എന്റെ കല്പനകൾ മാത്രം ആയിരിക്കണം നീ കേൾക്കുന്നത്.
അത്രയും പറഞ്ഞ ശേഷം അയാൾ കേളുവിന് മുൻഭാഗത്തായി ഒരുക്കിയ കളത്തിലേക്ക് ഇരുന്നുകൊണ്ട് തന്റെ ആഭിചാര ക്രിയകൾ ചെയ്യാൻ തുടങ്ങി..
“ഓം ഹ്രീം സ്വാഹാ ഓം ആഗച്ച ആഗച്ച കന്യക ”
അയാളുടെ ഉഗ്ര ശബ്ദത്താൽ ഉള്ള മന്ത്രങ്ങൾ ആ വനത്തിലാകെ മുഴങ്ങി കേട്ടു. അയാളുടെ മന്ത്രവാതങ്ങളുടെ ഫലമായിരിക്കണം വനത്തിന് പുറത്തുള്ള നാട്ടിലെ ഒരു കന്യകയായ പെൺകുട്ടി ആരോ കൂട്ടി കൊണ്ടുപോകുന്ന കണക്കെ അയാളുടെ പൂജാ സ്ഥലത്തേക്ക് എത്തിച്ചേർന്നു.
അവൾ വന്നപാടെ വസ്ത്രങ്ങൾ മുഴുവനും സ്വയം അഴിച്ചുമാറ്റിയ ശേഷം രണ്ടു കാലുകളും അകത്തി ആ കളത്തിന് നടുവിൽ ദിഗംബരന് അഭിമുഖമായി ഇരുന്നു. അയാൾ എന്തൊക്കെയോ ഖോരമായ മന്ത്രങ്ങൾ ജപിച്ചുകൊണ്ടിരുന്നു. ശേഷം ഒരു വലിയ പാറ കഷ്ണം എടുത്തുകൊണ്ടു വന്നു ആ പെൺകുട്ടിയുടെ മുന്നിലായി വെച്ച ശേഷം അവളുടെ തല ആ കല്ലിനു മുകളിലായി പിടിച്ചുകൊണ്ടു വീണ്ടും അലറി അലറി ഓരോ മന്ത്രങ്ങൾ ജപിക്കുവാൻ തുടങ്ങി.
ശേഷം തന്റെ അരയിൽ കരുതിയിരുന്ന ഒരു കത്തി എടുത്ത് ആ പെൺകുട്ടിയുടെ കഴുത്തു മുറിച്ചു അവളുടെ രക്തം ഒരു പാത്രത്തിലായി ശേഖരിച്ചു. അവസാനമായി ഒരു പിടച്ചിലോടു കൂടി ആ പെണ്ണ് അവിടെ മരിച്ചു വീണു. ശേഷം തന്റെ മുന്നിൽ കൈകൾ കൂപ്പി പ്രാർത്ഥിക്കുന്ന കേലുവിനടുത്തേക്ക് അയാൾ ആ കുട്ടിയുടെ രക്തവുമായി ചെന്ന ശേഷം അവനെ ആ രക്തത്തിൽ അഭിഷേകം ചെയ്തു.
എന്നിട്ട് പറഞ്ഞു തുടങ്ങി.
“കേളു കന്യകയായ യുവതിയുടെ രക്തത്താൽ അഭിഷേകം ചെയ്യപ്പെട്ട നീ ഒരു മനുഷ്യനും തടുക്കാൻ കഴിയാത്ത ശക്തിയായി മാറും.
നീ ആഗ്രഹിക്കുന്നതൊക്കെ നിനക്ക് ലഭിക്കും ഏഴു വർഷങ്ങൾക്ക് ശേഷം കണ്ണുകൾ തുറക്കുന്ന നീ ഒരു പുതിയ അവതാരമായി മാറും. അവൾ നിനക്ക് വേണ്ടതൊക്കെ തന്നു നിന്നെ അനുഗ്രഹിക്കും. ” അത്രയും പറഞ്ഞ ശേഷം അയാൾ അവിടെ നിന്നും നടന്നകന്നു.
പല ശബ്ദങ്ങളും കേളുവിന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു. മൃഗങ്ങളും പ്രകൃതിയും അവനെ ഉണർത്തുവാൻ ശ്രമിച്ചു പക്ഷെ തന്റെയുള്ളിലെ ദൃഢനിശ്ചയം അവനെ അതിൽ ഒന്നും ശ്രദ്ധ കൊടുക്കാതെ ദിഗംബരൻ പറഞ്ഞത് പ്രകാരം തന്റെ ലക്ഷ്യത്തിലേക്ക് മാത്രം ശ്രദ്ധ കൊടുക്കാൻ സഹായിച്ചു. അല്ലങ്കിൽ അതിനുള്ള കഴിവുകൾ അവൻ നേടിയെടുത്തുകഴിഞ്ഞിരുന്നു.