എന്നെ സമാധാനിപ്പിക്കാൻ വേണ്ടി ആണേലും ആ പഴയ കുറുമ്പിയെ കാണാൻ കഴിഞ്ഞു.
എല്ലാം മനസ്സിൽ ഒതുക്കി എന്നെ ഓക്കെ ആക്കാൻ ആയിരിക്കും പാവം….
ഇനി ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ല ഇപ്പോൾ കൂട്ടിനു ഇവൾ കൂടി വന്നപ്പോൾ ഒരു ധൈര്യം ഒക്കെ വന്നു തുടങ്ങിയത് പോലെ….
എല്ലാം പഴയതുപോലെ ആക്കി എടുക്കണം.
അച്ഛൻ സമ്പാദിച്ചത് ഒന്നും ഇനി ഒരുത്തന്റെയും ദുഷ്ട കണ്ണുകൾക്ക് ഇരയാവാൻ പാടില്ല.
ഇനി ആരേലും അതിനു മുതിർന്നാൽ അവരെ ഒന്നും ബാക്കി വക്കാനും പാടില്ല.
ഒരുത്തനും എന്റെ കുടുംബത്തിന് മുകളിൽ ഇനി കൈ വെക്കരുത് വെക്കാൻ സമ്മതിക്കില്ല..
അങ്ങനെ ഓരോന്ന് ആലോചിച്ചുകൊണ്ട് ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി തിരികെ വന്നപ്പോൾ അവൾ അവിടെ തന്നെ ഉണ്ടായിരുന്നു.
എല്ലാ ദുഖങ്ങളും ഉള്ളിലൊതുക്കി അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു.
എന്നിട്ട് എനിക്ക് അരികിൽ വന്നു ഒന്ന് അടിമുടി നോക്കിയിട്ട് പറഞ്ഞു തുടങ്ങി.
അവൾ : ദേ ഇപ്പോഴേ പറഞ്ഞേക്കാം നാളെ കമ്പനി തുറക്കാൻ പോവുമ്പോൾ ഈ കോലത്തിൽ എങ്ങാനും ആണ് വരുന്നതെങ്കിൽ നിന്റെ പേട്ട് തല ഞാൻ അടിച്ചു പൊട്ടിക്കും പറഞ്ഞേക്കാം.
മര്യാദക്ക് മുടിയും താടിയും ഒക്കെ വെട്ടി നടന്നോണം.
😡
അവൻ നടക്കുന്നു ഭ്രാന്തൻ മാർക്ക് ഇതിലും വൃത്തി കാണും.
ഇപ്പോൾ അവൾ ആ പഴയ ഐഷു ആയി കഴിഞ്ഞു.
ഉള്ളിലുള്ളതൊക്കെ രണ്ടാളും പരസ്പരം പറഞ്ഞു തീർത്തത് കൊണ്ടാവാം രണ്ടാളുടെയും മനസ്സിലൊരു ആശ്വാസം തോന്നിയത്.
അത് ഞങ്ങളുടെ മുഖത്തും വ്യക്തമായിരുന്നു.
ഞങ്ങൾ രണ്ടാളും താഴേക്ക് പോയി.
എന്നോട് ചേർന്ന് തോളിൽ കയ്യിട്ടുകൊണ്ട് അവളും നടന്നു.
ഞങ്ങൾ താഴേക്ക് ചെല്ലുമ്പോൾ ചെറിയച്ഛനും ആഷിക്കും ഹബീബും കൂടി എന്തോ സംസാരിച്ചിരിക്കുക ആയിരുന്നു.
ഞങ്ങളെ കണ്ടത് കൊണ്ടാവണം പെട്ടന്ന് അവരുടെ സംസാരം അവർ നിറുത്തി.
“ഇപ്പോൾ അവൻ ഒന്നും അറിയരുത് കേട്ടോ “