“”””””””കുഞ്ഞ് ആകെ വിയർത്തല്ലോ ……….. പോയ് മുകളിലെ മുറിയിൽ പോയി റെസ്റ്റ് എടുക്ക് അപ്പോഴേക്കും അമ്മ ചയെയും ആയി വരാം “”””””
“”””മോളെ മോന് നിങ്ങളുടെ മുറി കാണിച്ച് കൊടുക്ക് “”””””
അമ്മ അനുവിനോട് പറഞ്ഞു,, അത് കേട്ടിട്ട് അവൾക്ക് അത്ര പിടിച്ചിലെന്ന് അവളുടെ മുഖഭാവം കണ്ട് എനിക്ക് മനസിലായി……..
—- കല്യാണത്തിന് ശേഷം വിരുന്നിനു പോലും ഞാൻ അവളുടെ വീട്ടിൽ വന്നിട്ടില്ല. പലപ്പോഴും പലകാരണങ്ങൾ പറഞ്ഞു ഒഴിന്ന് മാറി നടന്നു, പക്ഷേ ഇത്തവണ എൻ്റെ അച്ഛൻ ദേവൻ എന്നെ പിടിച്ച പിടിയിൽ നിന്നും വിട്ടില്ല(തന്ത പടി ആൾ ഒരു അല്പം പെശകാ), അച്ഛൻ്റെ വാക്ക് അനുസരിക്കുക അല്ലാതെ വേറെ ഒരു മാർഗവും എനിക്ക് മുന്നിലായി ഉണ്ടായിരുന്നില്ല ————-
“””””അതേയ് ……..എന്തെകിലും ആവിശ്യം ഉണ്ടെങ്കിൽ എന്നെയോ, അമ്മയെയോ വിളിച്ചാൽ മതി..”””””””
അനുവിൻ്റെ കൂടെ റൂമിൽ പോകുമ്പോ അവൾ ആരോടെന്നില്ലാതെ മൊഴിഞ്ഞു…. (എന്റെ പട്ടി വിളിക്കും നിന്നെ മനസ്സ് തെണ്ടി)
ഇപ്പോ അവൾക്ക് കുറച്ച് അഹങ്കാരം കൂടിയ പോലെ തോനുന്നു……. അല്ലെങ്കിൽ ചിലപ്പോ എനിക്ക് തോന്നിയത് ആവോ…….
“””””നിന്നെ ഇവിടെ എല്ലാവരും — അനു — എന്നാണോ വിളിക്കുന്നത് “””””
എൻ്റെ നാക്ക് എന്നോട് പോലും ചോദിക്കാതെ അവളോടായി പറഞ്ഞു…..
“ഉം…..”
എന്ന് മൂളിയത് അല്ലാതെ ഒരു അക്ഷരം പോലും പറഞ്ഞില്ല.
“”ശ്ശേ… ഞാനായിട്ട് എൻ്റെ വില വെറുതെ കളഞ്ഞു..””” എൻ്റെ മനസ്സ് എന്നോടായി പല രീതിയില്‍ പുച്ഛം നൽകി എന്നെ അങ്ങ് ഇല്ലാണ്ടാക്കി കളഞ്ഞു….
ആദ്യമായി ഞാൻ എൻ്റെയും അവളുടെയും മുറി കണ്ടു.
നല്ല വൃത്തി ഒക്കെ ഉണ്ട് പക്ഷെ എൻ്റെ റൂമിൻ്റെ അത്ര ഇല്ല,,,,,,,ഓരോന്ന് മനസ്സിൽ പറഞ്ഞ് njan ബെഡിൽ ഇരുന്നു……. അവള് എന്നോട് എന്തോ പറയാൻ വന്നിട്ട് ഒന്നും മിണ്ടാതെ വാതിൽ അടച്ചിട്ട് പോയി……..
ഞാൻ അവളുടെ റൂം നന്നായിട്ട് നോക്കി, ചുമരിൽ ഒക്കെ പലതരം ഫോട്ടോക്ക് ഒപ്പം ഞങളുടെ കല്യാണ ഫോട്ടോ എന്റെ കണ്ണില്‍ പെട്ടു,,….