിട്ട് അധികം സംസാരിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും ഫോണിലൂടെയുള്ള സംസാരവും ചാറ്റും ഒക്കെ ഞങ്ങളുടെ മനസ്സുകൾ തമ്മിൽ അടുക്കുന്നതിനു കൂടുതൽ സഹായിച്ചിരുന്നു.
അവളുടെ കൈകൾ കോർത്തുപിടിച്ചുകൊണ്ട് ആ ഇടനാഴിയിലൂടെ എങ്ങോട്ടേക്കെണ്ണില്ലാതെ ഞാൻ അങ്ങനെ നടന്നു. നടക്കുന്നത് മാത്രമല്ലാതെ ഒന്നും മിണ്ടാതിരുന്നത് കൊണ്ടാവാം അവസാനം അവൾ തന്നെ സംസാരിച്ചു തുടങ്ങി.