രാവിലെ രാഹുൽ തട്ടി വിളിക്കുമ്പോഴാണ് സേതു കണ്ണ് തുറക്കുന്നത്. * എന്തൊരു ഉറക്കമാണ് മോളെ ഇത്. ഇന്നാ ഒരു ചായ കുടി. എന്താ ഇന്നലെ അത്രക്ക് ക്ഷീണിച്ച് പോയോ*?
*ഏയ് ഏട്ടൻ എപ്പോ എണീറ്റു.* ചായ കപ്പ് മേടിച്ചുകൊണ്ട് സേതു ചോദിച്ചു.
*ഞാൻ കുറച്ച് നേരമായി നീ ചായ കുടിച്ചിട്ട് കുളിച്ചിട്ട് വാ എന്തേലും കഴിക്കാം.*
അങ്ങനെ കുളിയും ചായ കുടിയും കഴിഞ്ഞ് പാത്രം ഒക്കെ കഴുകുമ്പോൾ ആണ് ഡോർ ബെൽ അടിച്ചത്. രാഹുൽ വാതിൽ തുറന്നപ്പോൾ അതാ നിറ പുഞ്ചിരിയുമായി നിമിഷ മുൻപിൽ നിൽക്കുന്നു
*എന്താണ് മാഷേ വാതിൽ തുറക്കാൻ ഇത്ര താമസം.*
*ഹൊ ആരാ ഇത് എന്താ ഈ വഴി ഒക്കെ. നമ്മളെ ഒക്കെ അറിയോ നീ?*..
*അയ്യാ നല്ല ഫ്രഷ് സാധനം വാതുക്കൽ നിന്ന് മാറി നിക്ക് , ചായക്ക് എന്താ ഉള്ളത് വിശക്കുന്നു. ഞാൻ ഒന്ന് അമ്പലത്തിൽ പോയിട്ട് വരുന്ന വഴിയാ. ഇതാ പ്രസാദം വേണേൽ. * ശബ്ദം കേട്ട് സേതു അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു. * ആരാ ഇത് നിമിഷ ചേച്ചിയോ, എത്ര നാളായി കണ്ടിട്ട്.?*
വിശേഷം ഒക്കെ പറയാം നീ ആദ്യം കഴിക്കാൻ എടുക്ക്. *
*എന്തോ ഭാഗ്യം എനിക്ക് രണ്ടു കഷ്ണം പുട്ട് കൂടുതൽ ഉണ്ടാക്കാൻ തോന്നിയത്.പിന്നെ പറ എന്തൊക്കെ ഉണ്ട് നിൻ്റെ വിശേഷം. നിൻ്റെ കെട്ടിയോൻ എന്നാ പറയുന്നു.പുള്ളി നാട്ടിലേക്ക് ഒന്നും വരുന്നില്ലേ ?.
* ഓ എന്നാ പറയാനാട പുള്ളി അടുത്തെങ്ങും വരുമെന്ന് തോന്നുന്നില്ല. പിന്നെ കടയിൽ നല്ല തിരക്കല്ലെ.അതുകൊണ്ട് ടൈം കിട്ടുന്നില്ലെട. നിന്ന് തിരിയാൻ സമയമില്ല. ആരെ എങ്കിലും വച്ചാലോ എന്ന് ഞാൻ ഇടക്ക് ചിന്തിക്കും.
“നിമിഷ .. എൻ്റെ ഏറ്റവും നല്ല ഫ്രണ്ട്. ബെസ്റ്റി എന്നൊക്കെ പറയുമെങ്കിലും അതുക്കും അപ്പുറം. ടൗണിൽ ഒരു ബ്യൂട്ടി പാർലർ നടത്തുന്നു.പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും ഒക്കെ ആയിട്ട് ഉള്ളതാണ്.നോക്കി നടപ്പ് ഇവൾ തന്നെ , ഭർത്താവ് ദുബായിൽ ആണ്.”
*എന്ത് ചെയ്യാനാ എല്ലാത്തിനും ഞാൻ മാത്രമല്ലേ ഉള്ളൂ. ഇടക്ക് ഒന്ന് പുറത്ത് പോകണം എന്ന് വെച്ചാൽ പോലും ഭയങ്കര ബുദ്ധിമുട്ട് ആണ്. *