മഞ്ജുവിന് മാത്രം സ്വന്തം 2 [Zoro]

Posted by

ഇതൊക്കെ എപ്പോ എടുത്ത്,,,, ഇതിൽ എന്നെ കാണാൻ ഇത്ര ഭംഗിയോ,,,,, കൊള്ളാലോ ഇതിൽ ഞാൻ ഗ്ലാമര്‍ ആണെല്ലോ ,,,, ഇത് എപ്പോ എടുത്ത് ഞാൻ പോലും അറിഞ്ഞില്ലല്ലോ,,,,,,

പെട്ടെന്ന് എന്റെ ഉള്ളിലെ ചെകുത്താന്‍ ശടകുടെന്ന് എഴുനേറ്റ് എന്നെ ഓര്‍മ്മിപ്പിച്ചു““““ നിന്റെ സ്വപ്നം നിന്റെ ആഗ്രഹം എല്ലാം ഇല്ലാതാക്കിയ അവളും ആ ദിവസം…….. എൻ്റെ പൊന്നേ ഒന്നും ഓർമിപ്പികല്ലെ എന്നും പറഞ്ഞു ഞാൻ ആ ബെഡിൽ കിടന്ന്……

 

 

 

“””മോനെ ഒന്ന് എണീറ്റെ.. മോനെ…… ആദി.. …”””

ആരോ എന്നെ തട്ടി വിലിച്ചപ്പോ ആണ് ഞാൻ ഞെട്ടി കണ്ണ് തുറന്നത് നോക്കിയത് …..

ഞാൻ ഇത് ഇപ്പോ എവിടെയാ , ഇത് ഏതാ സ്ഥലം, ഒന്നും തന്നെ എനിക്ക് വെക്തം അല്ല….. പൊതുവെ വൈകിട്ട് ഉറങ്ങി രാത്രി എഴുന്നേറ്റാൽ കഞ്ചാവ് അടിച്ച പോലെയെന്നാണ് പറയാറ്….. ഒന്നും അങ്ങോട്ട് മനസിലാവില്ല…..

ഞാൻ കണ്ണ് ഒന്നുടെ തിരുമ്മി നോക്കി, വീണ്ടും എന്റെ കാതുകളില്‍ ആ ശബ്ദം ………..

 

“””””മോനെ… ഇത് ഇത്ര നേരം ആയി എന്നാ വിചാരം……. നേരെത്തെ ഞാൻ ചായയമായി വന്നപ്പോ മോൻ ഉറങ്ങുകയായിരുന്നു. …. അപ്പോ. …ശല്യം … ചെയ്യണ്ട എന്ന് കരുതി ഞാൻ പോയി… ഇത് ഇപ്പൊ രാത്രി 8 മണി ആയി…. മോനെ നീ എഴുനേറ്റ് ഒന്ന് ഫ്രഷ് ആയി… വാ.. “””‘”””

അപ്പോഴാണ് എനിക്ക് എല്ലാം ഒന്ന് ക്ലിയർ ആയി കാണുവാന്‍ തുടങ്ങിയത്… ബെഡിൽ കിടന്നതെ ഓർമ്മ ഉള്ളൂ,,,, ഞാൻ അങ്ങ് മയങ്ങി പോയി…. ഇപ്പോ ആ ശബ്ദത്തിന്റെ ഉടമയുടെ മുഖം വെക്തമായി കണ്ടു… അനുവിൻ്റെ അമ്മ……

“”””””സോറി അമ്മെ ഞാൻ ഒന്ന് ഉറങ്ങി പോയി…..”””””””””””

 

“”””””സാരഇല്ല ………..മോൻ വേഗം ഫ്രഷ് ആയിട്ട് താഴേ വാ ……………..നമുക്ക് ഒന്നിച്ച് ഭക്ഷണം കഴിച്ചിട്ട്,,,,, ഒന്ന് അചൻ്റെ കൂടെ ചെറിയച്ഛന്റെ വീട് വരെ പോകാം…. അവിടെ കല്യാണത്തിന്റെ ഒരുക്കങ്ങൾ ഏതു വരെ ആയി എന്ന് അറിയാനും അതിന്റെ കൂടെ മോനെ അവര്‍ക്ക് ഒക്കെ ഒന്ന് പരിചയപ്പെടാനും പറ്റും. ഞങ്ങളുടെ എല്ലാ ബന്ധുക്കളും മോനെ കാണാന്‍ കാത്തിരിക്കുകയാണ്…. ഞാനാ പറഞ്ഞത് മോൻ ഇപ്പൊ ഉറങ്ങുകയാണ് ആരും ഇങ്ങോട്ട് വന്ന് ശല്യം ചെയാണ്ടാണ്……”””””””

Leave a Reply

Your email address will not be published. Required fields are marked *