വിധിയുടെ വിളയാട്ടം 5 [അജുക്കുട്ടൻ]

Posted by

 

വിറക്കുന്ന കൈകളിൽ കണ്ണീരിൽ കുതിർന്ന കടലാസുമായി വിനോദിനി ബോധം കെട്ട് വീണു.

 

നിലവിളി കേട്ട് ഓടി വന്ന നാരായണൻ സംഭവമറിഞ്ഞ് നിർവികാരനായി നിന്നു. കാക്കക്കും പൂച്ചക്കും കൊടുക്കാതെ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുനടന്ന കുട്ടികളിൽ ഒന്ന് ഒരു സുപ്രഭാതത്തിൽ ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടിയിരിക്കുന്നു. ഉൾക്കൊള്ളാനാവുന്നില്ല. അടുത്തുള്ള കസാരയിൽ എങ്ങിനെയോ പിടിച്ച് അതിൽ ഇരുന്നു.

ലിനി വേഗം ഫോണെടുത്ത് വലിയച്ഛനേയും ചെറിയച്ഛനേയും എല്ലാം വിളിച്ചു.

 

എല്ലാവരും കൂടി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മൗനം തളം കെട്ടികിടക്കുന്ന നാരായണന്റെ വീട് ഇപ്പോൾ ഒരു മരണം നടന്ന വീടിന് തുല്യമായി തോന്നും. ഇടക്ക് ഇടക്ക് വിനോദിനിയുടെ തേങ്ങൽ കേൾക്കാം.

നാട്ടുകാരും വീട്ടുകാരും എല്ലാം അറിഞ്ഞു. ഇനി കാത്തുനിന്നിട്ട് കാര്യമില്ല,, നമുക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകാം,

 

അതേ ഏട്ടാ,, വല്യേട്ടൻ പറഞ്ഞതിലും കാര്യമുണ്ട്. നമുക്കാ വഴിക്കൊന്ന് ശ്രമിക്കാം. വലിയമ്മയുടെ പേരക്കുട്ടി എസ് ഐ ദിനൂപിന്നെ അറിയിച്ചാൽ അവൻ രഹസ്യമായി കാര്യങ്ങൾ നീക്കിക്കോളും.

 

ഏട്ടനും അനിയനും പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നിയ നാരായണൻ സമ്മദം മൂളി.

 

ലിജിയുടെ കുടുമ്പത്തിന്റെ പിടിപാട് നന്നായി അറിയാവുന്ന അജീഷിന്റെ വകയിലെ ഏട്ടൻമാരും കൂട്ടുകാരും,, രണ്ടു പേരെയും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ സറണ്ടർ ആക്കി. പ്രായപൂർത്തി ആയതിനാൽ പിന്നെ കോടതി നോക്കിക്കൊള്ളും എന്നവർ കണക്കുകൂട്ടി.

 

അങ്ങിനെ കോടതിയിൽ നിന്നും അജീഷും കുടുംബവും വിജയശ്രീലാളിതരായി ലിജിയെ കൊണ്ടുപോകുന്നത് നോക്കിനിൽക്കാനെ നാരായണനും കുടുംബത്തിനും കഴിഞ്ഞുള്ളൂ.

 

കരഞ്ഞു വിളിച്ചിട്ടും തിരിച്ചുവരാതെ തങ്ങളെ ഉപേക്ഷിച്ച് പോയ മകളോട് ഇപ്പൊ വിനോദിനിക്ക് അടക്കാനാകാത്ത വെറുപ്പാണ്.

 

നാരായണന് പക്ഷെ ദേഷ്യമായിരുന്നില്ല, തങ്ങളുടെ സ്നേഹം തിരിച്ചറിയാതെ പോയ മകളോട് സഹതാപം മാത്രമായിരുന്നു. എന്തായാലും നാരായണൻ ഒന്ന് തീരുമാനിച്ചു. തന്റെ മക്കൾ മുതിർന്നിരിക്കുന്നു. ബാക്കിയുള്ള രണ്ട് പേര് ഇതുപോലുള്ള ചതിക്കുഴിയിൽ ചാടുന്നതിന് മുൻപ് കെട്ടിച്ചയക്കണം.

 

മാസങ്ങൾ കടന്നു പോയി,, നാരായണനും വിനോദിനിയും മനസുകൊണ്ടെല്ലാം ഉൾക്കൊണ്ടുകഴിഞ്ഞു.ലിനിയുടെ കല്യാണാലോചന തകൃതിയായി നടന്നു. നല്ലൊരു ചെക്കനെയും ഒത്തു കിട്ടി. ലിനിയുടെ ശരീര പ്രകൃതത്തിനൊത്ത ഒരുത്തൻ. ഒരു പ്രൈവറ്റ് ബാങ്കിൽ ജോലി കിട്ടിയതെ ഉള്ളു,, വലിയ ശബളമൊന്നും ഇല്ല, എന്നാലും ജോലിയുണ്ടെന്ന് പറയാം.പേര് അനിൽ. വീട്ടിൽ പ്രായമായ അമ്മ മാത്രം.

Leave a Reply

Your email address will not be published. Required fields are marked *