അഹ് ചേട്ടാ.””” രാവിലെ കോഴിക്കോടിന് പോകണം വണ്ടി റെഡി ആക്കിയിടണെ…..
മ്മ്മ്മ്.”””
പിന്നെ, ചേട്ടന്റെ മോൻ പഠിത്തമൊക്കെ കഴിഞ്ഞിട്ട് വെറുതെ നിൽക്കുവല്ലേ…
വീട്ടിൽ തന്നെയാണ്. എവിടെയെങ്കിലും താല്കാലികമായിട്ടെങ്കിലും ഒരു ജോലി നോക്കണമെന്നൊക്കെ പറയുന്നുണ്ട്.””
ആണോ….” അവന്റെ പേരെന്താണ്. ?
വിനു…
മ്മ്മ് എന്നാൽ നല്ലൊരു ജോലി റെഡി ആവുന്നതുവരെ നമ്മുടെ ഇവിടുത്തെ ഓഫീസിൽ നിൽക്കാൻ പറയ്… അവിടെ ഇപ്പം ഒരാളെ ഉള്ളു.” കുറച്ചു ദിവസം എന്തായാലും വിനു അവിടെ നിൽക്കട്ടെ.
അഹ്… ഞാൻ പറയാം മോനെ.”””
എങ്കിൽ ശരി ചേട്ടാ ഞാൻ ഒന്ന് കുളിച്ചു റെഡി ആയിട്ട് വരാം.. അയാൾ പറഞ്ഞുകൊണ്ട് അകത്തേക്ക് പോകുമ്പോൾ ചന്ദ്രൻ ഫോണെടുത്തു ഉടനെ തന്നെ വിനുവിനെ വിളിച്ചു കാര്യം പറഞ്ഞു.””
ചന്ദ്രനെ കുറിച്ച് പറയുവാണെകിൽ പണ്ടുമുതലേ കൂടിയതാണ് റസാഖിന്റെ വീട്ടിലെ ഡ്രൈവർ ആയിട്ട്. റസാഖിന്റെ വാപ്പ ആയിരുന്നു ബിസിനസുകൾ എല്ലാം നോക്കി നടത്തിക്കൊണ്ടിരുന്നു. അയാൾ ഒഴിഞ്ഞപ്പോൾ മകനായ റസാഖ് ഏറ്റെടുക്കുകയായിരുന്നു ജില്ലയിലെ പലഭാഗങ്ങളിലായി തുടങ്ങിയതാണ് കൊറിയർ പരിപാടി… വലിയ ബിസ്സിനെസ്സ് വിജയം ആയതോടെ അത് കൂടുതൽ സ്ഥലതെക്ക് വ്യാപിപ്പിച്ചു.. അതിൽ വീടിനടുത്തുള്ള ഓഫീസിൽ ജോലിക്കാണ് ചന്ദ്രന്റെ മകൻ വിനുവിനെ വിളിച്ചത്.. അവിടെ ഇപ്പം ജോലിക്കുള്ളത് മുൻപേ പറഞ്ഞ സൽമയാണ്.”” സൽമയുടെ ഭർത്താവ് സലീമും റസാഖും പഴയ ചങ്ങാതിമാർ ആയിരുന്നു ഇടയ്ക്കെപ്പോഴോ കണ്ടുമുട്ടിയപ്പോൾ ആണ് ഭാര്യയെ അവിടെ ജോലിക്ക് വിട്ടത്. നല്ല ശമ്പളം ഉള്ളതുകൊണ്ട് സലീമാണ് സൽമയെ നിർബന്ധിച്ചു അവിടെ കയറ്റിയത്.
ചന്ദ്രന്റെ ഭാര്യ ഉഷ മക്കൾ വീനീതയും വിനുവും മോളുടെ കല്യാണം ഒകെ കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ ആണെങ്കിൽ വിനു പഠിത്തമൊക്കെ കഴിഞ്ഞു ഇപ്പം വീട്ടിലെ റൂമിനുള്ളിൽ തന്നെയാണ്. വല്യ കൂട്ടുകാരൊന്നും അവനില്ല.”” ആളുകളോട് പെട്ടന്ന് ഇടപെഴകാൻ താല്പര്യം ഇല്ലാത്ത പ്രകൃതം ആണ്…
ഫോൺ വിളിച്ചു പറയുമ്പോൾ മനസില്ലമനസോടെ ആണെങ്കിലും വിനു സമ്മതിച്ചു….
ഈ സമയം ഉറക്കം ഉണർന്ന രതീഷ് കണ്ണുംതിരുമ്മികൊണ്ടു പുറത്തേക്കു വന്നു.
അമ്മ എന്തെടി ???