ജെസ്സി മിസ്സ് 6 [ദുഷ്യന്തൻ]

Posted by

വീട് മുഴുവൻ നല്ല വൃത്തി. കണ്ടാൽ പുതിയത് പോലെ തോന്നും. മിസ്സ് ഒത്തിരി കഷ്ടപ്പെട്ടെന്ന് തോന്നുന്നു . അമ്മ പോലും ഇത്രയും നന്നായി ചെയ്തിട്ടില്ല.

സോനയും കണ്ണുകൾ വീടിൻ്റെ ഓരോ മുക്കിലും മൂലയിലും പായിച്ചുകൊണ്ടിരുന്നു. സോനയോട് എന്തൊക്കെയോ സംസാരിച്ചിട്ടു മിസ്സ് അവളെ സോഫയിലിരുത്തി അടുക്കളയിലേക്ക് പോയി. ഞാനും പുറകെ പോയി..

എന്നേകണ്ട് മിസ്സ് ഒന്ന് മുഖം കോട്ടി. ” ആദി…നീ എന്ത് പണിയാ കാണിച്ചത്.. അവളെ അവിടെ ഒറ്റക്ക് ഇരുത്തിയിട്ട് നീ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നേ” ഞാൻ: ഞാൻ പിന്നെ എന്ത് ചെയ്യാനാ…എനിക്കെന്തോ ആ കൊച്ചിനോട് സംസാരിക്കാൻ ഒരു… മിസ്സ്: ആ..അതിനാ പേടി…എന്ന് പറയുന്നത്. ഞാൻ: ദേ.. ജെസ്സിയേ..ചുമ്മാ എന്നെ … മിസ്സ്: എന്തായാലും സോന ഇപ്പൊ നിൻ്റെ അതിഥിയാ.. അത്കൊണ്ട് അതിനോട് എങ്കിലും പോയി സംസാരിച്ച് ഇരിക്ക്, അല്ലെങ്കിൽ അത് എന്ത് വിചാരിക്കും..? ഞാൻ: എൻ്റെ അതിഥിയോ… മിസ്സ് വിളിച്ചിട്ടാ അവള് വന്നേ. അപ്പോ മിസ്സ് വേണം മാനേജ് ചെയ്യാൻ..ok മിസ്സ്: ടാ.. ചെക്കാ..നീ മേടിക്കുമേ.. നീ അല്ലേടാ അവളെ ഇന്നലെ രാത്രി വിളിച്ചിട്ട് വന്നേ പറ്റൂ എന്നോക്കേപറഞ്ഞത്.. അതുകൊണ്ട് നീയും മാനേജ് ചെയ്തേ പറ്റൂ.. അപ്പോ എൻ്റെ മോൻ ചെല്ല്.. ഞാൻ: അത്…ഞാൻ..ചുമ്മാ. മിസ്സ്: അതും ഇതും ഒന്നുമില്ല.. പോടാ..

മിസ്സ് നിർബന്ധിച്ചത് കൊണ്ട് അൽപ്പം മടിച്ചാണെങ്കിലും ഞാൻ അവളുടെ അടുത്തേക്ക് നടന്നു. സോഫയിൽ ഇരുന്നു ഫോണിൽ തോണ്ടുകയാണ്. ഞാൻ ചെന്ന് എതിർ വശത്തുള്ള സോഫയിൽ ഇരുന്നു. എന്നെ കണ്ട് അവള് ഫോൺ ഓഫാക്കി, മുഖത്തേക്ക് വീണുകിടന്ന മുടിയിഴകൾ വിരൽകൊണ്ട് വകഞ്ഞ് ചെവിക്ക് പിന്നിലാക്കി. അവളുടെ ബ്രൗൺ നിറമുള്ള കണ്ണുകൾ എനിക്ക് നേരേ വിടർന്നു. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഒന്ന് ഉടക്കി. ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു. ഞാനും ഒന്ന് ചിരിച്ചെന്ന് വരുത്തി .

സോന: മിസ്സ് എവിടെ? ഞാൻ : മിസ്സ് കിച്ചണിൽ.. സോന: അദ്വൈദിൻ്റെ അമ്മ… ഞാൻ: അമ്മയും അപ്പുറത്തെ ആൻ്റിയും കൂടെ ഒരു യാത്ര പോയിരിക്കുവാ.. സോന: ഹോ…then.. എന്തെകിലും പറ.. ഞാൻ : ഓണം ഒക്കെ എങ്ങനുണ്ടായിരുന്നു.. സോന: കുഴപ്പമില്ലായിരുന്നു. വീട്ടിൽ വലിയ importance ഇല്ലായിരുന്നെങ്കിലും അടുത്തുള്ള ക്ലബ്ബിൽ ഒക്കെ നല്ല ആഘോഷമായിരുന്നു.. ഇവിടെയോ? ഞാൻ: അത് എൻ്റെ ഒരു relative മരിച്ചിട്ട് ഒരുപാട് നാളായില്ല. അത്കൊണ്ട് ഓണം ഒന്നും ആഘോഷിക്കാൻ പറ്റിയില്ല.. സോന: ok… ഞാൻ പതിയെ ഫോണിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.. പക്ഷേ ഇപ്പോഴും സോന എന്നെത്തന്നെ നോക്കി ഇരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *