ഞാൻ : “വെറുതെ കണ്ടിട്ട് അങ്ങിനെ നോക്കിക്കൊണ്ടിരിക്കും”
ജിസ : “നമ്മളത്ര നോക്കാൻ മാത്രം ഒന്നൂല്യ”
ഞാൻ : “ആര് പറഞ്ഞു, നല്ല മൊഞ്ചത്തിയല്ലേ?”
ജിസ : “ങാഹ നിങ്ങൾക്ക് പിടിച്ചിർക്കണ്?”
ഞാൻ : “ഉം, കാണാൻ ശേലുണ്ട്”
ജിസ : “ബേറെ ഇല്ലെങ്കിക്കൊണ്ട്”
ഞാൻ : “അല്ല ജിസേ, സത്യം”
ജിസ : “പോ നിങ്ങ കളിയാക്കണ്”
ഞാൻ : “ഇതിപ്പം നല്ല കഥ, കാണാൻ നല്ലതെന്ന് പറയുന്നത് കളിയാക്കലാ”
ജിസ : “എന്നെ ശരിക്കും കണ്ടിരിക്കിനാ?”
ഞാൻ : “ഉം നിങ്ങൾ സംസാരിക്കുമ്പോൾ ഞാൻ നല്ലതു പോലെ നോക്കി”
ജിസ : “എന്നിട്ട്?”
ഞാൻ : “എന്നിട്ടെന്താ കടിച്ചു തിന്നാൻ തോന്നി”
ജിസ : “എന്റെ റബ്ബേ എങ്കി ഞാ ബർന്നില്ല ഓമയ്ക്കായ്ക്ക്”
ഞാൻ : “എന്റെ പൊന്നോ ഒന്ന് പൊക്കാൻ പറഞ്ഞതാ. നീ ബാ”
ജിസ : “ഈയ്യ് ഉശാറുണ്ട്”
ഞാൻ : “പേടിയുണ്ടല്ലേ?”
ജിസ : “കൊർച്ച്”
ഞാൻ : “പേടിയുള്ളത് നല്ലതാ”
ജിസ : “എന്തീന്?”
ഞാൻ : “ചുമ്മാ”
ജിസ : “എന്നെ കണ്ടിട്ട് പിന്നെന്തൊക്കെ തോന്നിർക്ക്ണ്?”
ഞാൻ : “പറയട്ടെ?”
ജിസ : “പറ്യ്യ്”
ഞാൻ : “നിന്നെ അങ്ങ് പ്രേമിച്ചലോ എന്ന്”
ജിസ : “”
ഒരു നിമിഷം നിശബ്ദം.
ജിസ : “ആളെ സുയ്പ്പാക്ക്ണ്”
ഞാൻ : “എയ് നുണ പറഞ്ഞതൊന്നുമല്ല, സത്യമായിട്ടും”
ജിസ : “ഈയ്യ് എന്റെ എളേതല്ലേ?”
ഞാൻ : “ഒരു വയസ്, ചിലപ്പോൾ കൂട്ടി നോക്കിയാൽ മാസങ്ങൾ”
ജിസ : “അദ് കൊയ്പ്പില്ല്യാ?”
ഞാൻ : “നിനക്ക് കുഴപ്പമുണ്ടോ?”
ജിസ : “അറീല്ല”
ഞാൻ : “അപ്പോ അതേ പ്രശ്നമുള്ളൂ, ബാക്കിയൊക്കെ ഓക്കെ?”
ജിസ : “അങ്ങിനെ ഞാ പർഞ്ഞീല”
ഞാൻ : “പിന്നെ”
ജിസ : “പിന്നെ ഒന്നൂല്യ”
ഞാൻ : “അപ്പോൾ പ്രേമിക്കുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല”
ജിസ : “ഉണ്ട്”
ഞാൻ : “എന്താ കുഴപ്പം?”