അതിന് മുൻപിൽ ഞാൻ പതറി. തിരിച്ച് എയ്യാൻ അസ്ത്രങ്ങൾ ഉണ്ടായിട്ടും വേണ്ടെന്ന് വെച്ചു. ഒന്നില്ലെങ്കിലും എൻ്റെ മിസ്സല്ലെ. അൽപ്പം താണ് കൊടുക്കുന്നത് നല്ലതാണ്.
സംസാരിച്ചിരുന്നു സമയം വളരെ വേഗത്തിൽ കടന്ന് പോയി. അമ്മയെ വിളിക്കാൻ ഫോൺ എടുത്തപ്പോഴാണ് സമയം എട്ട് ആയി എന്ന് അറിയുന്നത്. അമ്മയും രാധാമ്മയും എല്ലാം കഴിഞ്ഞ് നാളെ തിരിക്കും എന്ന് പറഞ്ഞു. മിസ്സിനും എനിക്കും ഇനി ഈ ഒരു രാത്രിയും ഒരു പകലും കൂടി മാത്രം സമയം. ചെറുതായിട്ട് നിരാശ തോന്നി. മിസ്സിൻ്റെ മുഖത്തും അത് കാണാനുണ്ട്.അൽപം നേരം ആരും ഒന്നും മിണ്ടിയില്ല. ഞാൻ: മിസ്സേ… മിസ്സ് : എന്താ.. ഞാൻ: നാളെ സോന വരുമോ..? മിസ്സ്: അറിയില്ല, വന്നാൽ സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും ഫുഡ് ഉണ്ടാക്കണ്ടേ. ഞാൻ: അവള വരല്ലേ എന്ന ഞാൻ പ്രാർത്ഥിക്കുന്നത്.. എപ്പോഴാ മിസ്സ് അവൾക് എന്ത് പുഴുങ്ങി കൊടുക്കണം എന്ന് .. മിസ്സ്: ആദീ… എനിക്ക് നിൻ്റെ അവസ്ഥ മനസ്സിലാകും. നിനക്ക് അവളെ ഫേസ് ചെയ്യാൻ പേടിയായിട്ടല്ലെ?..ഹ ഹ ഹ ഞാൻ ; എനിക്കെന്തിനാ പേടി.? മിസ്സ്: മോനേ.. അവൾടെ കാര്യം എല്ലാം നീ തന്നല്ലെ എന്നോട് പറഞ്ഞത്. അപ്പോ എന്നോട് എന്തിനാ ആക്ടിംഗ്.? അവൾടെ സൗന്ദര്യത്തിൽ നീ വീണുപോകും എന്നുള്ള പേടിയല്ലെ നിനക്ക്. ഞാൻ: ദേ ജെസ്സീ.. അനാവശ്യം പറയല്ലേ.. എനിക്ക് തീരെ സുഖിക്കുന്നില്ല കേട്ടോ. മിസ്സ്: നിനക്ക് പേടി തന്നാ .. അതല്ലേ നേരത്തെ അവളെ വിളിക്കാൻ പറഞ്ഞപ്പോ നീ വിഷയം മാറ്റിയത്.. എനിക്ക് മനസ്സിലായില്ലെന്ന് നീ വിചാരിച്ചോ. ഒന്നില്ലേലും നിന്നെക്കാൾ കൊറച്ച് കൂടുതൽ ഉണ്ടിട്ടുള്ളതാ ഞാൻ .. കെട്ടോടാ ” കെഴങ്ങാ..” ഞാൻ: കെഴങ്ങാന്നോ.. അത്രക്ക് അണെ ഞാൻ അവളെ വിളിച്ച് കാണിച്ച് തരാം. അപ്പോ തീരുമല്ലോ… മിസ്സ്: ok .. നീ വിളിച്ച് കാണിക്ക്.. അപ്പോ നോക്കാം.. ഞാൻ: കോപ്പ്..എന്തെങ്കിലും ആവട്ടെ.. പോക്കറ്റിൽ നിന്നും പുറത്തേക്ക് എടുത്ത് അൺലോക്ക് ആക്കി. പെട്ടന്ന് ഒരു ഭയം മനസ്സിൽ പിടിപെട്ടു. വിരലുകൾ സ്ക്രീനിലൂടെ പതിയെ ഇഴഞ്ഞ് കളിച്ചു. വിളിക്കാതിരുന്നാൽ മിസ്സിൻ്റെ വക പരിഹാസം ഉറപ്പാ. വിളിച്ചാൽ അവളോട് എന്ത് സംസാരിക്കും. ഒരു ആവേശത്തിൽ പറഞ്ഞും പോയി. പുല്ല് വേണ്ടാരുന്ന്…