പിറ്റേന്ന് രാവിലെ പറഞ്ഞത് പോലെ തന്നെ നിമിഷ രാഹുലിൻ്റെ വീടിൻ്റെ മുൻപിൽ ഹാജർ ആയി. സേതുവിനെ യാത്ര ആക്കുന്ന രാഹുലിനെ നോക്കി നിമിഷ പറഞ്ഞു
*എടാ മോനേ ഞാൻ അവളെ കൊണ്ടുപോയി കളയുക ഒന്നുമില്ല വൈകിട്ട് ഇവിടെ കൊണ്ടുവന്ന് വിട്ടോളാം. ശ്യെട ഇത് നല്ല കൂത്ത്. നിനക്ക് ഇന്ന് ജോലി ഒന്നുമില്ലേ ജോലിക്ക് പോടാ. *
* ജോലി ഒക്കെ ഉണ്ട് ഞാൻ താമസിച്ച പോകുന്നോളു. ശെരി എന്നാ വൈകിട്ട് കാണാം. *
പോയിട്ട് വരാം എന്ന് പറഞ്ഞ് നിമിഷയുടെ സ്വിഫ്റ്റ് കാറിൻ്റെ മുൻപിൽ കയറികൊണ്ട് സേതു അവനെ കൈ വീശി കാണിച്ചു. നിമിഷ കാർ നേരെ ഷോപ്പിലേക്ക് പായിച്ചു.
*നീ എന്താ ഇങ്ങനെ ടെൻഷൻ അടിച്ചു ഇരിക്കുന്നത്*.
*അതല്ല ചേച്ചി ചേച്ചിയുടെ കൂടെ വരാം എന്ന് അന്നേരം പറഞ്ഞെങ്കിലും എനിക്ക് എന്തോ ഇപ്പൊ ഒരു ഇത് പോലെ.*
*അചോട അയിനു നിന്നെ ഞാൻ എൻ്റെ ഷോപ്പിൽ പണി എടുപ്പിക്കാൻ ആയിട്ട് കൊണ്ട് പോകുന്നത് ഒന്നുമല്ല. എനിക്ക് ഒരു കമ്പനിക്ക് വേണ്ടി വിളിച്ചോണ്ട് പോകുന്നു അങ്ങനെ കണ്ടാൽ മതി.*
*അതല്ല ചേച്ചി എന്തോ പോലെ*
*എൻ്റെ പൊന്നു സേതു നീ അതൊന്നും ഓർക്കണ്ട എൻ്റെ ഒപ്പം നിന്നാൽ മതി അവിടെ നിന്നെ ഭരിക്കാനും പേടിപ്പിക്കാനും ഒന്നും ആരും വരില്ല.*
അങ്ങനെ സംസാരിച്ച് സംസാരിച്ച് അവർ ഷോപ്പിൽ എത്തി.സാമാന്യം വലിയ ഒരു ഷോപ്പ് തന്നെ ആയിരുന്നു അത്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും രണ്ട് സെക്ഷൻ ആയിട്ട് തിരിച്ചിരിക്കുന്നു. വെഡ്ഡിംഗ് മുതൽ എല്ലാ തരത്തിലും ഉള്ള വർക്കുകളും ചെയ്ത് കൊടുക്കുന്ന ഒരു മുന്തിയ ഇനം ബ്യൂട്ടി പാർലർ. കസ്റ്റമേഴ്സിനെ ട്രീറ്റ് ചെയ്യുന്ന വിതവും അതുപോലെ തന്നെ ആയിരുന്നു. എല്ലാം തന്നെ നല്ല മുന്തിയ ആൾക്കാരും. പെണ്ണുങ്ങളുടെ സെക്ഷനിൽ അകത്തേക്ക് പ്രവേശിക്കുന്നതിന് മുൻപായി ഒരു മുറി ഉണ്ട് അതാണ് ഓഫീസ് അവിടെ ആണ് ബുക്കിംഗ് ഒക്കെ നടക്കുന്നത് . അവിടെ ആണ് നിമിഷ ഇരിക്കുന്നതും. അവർ രണ്ടു പേരും അകത്തേക്ക് കയറി നിമിഷ ബാക്കി എല്ലാർക്കും സേതുവിനെ പരിചയ പെടുത്തി. അതിനു ശേഷം നിമിഷ സേതുവിനെ ഓഫീസ് മുറിയിലേക്ക് ക്ഷണിച്ചു. അവൾ സേതുവിനെ അവിടെ പിടിച്ച് ഇരുതിയിട്ട് പറഞ്ഞു *ഇനി ഇതാണ് നിൻ്റെ സ്ഥാനം.*