ശരണ്യ : ഞാൻ അങ്ങനെ ആണ് എല്ലാരോടും സംസാരിക്കുന്നത്…
ഞാൻ : ഇംഗ്ലീഷ് അറിയില്ലേ..
ശരണ്യ : അറിയാം എന്നാലും ചില അർഥങ്ങൾ കുറച്ചു പാടാണ് മനസിലാക്കാൻ..
ഞാൻ : ശരണ്യ എത്ര വരെ പഠിച്ചു…
ശരണ്യ : ബി എ മലയാളം..
ഞാൻ : എന്നിട്ടു ആണോ ഇംഗ്ലീഷ് മനസിലാക്കാൻ പാട്…
ശരണ്യ : എസ് എസ് എൽ സി വരെ മലയാളം മീഡിയും ആയിരുന്നു…അതുകൊണ്ട് കുറച്ചു പാടുണ്ട്
ഒരു നിമിഷം ഞാൻ ആലോചിച്ചു റൂബിനയുടെ സ്കൂൾ അല്ലായിരുന്നോ ഇവൾ, ശെരിയാ അവിടെ 2 മീഡിയും പഠിപ്പിക്കും…
ഞാൻ : സോറി ഫോർ ദിസ് ഈവിനിംഗ്…
ശരണ്യ : മലയാളത്തിൽ പറയാമോ…
ഞാൻ : സോറി..
ശരണ്യ : എന്തിനാ സോറി…
ഞാൻ : അല്ല രാത്രി ഞാൻ പറഞ്ഞ കാര്യം ഇയാൾക്കു സങ്കടം ആയെങ്കിൽ അതിനു സോറി പറയുന്നു…
ശരണ്യ : സാരമില്ല എനിക്ക് ഇപ്പോ ഇത് ശീലം ആയി..
ഞാൻ : ഉറങ്ങാറായില്ലേ 12.30 കഴിഞ്ഞല്ലോ..
ശരണ്യ : നിങ്ങൾ ഉറങ്ങാറായില്ലേ…
ഞാൻ : എനിക്ക് ഒരു വീഡിയോ കാൾ ഉണ്ടായിരുന്നു ഓഫീസിൽ സ്റ്റാഫിനെ വിളിക്കാൻ ഉണ്ടായിരുന്നു…
ശരണ്യ : പെൺകുട്ടി ആയിരിക്കും..
ഞാൻ : ആയെ അല്ല എന്റെ ബോസിനെ ആണ് വിളിച്ചത് ( ഞാൻ നുണ പറഞ്ഞു)
ശരണ്യ : ഓ ഞാൻ കരുതി കാമുകിമാർ ആയിരിക്കും എന്ന്…
ഞാൻ : എനിക്ക് അങ്ങനെ ആരും ഇല്ലെടോ…
ശരണ്യ : അങ്ങനെ കള്ളം ഒന്നും പറയണ്ട മിഥുനെട്ടൻ പറഞ്ഞിട്ടുണ്ടേലോ ഇയാളുടെ പ്രണയത്തെ പറ്റി സ്കൂൾ കോളേജ് സമയത്തുള്ളത് പിന്നെ അത് ഇല്ലാതെ ആയതുമൊക്കെ…
ഞാൻ : മ്മ്
ശരണ്യ : എന്താ വിഷമം ആയോ..
ഞാൻ : ആ കുറച്ചു..
ശരണ്യ : മ്മ്
ഞാൻ : എനിക്ക് നേർത്തെ ഫേസ്ബുക്കിൽ റിക്വസ്റ്റ് ഇട്ടായിരുന്നു അല്ലെ..
ശരണ്യ : എപ്പോഴെങ്കിലും ശ്രേദ്ധിച്ചല്ലോ…
ഞാൻ : ഒരുപാട് ആളുകൾ റിക്വസ്റ്റ് അയച്ചു അതാ ശ്രെദ്ധിക്കാഞ്ഞത്.. പിന്നെ നമ്മൾ ആദ്യമായി അല്ലെ പരിചയെപ്പെടുന്നത്…പിന്നെ കാണുന്നതും