ജെസ്സി മിസ്സ് 6 [ദുഷ്യന്തൻ]

Posted by

സോന : അദ്വൈദിന് എന്നോട് ദേഷ്യമുണ്ടോ..? ഒരു ഞെട്ടലോടെയാണ് ഞാൻ അത് കേട്ടത്.. ” എന്താ.. അങ്ങനെ.. ചോദിച്ചേ.?” അൽപ്പം പരിഭ്രമത്തോടെ ഞാൻ ചോദിച്ചു..

സോന: അദ്വൈദ് എന്നോട് പണ്ടും സംസാരിച്ചിട്ടില്ല.. but… നടക്കുമ്പോഴും, ദാ ഇവിടെ വന്നപ്പോഴും എല്ലാം താൻ എന്നെ വല്ലാതെ അവോയിഡ് ചെയ്യുന്നപോലെ.. ഞാൻ : ഹേയ്..never.. ഞാൻ അങ്ങനെ വിച്ചറിച്ചിട്ടെയില്ല.. സോനയുടെ മുഖത്ത് വിഷാദം തളം കെട്ടി നിന്നു. ഞാൻ: അല്ല ഞാൻ എന്തിനാ സോനയെ avoid ചെയ്യുന്നത്.? സോന : അല്ല അന്നത്തെ …..കാര്യം ഞാൻ: ഓഹ് അതോ.. ഞാൻ എന്തിനാ ദേഷ്യപ്പെടുന്നെ. താൻ തനിക്ക് തോന്നിയ കാര്യം എന്നോട് പറഞ്ഞു , അത്രേയല്ലെ ഉള്ളൂ. ഞാൻ അത് എന്നേ വിട്ട്. താനും അത് വിട്ടേക്ക്.. സോന: ഹൊ.. വെറുതെ പറഞ്ഞതാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്.ഹ ഹ ഹ ഞാൻ: അതെന്താ.. ഞാൻ ശെരിക്കും പറഞ്ഞതാ,. സോനയുടെ കണ്ണുകളിൽ ആതിശയം നിറഞ്ഞു. പെട്ടന്ന് അത് മാറി വേറൊരു ഭാവമായി. സോന: ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യംപറയുമോ..? ഞാൻ: നോക്കട്ടെ.. പറ്റിയാൽ പറയാം സോന: അന്ന് ഞാൻ ഫോൺ വിളിച്ചിട്ട് അറിഞ്ഞൊണ്ട് എടുക്കാഞ്ഞതാണല്ലെ ഞാൻ: അത്.. എനിക്ക് അപ്പോ attend ചെയ്യാൻ തോന്നിയില്ല.. sorry.. സോന: ഹോ.. അത് കുഴപ്പമില്ല.. ആരും ശല്യം എന്ന തോന്നുന്ന കാര്യങ്ങളിൽ തലയിടാറില്ലല്ലോ.ഹി ഹി ഹി

അത് കേട്ട് എനിക്കും ചിരി വന്നു.. ഞാൻ: അന്ന് സോന ശെരിക്കും എന്തിനാ എന്നെ വിളിച്ചത്.? സോന: അത്… ഞാൻ ഒരു sorry പറയാൻ.. അല്ല.. എന്തിനാ വിളിച്ചത് എന്ന് എനിക്കുപോലും അറിയില്ല.. by the way I am sorry. ഞാൻ: താൻ അത് വിടന്നെ.. തനിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ നമുക്ക് നല്ല ഫ്രണ്ട്സ് ആയിട്ട് മുന്നോട്ട് പോകാം..

സോന ഒന്ന് സംശയിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല..ഞാൻ എൻ്റെ കൈ അവൾക്കുനേരെ നീട്ടി. അവളൊന്നു മടിച്ചെങ്കിലും ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർത്തികണ്ട് എനിക്ക് കൈതന്നു. പക്ഷേ അവളുടെ കയ്യിൽ തൊട്ടപ്പോൾ എൻ്റെ ദേഹമാസകലം കുളിര് കോരി.

Leave a Reply

Your email address will not be published. Required fields are marked *