“എന്താ രണ്ട് പേരും കൂടെ ഒരു സ്വകാര്യം പറച്ചിൽ. എനിക്കും കൂടെ കേൾക്കാമോ.? ” ഗ്ലാസ് സോനക്ക് നേരെ നീട്ടിക്കൊണ്ട് മിസ്സ് ചോദിച്ചു.
സോന: ഹേയ് .. അങ്ങനൊന്നുമില്ല. ഞങ്ങൾ ചുമ്മാ ഇങ്ങനെ ഓരോന്ന്. ഞാൻ: നമ്മളെ കണ്ടാൽ ചേച്ചിയും അനിയനും ആണെന്ന് പറയും എന്ന്. എന്താല്ലേ.. സോന എന്നെ ഒന്ന് തറപ്പിച്ച് നോക്കി. ഇത് കണ്ട് മിസ്സ് ചിരിച്ചു.
സോന ; അത് മിസ്സേ.. മിസ്സ്: ഓ.. അതിനിപ്പോ എന്താ.. എനിക്ക് അങ്ങനെ കേൾക്കുന്നത് വലിയ കുഴപ്പം ഒന്നുമില്ല. ഞാൻ: പക്ഷേ എനിക്ക് കുഴപ്പമുണ്ട്.. ഹി ഹി ഹി മിസ്സ്: പോടാ… നീ ഇനി വാ. അപ്പോ കാട്ടിത്തരാം. ഞാൻ: അയ്യോ ഒരു തമാശക്ക് പറഞ്ഞതാണേ. ഇനി അതിൻ്റെ പേരിൽ പിണങ്ങണ്ട. മിസ്സ്: ആണോ.. നല്ല തമാശ. അത്കൊണ്ട് എൻ്റെ ‘അനിയൻ’ പോയി ഈ ഗ്ലാസ് ഒക്കെ ഒന്ന് കഴുകി വെച്ചേക്ക്.. ഇത് കേട്ട് സോന ഒറ്റവലിക്ക് ജ്യൂസ് കുടിച്ചിട്ട് ഗ്ലാസ്സ് എൻ്റെ നേരെ നീട്ടി. കൂടുതൽ ഒന്നും പറയാതെ ഗ്ലാസുകളെടുത് ഞാൻ അടുക്കളയിലേക്ക് പോയി. ഞങ്ങൾക്ക് മൂന്നുപേർക്കും ചിരി വന്നു. കഴിഞ്ഞ ചുരുക്കം സമയം കൊണ്ട് സോന ഞങ്ങളോട് വല്ലാതെ അടുത്തു. ഇപ്പൊ പരസ്പരം സംസാരിക്കാൻ ഞങ്ങൾക്ക് പേടിയില്ല. മിസ്സിനും അവളെ ഇഷ്ടപ്പെട്ടു. മിസ്സും സോനയും കൂടെ ഇപ്പോഴും എന്തോ സംസാരത്തിലാണ്. ഒന്ന് ചേവിയോർത്താൽ അവർ പറയുന്നത് കേൾക്കാം. മിസ്സ്: മുൻപ് സോന പറഞ്ഞില്ലേ . ഞാനും ഇവനും നല്ല friends പോലെ ആണെന്ന്. അത് സത്യമാ. ഇവൻ എനിക്ക് ഞാൻ പഠിപ്പിക്കുന്ന ഒരു കുട്ടി എന്നതിലുപരി ആരൊക്കെയോ ആണ്. ഒരുപക്ഷേ സോനക്ക് അറിയില്ലാരിക്കും , എനിക്ക് ആരുമില്ല. ആകെയുള്ളത് ഞാൻ വളർന്ന ഓർഫനേജിലെ സിസ്റ്റർ മാരും കുട്ടികളുമാണ്. പഠിച്ചതെല്ലാം പലരും സ്പോൺസർ ചെയ്തിട്ടാണ്. ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചിട്ടില്ലെങ്കിലും ആരുമില്ലാത്തതിൻ്റെ സങ്കടം അൽപ്പം വേദനിപ്പിക്കുന്നതാ. സന്തോഷം എന്താണെന്നും ഞാൻ അറിഞ്ഞിട്ടില്ല. ആ സന്തോഷം എനിക്ക് കിട്ടിയത് ആദിയുടെ അടുക്കൽനിന്നാണ്. അവൻ്റെ ഒപ്പമുള്ളപ്പോ എനിക്ക് എല്ലാവരും ഉള്ളപോലെ. അവൻ്റെ അമ്മയ്ക്കും ഞാൻ താമസിക്കുന്ന വീട്ടിലെ രാധാമ്മക്കും എല്ലാം എന്നോട് വലിയ സ്നേഹമാണ്. ഇപ്പൊ അവരോക്കെയാണ് എൻ്റെ ഫാമിലി. ഇതെല്ലാം എനിക്ക് കിട്ടിയത് ആദി കാരണമാണ്. അത്കൊണ്ട് എൻ്റെ ലൈഫിൽ എനിക്ക് ഏറ്റവും important അവനാണ്…