അച്ഛന്റെ ആ പ്രവർത്തിയിൽ തന്റെ സ്വയം നിയന്ത്രണം വിട്ട കേളു സ്വന്തം അച്ഛൻ ആണന്നു പോലും വകവെയ്ക്കാതെ വലിയ മുത്തശ്ശന്റെ തല വെട്ടി കൊന്നുകളഞ്ഞു എന്നാണ് പറയപ്പെടുന്നത്.
പക്ഷെ അപ്പോഴേക്കും സ്വത്തുവകകൾ എല്ലാം തന്നെ അദ്ദേഹം തന്റെ പ്രജകൾക്ക് നൽകിയിരുന്നു.
തങ്ങൾക്ക് പ്രിയപ്പെട്ട തമ്പുരാനേ കൊന്ന കൊച്ചു തമ്പുരാനെ നാട്ടുകാർ എല്ലാവരും കൂടി പട്ടിയെ തല്ലുന്നത് പോലെ തല്ലി നാടുകടത്തി.
തനിക്കേർപ്പെട്ട മാനഹാനിയും നഷ്ടമായ സ്വത്തുക്കളും അയാളെ എന്തും ചെയ്യാൻ മടിക്കാത്ത ഒരു അസുര ഭാവത്തിലേക്ക് തന്നെ കൊണ്ടെത്തിച്ചു.
പക്ഷെ ശാരീരികമായി ജനങ്ങളെ എതിർക്കാൻ കഴിയില്ല എന്ന് ഉറപ്പുണ്ടായിരുന്ന അദ്ദേഹം തന്റെ ലക്ഷ്യം കാണുന്നതിന് വനങ്ങളിൽ മാത്രം താമസിച്ചിരുന്ന ദുർമന്ത്ര വാദത്തിലൂടെ ശക്തികൾ സ്വയക്തമാക്കിയ ദിഗംബരൻ എന്നാ മന്ത്രവാദിക്ക് അരികിലേക്ക് എത്തി.
ദിഗംബരന് പല കഴിവുകളും ഉണ്ട് എന്ന് കേട്ടിട്ടുണ്ട് എങ്കിലും കൊടിയ വിഷമുള്ള പാമ്പുകൾ കാവൽ നിൽക്കുന്ന പുലിതോലിൽ ഇരുന്ന് തപസ്സു ചെയ്യുന്ന ദിഗംബരന്റെ രൂപം കണ്ട് അദ്ദേഹം കേട്ടുകേൾവിയെക്കാൾ കൂടുതൽ ഭയപ്പെട്ടു.
കരുതിരുണ്ട കണ്ണുകളും രക്ത നിറത്തിലുള്ള വസ്ത്രങ്ങളും ധരിച്ചുകൊണ്ട് വായുവിൽ ഇരിക്കാനും എന്തിനു നിന്ന നിൽപ്പിൽ ഒരു ശരീരത്തിൽ നിന്നും മറ്റൊരു ശരീരത്തിലേക്ക് വരെ തന്റെ ആത്മാവിനെ കയറ്റാൻ കഴിവുണ്ടായിരുന്നു ദിഗംബരന്.
പേടിച്ചു നിൽക്കുന്ന കേളുവിനെ കണ്ട ദിഗംബരൻ ഭയപ്പെടുത്തും വിധം ശക്തമായ ശബ്ദത്തോട് കൂടി ചോദിച്ചു.
ദിഗംബരൻ : എന്താ മനക്കൽ കോവിലകത്തെ കൊച്ചു തമ്പുരാനേ ഇവിടെ വന്നതിന്റെ ഉദ്ദേശം?
കേളു : എല്ലാം അങ്ങേയ്ക്ക് അറിയാമായിരിക്കും അല്ലോ 🙏
ദിഗംബരൻ : അറിയാം അവകാശപ്പെട്ടതെല്ലാം നഷ്ടമായി അല്ലെ?
അതിനു വേണ്ടി സ്വന്തം പിതാവിനെ പോലും വധിക്കേണ്ടി വന്നിട്ടും ഒന്നും ലഭിച്ചില്ല…..
കേളു : അതെ സ്വാമി…
എന്റെ അടിമകൾ ആയി കിടന്ന നായ്ക്കൾ എല്ലാം എന്നെ കല്ലെറിഞ്ഞു ഓടിച്ചു 😔😡
എനിക്ക് വേണം എന്റെ പാതം തൊടുന്നതെല്ലാം എനിക്ക് മാത്രം ഉള്ളതാവണം.
സ്വാമി എന്നെ ശിഷ്യപ്പെടുത്തണം 🙏