ചേച്ചി : “എടാ, എടാ”
ഞാൻ : “അപ്പോ തോറ്റേ?”
ചേച്ചി : “ഞാൻ കൂട്ടില്ല”
ഞാൻ : “ഞാൻ പറയുമോ?, പിണങ്ങേണ്ട”
ഉത്സവത്തിന് അച്ഛന്റെ ഒപ്പം പോയപ്പോൾ ഇവൾ പോരുന്നവഴിക്ക് വഴിയിലിരുന്ന് അപ്പിയിട്ടതാണ് ആ കഥ. അതിൽ എരിവും പുളിയും ചേർത്ത് അച്ഛനും അമ്മയും കുറെനാൾ ഇവളെ കളിയാക്കിയിരുന്നു. പിന്നീട് സുധയാന്റി ഒരു ദിവസം അച്ഛനേയും, അമ്മയേയും വഴക്കു പറഞ്ഞു. കുഞ്ഞു കുട്ടികളുടെ മനസിൽ വിഷമമുണ്ടാക്കുന്ന തമാശൊന്നും പാടില്ലാ എന്ന്. അതിൽ പിന്നെ ഈ കഥ വീട്ടിൽ ആരും പറയാറില്ലാത്തതാണ്. എങ്കിലും ഞങ്ങൾ തല്ലുകൂടുമ്പോൾ ഞാൻ എടുത്ത് പ്രയോഗിക്കും. അതോടെ അവൾ കരച്ചിലും തുടങ്ങും. പിന്നെ അമ്മയുടെ കൈയ്യിൽ നിന്നും എനിക്കിട്ട് കിട്ടും. ഇത് പതിവായപ്പോൾ അമ്മ അമ്മാവനോട് പറഞ്ഞു. അതോടെ ഞാൻ നിർത്തി.
“ഹും” അവൾ തറപ്പിച്ചൊരു നോട്ടം നോക്കി.
ഞാൻ : “അല്ല ചേച്ചി, ജിസയ്ക്ക് എന്തോ ഒരു ചുറ്റിക്കളിയുണ്ടോ?”
ചേച്ചി : “അത് ഞാൻ ആദ്യമേ പറഞ്ഞില്ലേ? അവൾക്ക് നിന്നോട് കടുത്ത് മുഹബത്ത് ആണ് എന്ന്. അത് കണ്ടാൽ ആർക്കും മനസിലാകും”
ഞാൻ : “പക്ഷേ എന്നെ കാണുമ്പോൾ അതൊന്നും കാണിക്കുന്നില്ലല്ലോ?”
ചേച്ചി : “നേരെ അങ്ങ് പറയാനൊക്കുമോ? പെമ്പിള്ളേർ ഇതെല്ലാം ഒളിച്ച് പിടിക്കുകയല്ലേ ഉള്ളൂ?”
ഞാൻ : “അല്ല ഇനി പ്രേമമാണെങ്കിൽ തന്നെ എന്തിന്?, കെട്ടാൻ ഒക്കില്ല. രണ്ട് മതം. എന്നെക്കാൾ ഒരു വയസിന് മൂത്തത്. അവളുടെ ഇപ്പോളത്തെ അച്ഛനൊരു തെമ്മാടി, ചേട്ടൻ മറ്റൊരു തെമ്മാടി, പോരാത്തതിന് നിനക്കറിയാവുന്നത് പോലെ അവളുടെ അച്ഛൻ ആരാണെന്ന് അവൾക്ക് തന്നെ അറിയില്ല…”
ചേച്ചി : “എടാ കല്യാണം കഴിക്കുന്നതൊക്കെ പിന്നത്തെ കാര്യം. അതിനോട് എനിക്കും വലിയ താൽപ്പര്യമില്ല. ഞാനാണ് ഇതിന് വഴിമരുന്നിട്ടത് എന്നറിഞ്ഞാൽ അച്ഛനും അമ്മയും എന്നെ കൊല്ലും. ഒരു രസം. നിനക്ക് വേണമെങ്കിൽ ഒരു പ്രേമം. ടൈം പാസിന്. അവൾക്കും പ്രായത്തിന്റേതായ ഒരു സുഖം. കെട്ടാനുള്ള പ്ലാൻ ഉണ്ട് എന്ന് നീ പറഞ്ഞുകളഞ്ഞേക്കരുത്”
ഞാൻ : “അതില്ല, ഇതൊക്കെ വല്ലതും നടക്കുമോ?”