ജെസ്സി മിസ്സ് 6 [ദുഷ്യന്തൻ]

Posted by

മിസ്സ്: നീ നോക്കിനിൽക്കാതെ വിളിക്കെടാ…

ഞാൻ ഒള്ള ധൈര്യം മുഴുവൻ സംഭരിച്ച് അവൾടെ നമ്പറിലേക്ക് വിളിച്ചു ഫോൺ സ്പീക്കർ മോടിലിട്ടു. ഓരോ ബെൽ അടിക്കുമ്പോഴും കോൾ കട്ട് ചെയ്യാൻ എൻ്റെ കൈ തരിച്ചു. പക്ഷേ പെട്ടന്ന് കോൾ കണക്‌ട് ആയി. “ഹലോ.. ” അവളുടെ മനോഹര ശബ്ദം ഫോണിലൂടെ മുഴങ്ങി. ഞാൻ :” ഹ…ഹലോ സോനയല്ലെ ,? ഞാൻ അദ്വൈദാണ്”

എൻ്റെ ശബ്ദം ഇടറിയപ്പോഴെ മിസ്സ് ചിരിക്കാൻ തുടങ്ങി. അവളുടെ ശബ്ദത്തിന് മറുപടി കൊടുക്കാൻ എന്തോ എനിക്ക് പറ്റുന്നില്ല. ഒരു deep breath എടുത്ത് ധൈര്യം ഒന്നുകൂടി പെറുക്കി കൂട്ടിവെച്ചു.

സോന : ” ഹാ.. മനസ്സിലായി. എന്താ അദ്വൈദ്..ഇപ്പൊ വിളിച്ചത്.”

ഞാൻ : ” അത് താൻ നാളെ വരുമോ എന്നറിയാൻ വിളിച്ചതാ..”

സോന : “ഇത് ചോദിക്കാനാണോ ഇപ്പൊ വിളിച്ചത്?. ”

ഞാൻ : “അതെ .. disturbing ആയെങ്കിൽ sorry..”

സോന : ” ഹേയ് അങ്ങനൊന്നുമില്ല… എനിക്കെന്ത് disturbance..”

ഞാൻ : ” Ok .. അപ്പോ നാളെ വരുമോ ? ”

സോന : ” മിസ്സ് പറഞ്ഞപ്പോ ഞാൻ കാര്യമായിട്ട് എടുത്തില്ല. ഒരു formality ക്ക് വേണ്ടി പറഞ്ഞതാണെന്ന് വിചാരിച്ചു. ഉറപ്പ് പറയുന്നില്ല. But വരാൻ നോക്കാം…”

ഞാൻ : ” അങ്ങനെയൊന്നും വിചാരിക്കേണ്ട. പറ്റുവാണേൽ നാളെ വാ. വേണമെങ്കിൽ ദാ, ഞാനും വിളിച്ചിരിക്കുന്നു.. ”

സോന : ” മതി മതി.. നാളെ വരാം. But എനിക്ക് തൻ്റെ വീട് അറിയില്ല. ”

ഞാൻ : ” അതൊക്കെ സെറ്റ് ആക്കാം, don’t worry ”

സോന : ” Then ok.. Good night”

ഞാൻ : ” Good night, നാളെ കാണാം ”

കോൾ കട്ട് ആയി. ഞാൻ ഒന്ന് ശ്വാസം ഉള്ളിലേക്ക് വലിച്ചു. എന്നിട്ട് മിസ്സിനെ നോക്കി പുറത്തേക്ക് ശക്തിയായി ഊതി.

ഞാൻ: തീർന്നലോ. തൻ്റെ സംശയം. മിസ്സ് : ഹാ ഏറെക്കുറേ … ഞാൻ: വേണ്ടാ.. നാളെ അവള് വരുമല്ലോ. അപ്പോ ബാക്കി കൂടി തീർത്ത് തരാം… മിസ്സ്: haa കാണാം

Leave a Reply

Your email address will not be published. Required fields are marked *